Ifoto

Ifoto

Share

A photograph captures a moment, yet, it is the result of efforts spread over a long time. This page explores our journey with the pictures, the people, the places, the technology, the food, the economics, the ethics, the values and the passion that creates the magic of photography. We do however occasionally work on other genres including street, food and travel.

Photos from Ifoto's post 17/01/2020

ഒരു ടാൻസാനിയൻ റോഡ് ട്രിപ്പ്

( എല്ലായിടത്തും റോഡ് ഇല്ലാത്തതു കൊണ്ട് ഇതിനെ ഓവർ
ലാൻഡ് ട്രിപ്പ് എന്നും വിളിക്കാം)
കൂറേ കാലം ആയി വണ്ടി ഓടിച്ചു ആഫ്രിക്കയിലൂടെ പോണം എന്ന് പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്.
ചെക്കൻ നവംബർ അവസാനം ഫുൾ ടൈം ഫോണും വച്ചോണ്ടിരുക്കുന്ന കണ്ടപ്പോൾ തന്നെ തീരുമാനിച്ചു
ഇത്തവണത്തെ ക്രിസ്തുമസ്‌ വെക്കേഷന് എങ്ങോട്ടേലും ട്രിപ്പ് പോയിക്കളയാം എന്ന്. എൻ്റെ മോൻ
പഠിക്കുന്ന സ്കൂളിൽ ക്രിസ്തുമസ്‌ വെക്കേഷൻ 21 ദിവസത്തോളം ഉണ്ട്.

ആഫ്രിക്കയിൽ താമസം ആയിട്ടു ഇരുപതു കൊല്ലത്തിലേറെയായി. അച്ഛൻ ഇങ്ങോട്ടു വന്നപ്പോൾ കൂടെ
കൊണ്ടുവന്നതാണേലും ഇവിടെ തന്നെ നിൽക്കാൻ ഉള്ള തീരുമാനം എന്റേത് തന്നെ ആണ്. അതിനുള്ള
കാരണം ആഫ്രിക്ക ഇപ്പോളും വളരെ ഒറിജിനൽ ആണ്, ആൾക്കാരും സ്ഥലങ്ങളും ഒക്കെ ഒറിജിനൽ
ആണ്. ഒരുപാടു കാണാനും ഉണ്ട് ഇവിടെ. ബിസിനസ് ആവശ്യങ്ങൾകായും അല്ലാണ്ട് വെറുതെ കാണാൻ
വേണ്ടിയിട്ടും ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പോയിട്ടുണ്ട്. അതൊക്കെ മിക്കവാറും ഫ്ലൈറ്റിലാണ്
പോകാറ്.അപ്പോൾ ഒക്കെ ആ രാജ്യങ്ങളിൽ വണ്ടി ഓടിച്ചു പോണമെന്ന ആഗ്രഹം ഉണ്ടാവാറുണ്ട്.
ആഫ്രിക്കക്കും ആഫ്രിക്കകാർക്കും ഒരു കുഴപ്പമുള്ളത് നമ്മൾ ഫ്ലൈറ്റിൽ ഒക്കെ പോയി ഇറങ്ങുമ്പോൾ
അവർ നമ്മളെ ഒരു ടൂറിസ്റ്റ് മാത്രമായി ആണ് കാണുക. ഇവിടെ ഇത്രയും കാലം താമസിച്ചതിൽ നിന്ന്
മനസിലായത് പല ആഫ്രിക്കൻ രാജ്യങ്ങളിലും ബന്ധങ്ങളും ഒക്കെ നമ്മുടെ പോലെ തന്നെയാണ്.
അതുകൊണ്ടു തന്നെ സമയം എടുത്തു അവരിൽ ഒരാളായി പോവുക എന്നതും ഉണ്ടായിരുന്നു ഉദ്ദേശം.

ഈ തോന്നലിനുള്ള ഇൻസ്പിരേഷൻ തരുന്നത് ഹോട്ടലിൽ താമസിക്കാൻ വരുന്ന ചില ഓവർ ലാൻഡ്
ടൂറിസ്റ്റുകൾ ആണ്. മിക്കവാറും പേരും മിനിമം ഒരു 50000 കിലോമീറ്റർ ഒക്കെ ആണ് പോകുന്നെ.
അങ്ങനെയുള്ളപ്പോൾ നമുക്ക് മിനിമം ഒരു 5000 എങ്കിലും പോകണ്ടേ. ഒരു രണ്ടു മാസം മുമ്പ് ഒരു
സൈക്കിൾ കാരൻ താമസിക്കാൻ വന്നു, അയാള് ഈജിപ്തിൽ നിന്നാണ് സൈക്കിൾ ചവിട്ടി വരുന്നത്
എന്ന് അറിഞ്ഞപ്പോൾ കണ്ണുതള്ളിപ്പോയി. ഭാര്യയും അങ്ങേരും ശരാശേരി 7000 കിലോമീറ്റർ ആണ്
സൈക്കിൾ ചവിട്ടി വന്നത്.എന്നെ കൊണ്ട് എന്താണേലും എന്റ്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ
ദൂരത്തുള്ള എന്റെ അച്ഛന്റെയും അമ്മയുടെ വീട് വരെ പോലും സൈക്കിൾ ചവിട്ടി പോവാൻ
ബുദ്ധിമുട്ടാണ്. പിന്നെ ഞാൻ ഒരു ഫിറ്റ്നസ് ഫ്രീക്കോ ഹെൽത്ത് കോൺഷ്യസ് മനുഷ്യനോ അല്ല.അതിൽ
ഒരു സങ്കടവും ഇല്ലതാനും. അപ്പൊ കാറുകൊണ്ട് തന്നെ പോക്ക് എന്ന കാര്യത്തിൽ തീരുമാനം ആയി.
പിന്നത്തെ ചോദ്യം എങ്ങോട്ടു പോകും എന്നതാണ്. രണ്ടുമൂന്നു രാജ്യം ഒക്കെ നമ്മുടെ ഇന്ത്യൻ
പാസ്പോർട് വച്ച് പോകാൻ നല്ല ബുദ്ധിമുട്ടാണ്.വിസ ഒക്കെ അറേഞ്ച് ചെയ്യാൻ ടൈമും എടുക്കും.
വലിയ ഒരു രാജ്യം ആണ് നല്ലത്.വേണേൽ അടുത്ത തവണ രണ്ടോ മൂന്നോ ഒക്കെ പോവാം, ഇത്തവണ
ഒരു രാജ്യം മതി എന്ന് തീരുമാനിച്ചു. നമീബിയയും ടാൻസാനിയയും ആണ് അവസാനം ലിസ്റ്റിൽ വന്നത്.
നമീബിയിൽ പോവുക ആണെങ്കിൽ വണ്ടി അവിടെ ചെന്ന് വാടകക്ക് എടുക്കണം, പിന്നെ അവരുടെ
ഇമിഗ്രേഷൻ ഓഫീസിലേക്കും മറ്റും അയച്ച ഇമെയ്‌ലുകൾക്കൊന്നും മറുപടിയും കിട്ടിയില്ല. ഇവിടെ
കിഗാലിയിൽ അവർക്ക് ഹൈക്കമ്മീഷനോ എംബസിയോ ഇല്ലതാനും. പിന്നെ കണക്കു കൂടി
നോക്കുമ്പോൾ നമീബിയ വളരെ അതികം കാശു ചിലവാവും. അങ്ങനെ അവസാനം നമീബിയയും
വേണ്ടെന്നു വച്ചു, അപ്പൊ ടാൻസാനിയ തന്നെ ഇത്തവണ കറക്കം.

ടാൻസാനിയ എന്ന രാജ്യം നമ്മുടെ ഇന്ത്യയുടെ മൂന്നിൽ ഒന്ന്(1/3) വരുന്ന ഒരു രാജ്യം ആണ്. എനിക്ക്
പത്തു വയസ്സുള്ളപ്പോളാണ് ഞാൻ ആദ്യമായി ആ രാജ്യത്തു പോകുന്നത്. പിന്നെ ഒരുപാടു തവണ
പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദാർസലാം എന്ന അവിടുത്തെ മെയിൻ സിറ്റി വിട്ട്

ഉൾപ്രദേശങ്ങളിൽ അധികം പോയിട്ടില്ല. അവിടെയുള്ള അറിയപ്പെടുന്ന നാഷണൽ പാർക്കുകൾ എല്ലാം
തന്നെ പോയിട്ടുണ്ടെങ്കിലും ഒരു രാജ്യം കാണണമെങ്കിൽ അവിടുത്തെ റോഡുകളും അവിടെയുള്ള
ചെറിയ ടൗണുകളും ഒക്കെ കാണണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ടാൻസാനിയ മുഴുവൻ ഒറ്റ പോക്കുകൊണ്ടു കവർ ചെയ്യാൻ പറ്റില്ല. പിന്നെ ഭാര്യയെയും മോനെയും
കൺവിൻസ് ചെയ്യുകയും വേണം. അതുകൊണ്ടു ഞാൻ ഒരു നാലായിരം കിലോമീറ്റർ കൊണ്ട്
തീർക്കാൻ പറ്റുന്ന ഒരു പ്ലാൻ ഇട്ടു.

പോകുന്ന വഴി വണ്ടി റിപ്പയർ ചെയ്യാൻ ഉള്ള സ്ഥലങ്ങളോ പാർട്സ് കിട്ടാൻ പറ്റുന്ന കടകളോ
കാണാൻ എളുപ്പം അല്ല. വണ്ടിപ്പണി ആണ് ഫസ്റ്റ് സ്റ്റെപ് പ്ലാനിങ്ങിൻ്റെ. ടാൻസാനിയയിൽ രണ്ടു
മഴക്കാലം ആണ് ഉള്ളത്, ഒരു ചെറിയതും പിന്നെ ഒരു വലുതും.ഇത് ചെറിയ മഴക്കാലത്തിൻ്റെ
സമയമാണ്. ചൈനക്കാർ വന്ന് കുറെ അതികം റോഡുകൾ ഉണ്ടാക്കിയെങ്കിലും ടാൻസാനിയയിൽ
ഇപ്പോളും റോഡുകൾ പലഭാഗത്തും വെറും മൺറോഡുകൾ ആണ്. പിന്നെ എൻ്റെ മനസ്സിൽ റുവാഹ
എന്ന ടാൻസാനിയയിലെ തന്നെ ഏറ്റവും വലിയ നാഷണൽ പാർക്കിൽ പോണമെന്നും ഉണ്ട്. അതിൻ്റെ
അകത്തുള്ള വഴികൾ പോട്ടെ അങ്ങോട്ടുള്ള വഴിയിൽ പകുതിയോളം ടാർ ഇല്ലാത്ത റോഡാണ്. അപ്പൊ
വണ്ടി നല്ല കണ്ടീഷൻ അല്ലങ്കിൽ ചിലപ്പൊ വഴിയിൽ കിടന്നുറങ്ങേണ്ടി വരും. എൻ്റെ കൂട്ടുകാരൻ
സച്ചിത് ഇവിടെ ഒരു വർക്ക് ഷോപ് നടത്തുന്നത് കൊണ്ട് അവൻ്റെ പിടലിക്കിരുന്ന് വണ്ടി സർവീസ്
ചെയ്യിച്ച്‌ എല്ലാം നോക്കിച്ചു. സൈഡ് സ്റ്റെപ് ലൂസ് ആയതുകൊണ്ട് അത് ഊരീ വക്കുകയും ചെയ്തു.

പിന്നെ ടൂൾ കിറ്റുണ്ടാക്കി, കാരണം മറ്റൊന്നുമല്ല, ഒരു ചെറിയ വർക്ക് ഷോപ് കൊണ്ടാണ് ഞാൻ
കണ്ടിരിക്കുന്ന ഓവർ ലാൻഡേഴ്‌സ് ഒക്കെ യാത്ര പോകുന്നെ. അതുകൊണ്ട് ഞാനും കുറച്ചില്ല, എൻ്റെ
കയ്യിൽ ഉള്ള ടൂൾസ് കൂടാതെ അവൻ്റെ കൈയിലുള്ളതും ഒക്കെ എടുത്തു. ഒരു വലിയ പെട്ടി നിറയെ
ടൂൾസ്.

പ്ലാൻ ഇങ്ങനെ ആണ്, 16 തൊട്ടു 18 ദിവസം വരെ ആണ് ട്രിപ്പ്. കിഗാലിയിൽ നിന്ന് തുടങ്ങി കഹാമ,
സിംഗിഡ, ഡൊഡോമ, ഇരിങ്ങ, റുവാഹ നാഷണൽ പാർക്ക്,തിരിച്ച്‌ ഇരിങ്ങ, മികുമി നാഷണൽ
പാർക്ക്, മൊറൊഗോറൊ, ദാർസലാം പിന്നെ തിരിച്ച്‌ മൊറാഗോറൊ, സിംഗിഡ, കഹാമ, കിഗാലി.
ദാർസലാമിൽ ക്രിസ്തുമസ് എന്നാണു പ്ലാൻ. പ്ലാൻ ഇടുന്ന കണ്ടപ്പോഴേ അമ്മയും അമ്മേടെ ഫ്രണ്ട്
സ്മിത ആന്റിയുംപറഞ്ഞു ന്യൂ ഇയർ ആകുമ്പോഴേക്കും കിഗാലിയിൽ എത്തിയേ പറ്റൂ. അപ്പൊ
അതും കണക്കാക്കി പതിനാലാം തീയതി പോയിട്ടു മുപ്പതാം തീയതിക്കു മുൻപ് എത്തുക.
ഇന്ത്യകാർക്ക് ബോർഡറിൽ വച്ച് തന്നെ ഓൺ അറൈവൽ വിസ കിട്ടും ടാൻസാനിയയിൽ. എന്റെ
വണ്ടി റുവാണ്ട രജിസ്‌ട്രേഷൻ ആയതുകൊണ്ട് ഇമ്പോർട് എക്സ്പോർട് പെർമിറ്റുകൾ വേണം. അതും
ഇപ്പോൾ ബോർഡറിൽ ചെന്നിട്ട് ചെയ്യാൻ പറ്റും. വണ്ടിക്കു സ്പെഷ്യൽ ഇൻഷുറൻസ് മാത്രം ആണ്
കിഗാലിയിൽ നിന്ന് എടുക്കേണ്ടത്. പിന്നെ വണ്ടിയുടെ കുറച്ചു പേപ്പറുകൾ ഉണ്ട്അ, അതുമൊക്കെ
ശരിയാക്കി വച്ചു.
പതിനാലാം തീയതി അതിരാവിലെ ഞങ്ങൾ ട്രിപ്പ് തുടങ്ങി.

പോയത് മുഴവൻ എഴുതി ബോർ അടിപ്പിക്കുന്നില്ല. എന്റെ മനസിൽ രസകരം എന്ന് തോന്നുന്ന കുറച്ചു
കാര്യങ്ങൾ എഴുതുവാണ്.
ഇന്റെരെസ്റ്റ് ഉള്ളവർക്ക് എന്റെ ഇൻസ്റ്റഗ്രാം പേജ് നോക്കിയാൽ അതിൽ രണ്ടു ഹൈലൈറ്റ് ആയി
ഫുൾ ട്രിപ്പ് ഉണ്ട്, അതിൽ ഫോട്ടോസും വീഡിയോസും ഒക്കെ ഉണ്ട്. ഇഷ്ടമായാൽ ഫോളോ ചെയ്യുക.

https://www.instagram.com/vyspic/

https://www.instagram.com/stories/highlights/18085393555088414/

https://www.instagram.com/stories/highlights/17863188001612316/

കിഗാലിയിൽ ആണ് ഞാൻ താമസിക്കുന്നത്, റുവാണ്ടയുടെ ക്യാപിറ്റൽ ആണ് കിഗാലി. റുവാണ്ട ഒരു
വളരെ ചെറിയ രാജ്യം ആണ്. കേരളത്തിൻറെ സൈസ് മാത്രമേ ഈ രാജ്യത്തിനുള്ളൂ. ടാൻസാനിയ
ആവട്ടെ വലിയ ഒരു രാജ്യവും. റുവാണ്ടയിൽ ഒരു 10 കിലോമീറ്റർ പോലും ആൾക്കാരെ കാണാണ്ട്
പോവാൻ പറ്റില്ല. ടാൻസാനിയയിൽ പലപ്പോഴും 50 - 60 കിലോമീറ്ററുകളോളം നമ്മൾ ആരെയും
കാണുകയില്ല.

ഞാൻ ഒരു ഭക്ഷണ പ്രിയൻ ആണ്, അതുകൊണ്ടു തന്നെ ബോർഡർ കടന്ന് ടാൻസാനിയയിൽ
എത്തിയപ്പോൾ തന്നെ കഴിക്കാനുള്ള സാധനങ്ങളാണ് കണ്ണിൽ പെടുക. എന്റെ മോൻ ആണെങ്കിൽ ഒരു
വൃത്തി ഭ്രാന്തനും. റോട്ടിൽ എല്ലാ 60 കിലോമീറ്ററിലും ചെറിയ ചെറിയ ഗ്രാമങ്ങൾ ഉണ്ട്. റുവാണ്ട,
ബുറുണ്ടി, കോങ്കോ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലേക്കുള്ള സാധനങ്ങളും പെട്രോളും ഒക്കെ
പോകുന്നത് ഈ റോഡിലൂടെ ആണ്. അതുകൊണ്ട് ലോറികളാണ് ഇതിലൂടെ ഏറ്റവും കൂടുതൽ
പോകുന്നത്. ഈ കാണുന്ന ചെറിയ ഗ്രാമങ്ങളിലെ മെയിൻ ഐറ്റമാണ് ചിപ്സ് മയായി; എന്ന് വച്ചാൽ
ഫ്രഞ്ച് ഫ്രയ്‌സ് ഇട്ടുള്ള മുട്ട ഓംലെറ്റ്. കുറേ നേരം വെള്ളമിറക്കിയതല്ലാതെ റോട്ടിൽ നിന്നു കഴിക്കാൻ
എന്റെ മോൻ സമ്മതിച്ചില്ല. ഞാൻ വിട്ടു കൊടുക്കുമോ, കഹാമയിൽ എത്തിയപ്പോൾ തന്നെ ഒരെണ്ണം
അകത്താക്കി.

കഹാമക്ക് രസകരമായ ഒരു കാര്യം ഉണ്ട്. കണ്ടാൽ ഒന്നുമില്ലാത്ത ഒരു ടൗൺ ആണ് കഹാമ. ധാരാളം
ആൾക്കാരുണ്ട്, പക്ഷെ അവിടത്തെ ഏറ്റവും വലിയ കെട്ടിടം മൂന്ന് നിലയാണ്. എന്നാൽ കഹാമ ഒരു
ചെറിയ ടൗൺ അല്ല. 1909-ഇൽ ആണ് സ്വർണം ആദ്യമായി ഈ ഡിസ്ട്രിക്ടിൽ ഖനനം ചെയ്തത്. 1930
മുതൽ കാര്യങ്ങൾ വലിയ രീതിയിൽ ആയെങ്കിലും അപ്പോഴും റോഡ് മഴക്കാലത്ത്‌ ഉപയോഗിക്കാൻ
പറ്റിയിരുന്നില്ല. അതുകൊണ്ട് എല്ലാ ആഴ്ചയിലും വിമാനം വന്നു സ്വർണം കൊണ്ടുപോകുമായിരുന്നു.
ഇപ്പോഴും, ബന്യാഹുലു ബുഗ്വേസി എന്നൊക്കെ പേരുള്ള ധാരാളം മൈനുകൾ ഇവിടെ ഉണ്ട്. ഇത്
ലെയ്‌ക് വിക്ടോറിയ ഗോൾഡ് ബെൽറ്റിന്റെ ഭാഗം ആണ്. കഹാമയിൽ നിന്നും ഒരു കൊല്ലം കയറ്റി
അയക്കുന്ന സ്വർണം 200000 കിലോ വരും. 2018-2019 കോല്ലങ്ങളിൽ ഇതൊക്കെ ഇവിടുത്തെ പുതിയ
പ്രസിഡന്റ് നിർത്തിച്ചു,കാരണം 200 എന്നും പറഞ്ഞു അതിലിരട്ടിയോ അതിലധികമോ ഇതിന്റെ
കോൺട്രാക്ട് ഉള്ള ബ്രിട്ടീഷ് കമ്പനി കൊടുപോകുന്നുണ്ടത്രെ. എന്താണേലും റോഡിൽ പലയിടത്തും
വലിയ വലിയ മൈനിംഗ് എക്വിപ്മെന്റ്സ് ഒക്കെ നമുക്ക് കാണാൻ കഴിയും.

അടുത്ത ഒരു ഇന്റെരെസ്റ്റിംഗ് സംഭവം റുഹാഹാ നാഷണൽ പാർക്കിൽ ചെളിയിൽ പെട്ടതാണ്. ചെറിയ
മഴക്കാലമായതുകൊണ്ട് പാർക്കിലെ കറുത്ത മണ്ണുള്ള ഭാഗങ്ങളെല്ലാം തന്നെ കുഴഞ്ഞാണ്‌ കിടക്കുന്നത്.
സ്ഥിരമായി നാഷണൽ പാർക്കുകളിൽ പോകാറുള്ളതുകൊണ്ട് ചെളിയിൽ പെടുന്നത് ഒരു പുതുമയല്ല.
രാവിലെ കുറച്ചു സിംഹങ്ങളെ കണ്ടു കഴിഞ്ഞു മരിയാദക്ക് താമസിക്കുന്ന ക്യാമ്പിൽ പോകേണ്ട
ആവശ്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇനിയും മൃഗങ്ങളെ നോക്കി നടക്കാം എന്നും കരുതി
പാർക്കിന്റെ നോർത്ത് സൈഡിലേക്ക് പോയി. അവിടെ ഫുൾ ചെളി ആയിരുന്നു, പല സ്ഥലത്തും ലോ
ഗിയർ ഒക്കെ ഇട്ടു കയറിപ്പോന്നു. റുവാഹയിൽ 4 പുഴകളാണുള്ളത്, അതിന്റെ സൈഡിലാണ്
മൃഗങ്ങളെ നോക്കുക. ഇതിൽ ഒരു പുഴ അന്വേഷിച്ചായിരുന്നു ഞങ്ങളുടെ പോക്ക്. പുഴയുടെ
അടുത്തെത്തിയപ്പോൾ മനസ്സിലായി അതിലെ പോകാൻ പറ്റില്ല എന്ന്. വണ്ടി ഒരുവിധത്തിൽ തിരിച്ചു.
ഞാൻ വന്ന വഴി തന്നെയാണ് തിരിച്ചു പോകുന്നത്, അതുകൊണ്ടു തന്നെ ശ്രദ്ധ ഇത്തിരി
കുറവായിരുന്നു. വെള്ളം കിടക്കുന്ന ഒരു സ്ഥലത്തു എത്തി. അധികം വെള്ളം ഉണ്ടായിരുന്നില്ല. പക്ഷെ,
വെള്ളത്തിൽ ടയർ ഇറങ്ങിപ്പോന്ന ഒരു കുഴി ഉണ്ടായിരുന്നു. ലോ ഗിയർ ഇട്ടിട്ടും ഒരു
കാര്യവുമുണ്ടായില്ല. എന്റെ കയ്യിലാണേൽ ഹൈലിഫ്റ്റ് ജാക്ക് ഇല്ല, വിഞ്ചുമില്ല. ഒരു 2 മണിക്കൂർ
കല്ലും മണ്ണും ഒക്കെയിട്ടു ശ്രമിച്ചു. എന്നിട്ട് അവസാനം വെള്ളത്തിൽ കയ്യിട്ടു നോക്കിയപ്പോൾ
മനസ്സിലായി പുറകിൽ ഇടതുവശത്തെ ടയർ കുഴിയിലാണ്. വണ്ടി കിടക്കുന്നത് ചേസിസ് അടിയിൽ
തട്ടിയാണ്. പിന്നെ ഒരുകണക്കിന് സിഗ്നൽ നോക്കി പാർക്ക് ഹെഡ് ക്വാർട്ടേഴ്സിൽ വിളിച്ചു. അവർ ഒരു
മിലിറ്റററിക്കാരനെ വിട്ടു. ആശാൻ ഒരു 2 മണിക്കൂർ കഴിഞ്ഞപ്പൊ എത്തി. പുള്ളി വന്നിട്ട് എന്നോടു
പറഞ്ഞു "യു ആർ സ്റ്റക്ക്". "എനിക്ക് അറിയാത്ത പോലെ, ഞാൻ അല്ലെ കുഴിയിൽ ചാടിയത് ചേട്ടാ",
എന്ന് മലയാളത്തിൽ പറഞ്ഞിട്ട് ഞാൻ ആശാനെ ചിരിച്ചു കാണിച്ചു. രക്ഷിക്കാൻ വന്നതല്ലേ, ഇംഗ്ലീഷിൽ
പറഞ്ഞാൽ ഇട്ടിട്ടു പോയാലോ. പുള്ളിയും മരക്കഷണങ്ങൾ ഒക്കെയിട്ടു ശ്രമിച്ചു. ഞാൻ പറഞ്ഞു,
"ഇതൊക്കെ ഞാൻ നോക്കിയതാ ചേട്ടാ, ടോ-റോപ്പ്‌(വണ്ടിയിൽ കെട്ടി വലിക്കുന്ന കയർ) ഉണ്ടേൽ
നമുക്ക് നിങ്ങൾ വന്ന വണ്ടി ഉപയോഗിച്ച് വലിച്ചുനോക്കാം". പുള്ളി ഒരു ടോ-റോപ്പ്‌
കൊണ്ടുവന്നിട്ടുണ്ട് പക്ഷെ, അത് പിടിപ്പിക്കാൻ ഉള്ള ഹുക്കില്ല. എന്റെ കയ്യിൽ പിന്നെ ഫുൾ
ടൂൾകിറ്റുണ്ടല്ലോ, പക്ഷെ ആവശ്യമുള്ള ഹൈലിഫ്റ്റ് മാത്രമില്ലാത്ത ടൂൾകിറ്റ്. എന്തായാലും അതിലെ ഒരു
സ്പാനറെടുത്തു ഒരു ലോക്ക് ഉണ്ടാക്കി വണ്ടിയുടെ ടോ-ഹുക്കിൽ പിടിപ്പിച്ചു. പുള്ളിയുടെ വണ്ടിവച്ച്
വലിച്ചു.റെയർവ്യൂ മിററിൽ ഒരു സാധനം പറന്നു പോകുന്നതുകണ്ടു, എന്റെ സ്പാനർ ആയിരുന്നു
അത്. രണ്ടു ടണ്ണോളം ഭാരമുള്ള എന്റെ വണ്ടി സ്പാനർ ലോക്കിട്ടു കേറിപ്പോരില്ല എന്ന് മനസ്സിലായി.
എനിക്ക് ഒരു ബുദ്ധി തോന്നി,ഞാൻ പറഞ്ഞു, "കേബിളിലുള്ള U-ബോൾട് ക്ലാമ്പ് ഊരി, കേബിൾ എന്റെ
വണ്ടിയുടെ ടോ-ഹുക്കിൽ ഇട്ടിട്ട് U-ബോൾട് വച്ച് ഉറപ്പിക്കാം". പുള്ളിയും ഐഡിയ സമ്മതിച്ചു.
ടൂൾകിറ്റിന് ഉപയോഗം വന്ന സന്തോഷത്തിൽ ഞാനും പുള്ളിയും കൂടെ അത് പിടിപ്പിച്ചു. ഞാൻ വണ്ടി
റിവേഴ്സിൽ ഇട്ടു ലോ ഗിയറിൽ പിടിച്ചു, പുള്ളിക്കാരനും വണ്ടി ഫുൾ ഫോസിൽ മുന്പോട്ടെടുത്തു.
പുള്ളിയുടെ വണ്ടി നല്ല സ്പീഡിൽ എന്നെ വിട്ടു പോകുന്നതു കണ്ടു, ഞാൻ ആണേൽ ഒരടി പോലും
നീങ്ങിയുമില്ല. കേബിൾ പൊട്ടിയതു മാത്രം മിച്ചം.

വേറെ എന്തെങ്കിലും ടൂൾ കയ്യിൽ ഉണ്ടോന്ന് ഞാൻ പുള്ളിയോടു ചോദിച്ചു. ഹൈലിഫ്റ്റ് ജാക്ക് ഉണ്ടെന്ന
ഉത്തരം കേട്ടപ്പോൾ എനിക്കു ചിരി വന്നു, "അതുണ്ടേൽപ്പിന്നെ താൻ എന്താടോ എന്നോട് നേരത്തെ
പറയണ്ടേ", എന്ന് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു. അപ്പോൾ എന്നോട് പുള്ളിയുടെ ചോദ്യം ഇങ്ങനെ
ആയിരുന്നു, "ടോ കേബിൾ ഉണ്ടോ എന്നല്ലേ നേരത്തെ ചോദിച്ചെ?".ശെരിയാണ്, ഞാൻ അതാണ്
ചോദിച്ചെ. എന്റെ കയ്യൊക്കെ മുറിഞ്ഞിട്ടുണ്ട്, ക്ഷീണവും ആയിത്തുടങ്ങിയിരുന്നു. അല്ലേൽ ഞാൻ
അയാളെ അവിടെ വെച്ചുതന്നെ കൊന്നേനെ. ഹൈലിഫ്റ്റ് ജാക്ക് വച്ച് പൊക്കിയാൽ വണ്ടി നമുക്ക്
വളരെ ഈസി ആയി പുറത്തെടുക്കാൻ പറ്റും, പലവട്ടം ഞാൻ അത് ഉപയോഗിച്ചിട്ടുമുണ്ട്(വേറെ
ആൾക്കാരുടേത്) . പുള്ളി ഹൈലിഫ്റ്റ് കൊണ്ടുവന്ന് വണ്ടി പൊക്കി അടുത്തുണ്ടായിരുന്ന കുറച്ചു
കല്ലുകളും, മരത്തിന്റെ കൊമ്പുകളും വെട്ടിയിട്ടു. 5 മിനിറ്റിൽ വണ്ടി പുറത്തുവന്നു. ഇതിനാണ് നാലു
മണിക്കൂറായി അവിടെ കിടന്നതു. എന്തായാലും ഞാൻ അപ്പോൾ തന്നെ ഒരു റിമൈൻഡർ 2 മാസം
കഴിഞ്ഞുള്ള ഡേറ്റിൽ ഇട്ടു "ബൈ ഹൈലിഫ്റ്റ് ജാക്ക് ആന്റ് മാക്സ് ട്രാക്‌സ്".

ടാൻസാനിയയിലെ റോഡുകളിൽ മുഴുവൻ ഗ്രാമ പ്രദേശങ്ങളിലെത്തിയാൽ എന്തെങ്കിലുമൊക്കെ
വിൽക്കാൻ വച്ചിട്ടുണ്ടാകും. മാങ്ങ, പുളി, ചിരവ, തേങ്ങ, അങ്ങനെ പലതും. ഒരു ഗ്രാമത്തിൽ
എത്തിയപ്പോൾ അവിടെ മുഴുവൻ മാങ്ങ, മാങ്ങയോടു മാങ്ങ. എല്ലാവരും മാങ്ങ തിന്നോണ്ടാണു നടപ്പ്,
കണ്ടിട്ടു കൊതിയായി. വില ചോദിച്ചപ്പോൾ നല്ല വലുപ്പം വരുന്ന ഒരു മാങ്ങക്ക് നമ്മുട 5 രൂപ.
അങ്ങനെയാണേൽ ശരി പത്തെണ്ണം തരാൻ പറഞ്ഞു. പൈസ കൊടുക്കാൻ നോക്കിയപ്പോൾ ചില്ലറയില്ല.
അവനൊരു ചാക്കൊക്കെ ഓടിപ്പോയി എടുത്തു മാങ്ങയൊക്കെ ഇട്ടു തന്നതല്ലേ, ബാക്കി നീ വച്ചോ
എന്നും പറഞ്ഞു 350 രൂപ വരുന്ന ഒരു നോട്ടെടുത്തു കൊടുത്തു. അതും കൊണ്ട് അവൻ അതിലേ
ഓടിയത് മാത്രം കണ്ടു. മാങ്ങ മുഴുവനും ഒരു 3 ദിവസം കൊണ്ട് തീർത്തു, നല്ല സൂപ്പർ മാങ്ങ.
ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ മാങ്ങയും ഗ്രാമവും ഒക്കെയുണ്ട്. പുളികൊണ്ട് ഇവർ ജ്യൂസ് ഉണ്ടാക്കും, നല്ല
ടേസ്റ്റും ആണ് അതിന്. ജ്യൂസ് വാങ്ങി കുടിച്ചപ്പോൾ അത് ഉണ്ടാകാൻ ഒരു ആഗ്രഹം അങനെ ഒരു
ബക്കറ്റ്‌ പുളിയും വാങ്ങി. ഇപ്പോളും അത് അടുക്കളയിൽ ഇരിക്കുന്നുണ്ട്.

ദാർസലാമിൽ പണ്ടു താമസിച്ചിരുന്നപ്പോൾ(സ്കൂളിൽ പഠിക്കുന്ന കാലം) എല്ലാദിവസവും എന്ന
കണക്കിന് വൈകിട്ട് കഴിച്ചിരുന്ന ഒരു ഐറ്റം ആണ് സാൻസിബാറി മിക്സ് അല്ലെങ്കിൽ ഉറുജോ. ഒരു
കോമ്പിനേഷൻ ഐറ്റം ആണ് അത്. ഒരു പരിപ്പുകറി ഉണ്ടാക്കിയിട്ട് അതിൽ പൊട്ടറ്റോ വറുത്തത്,
വേവിച്ചത്, ഉഴുന്നുവട പോലെയുള്ള ഒരു ഐറ്റം, ബോണ്ട, കപ്പ വറുത്തത് ഒക്കെയിട്ട ഒരു സംഭവം .
ഇതൊക്കെ ഇട്ടതിനു ശേഷം മുകളിൽ നല്ല തേങ്ങാച്ചമ്മന്തിയും പിന്നെ ഒരു മുളക് ചമ്മന്തിയും ഒഴിക്കും.
ഒരു അഡാർ ഐറ്റം ആണ് ഇത്. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിന്റെ മുന്നിൽ ഒരു ഗുജറാത്തി ചേട്ടൻ
നടത്തിയിരുന്ന മിക്സ് കിട്ടുന്ന ഒരു കട ഉണ്ടായിരുന്നു. സ്കൂൾ അവിടുന്നു പോയപ്പോൾ കടയും പൂട്ടി.
അതുകൊണ്ട് കുറേ തവണ സ്കൂളിന്റെ വഴിയൊക്കെ പോയി നോക്കിയെങ്കിലും നല്ല മിക്സ് കഴിക്കാൻ
പറ്റിയിട്ടില്ല. ഇത്തവണ കയ്യിൽ സ്വന്തം വണ്ടി ഉണ്ടല്ലോ, അതുകൊണ്ടു തന്നെ എവിടെ
തപ്പിയിട്ടാണേലും ഞാൻ നല്ലയൊരു മിക്സ് കഴിച്ചിട്ടേ തിരിച്ചു കിഗാലിക്കു വണ്ടിയെടുക്കുള്ളൂ എന്ന
ഒരു തീരുമാനം മനസ്സിൽ ഉണ്ടായിരുന്നു.
മിക്സിനോടുള്ള കൊതി കൊണ്ട് ഒരുതവണ ഞാൻ അത് ഉണ്ടാക്കാൻ നോക്കി, അതിൽ പിന്നെ മിക്സ്
എന്ന് കേട്ടാൽ എന്റെ ഭാര്യ ഓടും. അത്രയും മോശമായിരുന്നു അത്. ഇത്തവണ മിക്സ് തപ്പി
അവിടെ മുഴുവൻ നടന്നു. ഒരു ബീച്ചിൽ ചെന്നപ്പോൾ അവിടെ മിക്സ് കിട്ടും എന്ന് അവർ പറഞ്ഞതു
കേട്ടു ട്രൈ ചെയ്തപ്പൊ അതും ബോറുസാധനം.അവിടെ വച്ച് ആ കടക്കാരൻ എന്നെ പറ്റിക്കാനും
നോക്കി. ദാർസലാമിൽ നിന്ന് തിരിച്ചു വരാനുള്ള ദിവസമടുത്തു. ടൗൺ ഏരിയയിൽ റോഡ് സൈഡിൽ
വീട്ടുകാർ ഉണ്ടാക്കിക്കൊടുക്കുന്ന മിക്സിനെ പറ്റി ട്രാവൽ ബ്ലോഗ്ഗർ മാർക് വെയ്‌ൻസ്‌ ഒരുതവണ
വിഡിയോ ചെയ്തത് കണ്ടായിരുന്നു, അയാൾ അത് നല്ലതായിരുന്നു എന്നും പറഞ്ഞിരുന്നു. അങ്ങനെ
അവിടെയൊക്കെ നോക്കി നടന്ന് അവസാനം ഒരു ചെറിയ കടയുടെ മുന്നിൽ ഒരു തട്ടമിട്ട ഉമ്മയും
മോളും അവരുടെ ജോലിക്കാരിയും ഇരുന്നു മിക്സ് ഉണ്ടാക്കുന്നതു കണ്ടു. വണ്ടി പാർക്ക് ചെയ്ത്
ഓടിച്ചെന്ന് ഒരെണ്ണം പറഞ്ഞു. ഭാര്യയും മോനും ഇന്റെരെസ്റ്റ് ഇല്ലാത്ത മട്ടിൽ അവിടെ ഫുട് പാത്തിൽ
ഇട്ടിരുന്ന കസേരയിൽ ഇരിപ്പായി. സാധനം സൂപ്പർ, ഞാൻ അവരോടു കഴിച്ചുനോക്കാൻ പറഞ്ഞു.
പിന്നെ എനിക്കു കിട്ടിയില്ല,വേറെയുമൊക്കെ ഓർഡർ ചെയ്തു. അവരോടു നന്ദി ഒക്കെ പറഞ്ഞിട്ടാണ്
അവിടുന്നു പോന്നത്. സാൻസിബാറി മിക്സ് ഒരു അടിപൊളി സാധനം തന്നെയാണ്. ഫോട്ടോ ഇട്ടിട്ടുണ്ട്
അതിൻ്റെ.
ദാർസലാമിൽ നല്ല സീഫുഡ് കിട്ടും. അത് നല്ല എരിവുള്ള ചൈനീസ് സെഷുവാൻ സ്റ്റൈലിൽ ഇപ്പോൾ
കിട്ടും. അതും മൂന്നു നാലു തവണ പോയി കഴിച്ചു. നല്ല മധുരമുള്ള ഇറച്ചിയുള്ള ഫ്രഷ് ക്രാബിന്
എന്താ ടേസ്റ്റ്. ഇപ്പോൾ ആഫ്രിക്കയിൽ ഒരുപാടു ചൈനക്കാരുണ്ട്, ഒരു പത്തു കൊല്ലമേ ആയിട്ടുള്ളു
അവര് ഇത്രവും അധികം വന്നു തുടങ്ങിയിട്ട്. അവർക്കു ഇംഗ്ലീഷ് അറിയില്ല, എന്നാൽ സ്വഹീലി
പറയും. ഞാൻ ഈ ചൈനക്കാരുടെ കടയിൽ ചെന്ന് സ്വഹീലിയിൽ ആണ് ഫുഡ് ഓർഡർ ചെയ്തത്.
ആഫ്രിക്കയിൽ ഒരു ഇന്ത്യക്കാരൻ ചൈനക്കാരനോട് ആഫ്രിക്കൻ ഭാഷ പറഞ്ഞു ഭക്ഷണം മേടിച്ചു
കഴിക്കുന്നു, കൗതുകകരം തന്നെ. ലോകം എത്ര ചെറുതായല്ലേ! ഞണ്ടിന്റെയും കൊഞ്ചിന്റെയും ഒക്കെ
ഫോട്ടോ ഇട്ടിട്ടുണ്ട്, കൂടുതൽ ഫോട്ടോസ് ഇൻസ്റ്റഗ്രാമിലും ഉണ്ട്.

ആഫ്രിക്കയിൽ വന്ന് ജീവികളെ കാണണം എന്നുള്ള പലരുമുണ്ട്. പക്ഷെ, ആഫ്രിക്കയിൽ വൈൽഡ്
ലൈഫ് മാത്രമല്ലുള്ളത്, വേറെ ഒരുപാടു കാണാൻ ഉണ്ട്. ഞാൻ ഇനിയും പോകും, ടാൻസാനിയയ്ക്കു
തന്നെ . തിരിച്ചെത്തിയിട്ട് രണ്ടാഴ്ച ആയതേയുള്ളു, അടുത്ത പോക്കിനുള്ള പ്ലാനിംഗ് ഇപ്പോൾ തന്നെ
തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിൽ നിന്ന് ഇവിടെ വന്നു പോകാനൊക്കെ വലിയ ചിലവു വരും എന്നാണ് പലരുടെയും ധാരണ,
ശരിയാണ്‌, നാട്ടിലൊരിടത്തു പോകുന്നതിലും കൂടുതൽ ആവും. പക്ഷെ അത്രയധികം ചിലവാക്കാണ്ടു
പോകുവാൻ പറ്റും, ടൈം കൂടുതൽ എടുക്കുമെന്നേയുള്ളൂ. എന്നിരുന്നാലും, പറ്റുന്നവർ വന്നു കാണണം.
ഈയാസി ലെയ്ക് എന്ന സ്ഥലം മനുഷ്യൻ ആദ്യമായി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഒന്നാണ് അതൊന്നും
അധികം ആരും പോയി കണാറില്ല. ദെയ്‌വം സഹായിച്ച്‌ ആ ഭാഗങ്ങളൊക്കെ ഇപ്പോഴും വളരെ
നാച്ചുറൽ ആയിത്തന്നെയാണ് ഇരിക്കുന്നത്. കഴുത വണ്ടിയും, കാളവണ്ടി ഉപയോഗിച്ച് നിലമുഴുന്ന
കർഷകരും ഒക്കെയുള്ള സ്ഥലങ്ങൾ.
ആർക്കെങ്കിലും ഇതിനെയൊക്കെപ്പറ്റി കൂടുതൽ അറിയണമെകിൽ മെസ്സേജ് ചെയ്തോളൂ. ആഫ്രിക്കയെ
പറ്റി പറഞ്ഞു തരാൻ എനിക്കെപ്പോഴും സന്തോഷമേ ഉള്ളൂ. കിഗാലിയിലേക്കു വരുന്ന ഏതൊരു
മെമ്പറിനും എന്റെ ഹോട്ടലിൽ വരാം. ഹൈ സീസൺ അല്ലാത്ത സമയത്തു, ബഡ്ജറ്റ്
ട്രാവൽ ആണെകിൽ എനിക്കൊരു മെസ്സേജ് അയച്ചാൽ ഡോർമെറ്ററി അക്കൊമൊഡേഷൻ ഞാൻ ഫ്രീ
ആയി തരാം. ഞാൻ ഹോട്ടടിക്കാറില്ലേലും നമുക്കു കൂടാം.ഇതൊരു അഡ്വെർടൈസ്‌മെന്റല്ല,
അതുകൊണ്ടു തന്നെ ഞാൻ എന്റെ ഹോട്ടലിന്റെ പേര് പറയുന്നില്ല.
ഇത് മുഴുവൻ സ്പെല്ലിംഗ് മിസ്റ്റേക്ക് ആയിരുന്നു, അതു ശരിയാക്കാൻ ശ്രമിച്ച എന്റെ ഭാര്യക്കും
കൊടുക്കുന്നു ഒരു ക്രെഡിറ്റ്.

26/09/2019
Want your business to be the top-listed Photography Service in Kigali?
Click here to claim your Sponsored Listing.

Category

Address


KG &29ST
Kigali
4715