Yummykitchen CAFE

Yummykitchen CAFE

Share

08/01/2024

ഇതാണ് മക്കളേ മോര് കറി! മോര് കാച്ചുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു ഒന്ന് ഉണ്ടാക്കി നോക്കൂ!

നെല്ലിക്ക – 5 എണ്ണം
തൈര് – 1/2 ലിറ്റർ
ഉലുവ – കുറച്ച്
ചെറിയുള്ളി – 10 എണ്ണം
കായപ്പൊടി – 1/4 ടീസ്പൂൺ

ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം അഞ്ചോ ആറോ വെളുത്തുള്ളി നെടുകെ കീറിയതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും പത്ത് ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം.

ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട് കൂടെയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ കായം പൊടിയും അരിഞ്ഞ് വച്ച നെല്ലിക്കയും മുക്കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. ശേഷം നന്നയി അടിച്ചുവെച്ച തൈര് ചേർക്കുക. കട്ടി കൂടുതൽ ആണെങ്കിൽ അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ച് വച്ച് ഉയർന്ന തീയിൽ രണ്ടോ മൂന്നോ മിനിറ്റോളം വേവിച്ചെടുക്കണം.

Want your restaurant to be the top-listed Restaurant in New Rochelle?
Click here to claim your Sponsored Listing.

Category

Address


9 S Division Street
New Rochelle, NY
10805

Opening Hours

Monday 5am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 5am - 11pm
Saturday 6am - 10pm
Sunday 6am - 11pm