SK Creative

SK Creative

Share

also a collective of design, copy and marketing professionals who believe in the creative power of collaboration.

12/02/2026

നമ്മുടെ മലയാളം മാധ്യമ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍ ആയി സുജയ പാര്‍വതി ബിഗ്‌ ടിവി മലയാളത്തില്‍ ചുമതലയേറ്റു. മലയാളം വാർത്താ ചാനലുകളുടെ മാത്രമല്ല മലയാള മാധ്യമ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സ്ത്രീ ഈ വലിയ പദവിയിൽ എത്തുന്നത് എന്നത് കൊണ്ട് തന്നെയാണ് ആശയപരമായ പല വിരുദ്ധതകള്‍ ഉണ്ടെങ്കിലും സുജയയെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടണമെന്ന് തോന്നിയത്.

ദൂരദർശനിലൂടെയാണ് സുജയ തന്റെ മാധ്യമ ജീവിതം ആരംഭിച്ചത്. 'വീട്ടുവിശേഷം' എന്ന പരിപാടിയിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. കൈരളി ടിവി, ജീവൻ ടിവി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സുജയക്ക് എല്ലാവിധ ആശംസകളും നേരുന്നു!
അഭിവാദ്യങ്ങള്‍ ! ❤️

12/02/2026

മമ്മൂട്ടിക്ക് തമിഴ് ഇൻഡസ്ട്രിയിൽ അഭിനന്ദന പ്രവാഹം

തമിഴ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്ന പുതിയ വാർത്തയാണ് മമ്മൂട്ടിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ളത്. മമ്മൂട്ടി എന്ന നടൻ പണത്തേക്കാൾ ഉപരിയായി സിനിമ എന്ന കലയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണ് തമിഴ് സിനിമാ ലോകത്ത് നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടിക്ക് ആദ്യം വാഗ്ദാനം ചെയ്തത് 35 കോടി രൂപയായിരുന്നു. എന്നാൽ, ഇത്രയും വലിയൊരു തുക പ്രതിഫലമായി വേണ്ടെന്ന് വെച്ച അദ്ദേഹം, അത് 24 കോടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയൊരു തുക വേണ്ടെന്ന് വെക്കാനുള്ള മമ്മൂട്ടിയുടെ ഈ തീരുമാനം അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയും സിനിമയോടുള്ള ആത്മാർത്ഥതയെയുമാണ് വീണ്ടും വരച്ചുകാട്ടുന്നത്.

സിനിമയുടെ മൊത്തത്തിലുള്ള നിർമ്മാണത്തെയും ബജറ്റിനെയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ ഈ നിലപാട് തമിഴ് ചലച്ചിത്ര മേഖലയിൽ വലിയ അഭിനന്ദനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ ചിത്രത്തിൽ ധനുഷ് 45 കോടി രൂപയും നായിക സായ് പല്ലവി 12 കോടി രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്.

കൂടാതെ സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് 15 കോടിയും, ഏതാനും രംഗങ്ങളിൽ മാത്രം എത്തുന്ന ശ്രീലീലയ്ക്ക് 3 കോടിയും, സംഗീത സംവിധായകൻ സായ് അഭ്യങ്കറിന് 3 കോടിയുമാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത്.

08/05/2024

"തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കൈയ്യടിക്കുന്നത്..."

എന്റെ വരികള്‍ അല്ലെങ്കിലും ഇന്നിങ്ങനെ പറയാനാണ് തോന്നുന്നത്.. ജയിച്ചവരേയും എല്ലാത്തിനും A+ കിട്ടിയവരെയും കുറച്ചു കാണുന്നതല്ല. എല്ലാത്തിനും A+ കിട്ടാത്തവര്‍ എന്തോ കുറവുള്ളവര്‍ ആണെന്ന തോന്നല്‍ അവര്‍ക്ക് അടക്കം ഉണ്ടെന്നു കണ്ടപ്പോള്‍ ഇങ്ങനെ പറയണം എന്ന് തോന്നി ... എല്ലാവര്ക്കും ആശംസകള്‍

05/05/2024

മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ സോങ്ങും ട്രെയിലറും ഒക്കെ കണ്ട് സന്തോഷത്തോടെ കാത്തിരുന്ന് ആദ്യ ദിനം തന്നെ കണ്ട സിനിമയാണ്.

എന്നാല്‍ അന്ന് മുതല്‍ അതിലെ കോപ്പിയടി വിവാദവും ആയി ബന്ധപ്പെട്ട് മിക്കവാറും വാര്‍ത്തകളും വീഡിയോകളും കാണുകയും ആ സിനിമ ആദ്യ ദിവസം തന്നെ കാണുകയും ചെയ്തതില്‍ നിന്നും മനസിലായ ഒരു കാര്യം. ഒരേ ത്രെഡ് ഉള്ള എത്രയോ സിനിമകൾ ഇതിനു മുമ്പ് റിലീസായിട്ടുണ്ട്.. ഒരേ ആശയങ്ങൾ, പ്രത്യേകിച്ചും ജന ശ്രദ്ധ ആകർഷിച്ച സാമൂഹിക വിഷയങ്ങൾ, ഒന്നിലധികം പേരുടെ മനസിൽ വരിക എന്നതിൽ അത്ഭുതപെടാനുമില്ല. എന്നാല്‍ നിഷാദ് കോയ വളരെ നല്ല രീതിയില്‍ എഴുതിവച്ച ഒരു പ്ലോട്ട് എടുത്ത് കോപ്പി ആണെന്ന് തോന്നിക്കാതിരിക്കാന്‍ ഏച്ചു കെട്ടി ഏച്ചു കെട്ടി നല്ല ബോര്‍ ആക്കി വച്ചിട്ടുണ്ട്. കോവിഡും, ആടുഫാമും ഒക്കെ ചേര്‍ന്ന് അവിയല്‍ സ്ക്രിപ്റ്റ്. മലാല ക്ലൈമാക്സോക്കെ എഴുതാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം. നല്ല പ്ലോട്ടും, ആളെ പറ്റിക്കാനും കക്കാനുമുള്ള കഴിവും ഉണ്ടായാല്‍ മാത്രം പോരാ എഴുതി ഫലിപ്പിക്കാന്‍ കുറച്ചു കഴിവും കൂടി വേണം എന്ന് തെളിയിച്ച സിനിമ. നിവിന്‍ ഇതില്‍ നിരപരാധി ആണെന്ന് തോന്നുന്നു.

എന്തായാലും ഈ ടീം തന്നെ നിഷാദ് കൊകോയയോട് ആ കഥ വാങ്ങി സിനിമയാക്കിയിരുന്നു എങ്കില്‍ ( കഥ കൊടുക്കാന്‍ തയ്യാറായിരുന്നു എന്ന് നിഷാദ് പറയുന്നുണ്ട്) നല്ല ഒരു സിനിമ ആയേനെ മലയാളി ഫ്രം ഇന്ത്യ ... ഇതിപ്പോ കട്ടെടുത്ത് പുട്ടിയിട്ടപ്പോള്‍ ആര്‍ക്കും ഇല്ലാതെ ആയിപ്പോയി ആ കഥ ....



Nishad Koya
Listin Stephen
Nivin Pauly
Dijo Jose Antony

Want your business to be the top-listed Media Company in Riyadh?
Click here to claim your Sponsored Listing.

Address


Riyadh Saudi
Riyadh