Neema Concept

Neema Concept

Share

20/09/2025

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും :-

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളം ആയി ഇരിക്കട്ടെ

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....

അത് നമ്മുടെ ധര്‍മ്മമാണ്.

29/07/2025

കാർ ജമ്പ് സ്റ്റാർട്ട് ചെയ്യുന്ന വിധം
* ചുവപ്പ് (+) കേബിൾ:
* ചാർജ് തീർന്ന കാറിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 1).

* ചുവപ്പ് കേബിളിന്റെ മറ്റേയറ്റം ബാറ്ററി ചാർജ് ഉള്ള കാറിന്റെ (+) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 2).

* കറുപ്പ് (-) കേബിൾ:
* ബാറ്ററി ചാർജ് ഉള്ള കാറിന്റെ (-) ടെർമിനലിൽ ഘടിപ്പിക്കുക (നമ്പർ 3).
* ചാർജ് തീർന്ന കാറിന്റെ എഞ്ചിനിലെ പെയിന്റ് ഇല്ലാത്ത ഒരു ലോഹഭാഗത്ത് ഘടിപ്പിക്കുക (ബാറ്ററിയിൽ നിന്ന് അകലെ, നമ്പർ 4).

* സ്റ്റാർട്ട് ചെയ്യുക

* ആദ്യം ബാറ്ററി ചാർജ് ഉള്ള കാർ സ്റ്റാർട്ട് ചെയ്യുക.
* പിന്നാലെ ചാർജ് തീർന്ന കാറും സ്റ്റാർട്ട് ചെയ്യുക.
* കേബിളുകൾ നീക്കം ചെയ്യുക:
* ഘടിപ്പിച്ചതിന്റെ വിപരീത ക്രമത്തിൽ (4-3-2-1) കേബിളുകൾ ഓരോന്നായി നീക്കം ചെയ്യുക.
സുരക്ഷ ഉറപ്പാക്കാൻ, നെഗറ്റീവ് കേബിൾ ഡെഡ് കാറിന്റെ ബാറ്ററിയിൽ നേരിട്ട് ഘടിപ്പിക്കാതെ എഞ്ചിനിലെ ലോഹഭാഗത്ത് എവിടെയെങ്കിലും വേണം ഘടിപ്പിക്കാൻ

27/07/2025

പ്രീയമുള്ള ശ്രീനാരായണീയരെ,

എല്ലാവർക്കും ഗുരുദേവ നാമത്തിൽ നമസ്ക്കാരം🙏

SNDP ഒമാൻ യൂണിയൻ Apollo ഹോസ്പിറ്റലുമായി ചേർന്ന് ഇന്നലെ
രാവിലെ 9-മണി മുതൽ 1-മണി വരെ അൽഹൈയിലുള്ള Apollo Hospital-ൽ വച്ച് നടത്തിയ Blood Donation Camp വൻ വിജയമാക്കി തീർത്ത എല്ലാ ശ്രീനാരായണീയർക്കും SNDP ഒമാൻ യൂണിയന്റെ അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു.🙏🏻

Camp-ന്റെ തുടക്കം മുതൽ അവസാനം വരെ അകമഴിഞ്ഞ സേവനം നൽകിയ എല്ലാ ശാഖാ ഭാരവാഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Blood Donation camp-ലേയ്ക്ക് *വെള്ളം, Juice,സ്നാക്സ്,കേക്ക്,ബിരിയാണി,മെഡിക്കൽകിറ്റ് ,കോംപ്ലിമെൻ്ററി ഗിഫ്റ്റ്,പേപ്പർ ബാഗ് ,മുട്ട എന്നിവ തന്ന് സഹായിച്ച ശ്രീ ലിജോൾസ്,ശ്രീ ബൈജു ചിറ്റോളി,ശ്രീ അനിൽ (അൽ അൽസാബ് മോഡേൺ ബേക്കറി) (ഗാല ശാഖ),ശ്രീ. D.മുരളീധരൻ,ശ്രീ ദീപക് (ബർക്ക ശാഖ) ശ്രീ രാജേഷ് K C,( അൽ ഹൈയ്ൽ ശാഖ) ശ്രീ. സുവർണ്ണകുമാർ,ശ്രീ. അനീഷ് അച്ചായൻസ് റസ്റ്റോറൻ്റ് ,ശ്രീ അനിൽകുമാർ (സീബ് ശാഖ),ശ്രീ ഹുസൈൻ വയനാട് (നാഷണൽ ഡിറ്റെർജൻ്റ് (ബാഹർ),ശ്രീ ജോസ് (ബ്ലു കോർണർ പ്രിൻ്റിംഗ് പ്രസ്സ്),ശ്രീ ദേവിപ്രസാദ് (മസ്ക്കറ്റ് ഫാർമസി),ശ്രീ അനുപ് (ജെർമകെയർ,അരീൻ മസ്ക്കറ്റ് LLC),ശ്രീ കൃഷ്ണകുമാർ(റ്റിജാൻ ജലീൽ LLC)എന്നിവർക്കുള്ള സ്നേഹവും നന്ദിയും ഇതോടൊപ്പം അറിയിക്കുന്നു.

കൂടാതെ ക്യാമ്പിൻ്റെ ആദ്യാന്തം വരെ രജിസ്റ്റേറഷൻ പ്രവർത്തികൾ ഭംഗിയായി നിർവ്വഹിച്ച ശ്രീമതിമാരായ ഉഷാ ഹർഷൻ,വിനി റിനോഷ്(മസ്ക്കറ്റ് ശാഖ) രമ്യ സജീവ്, പ്രദീജ സുമിത് (ഹൈയ്ൽ ശാഖ), ഡോണേഷൺ വിംഗ് ഇടതടവില്ലാതെ കൃത്യമായി കൈകാര്യം ചെയ്ത ശ്രീ. ശ്യാം ,ശ്രീ ബ്ലസ്സൻ(ഗാല ശാഖ)
കോംപ്ലിമെൻ്ററി ഗിഫ്റ്റ് വിതരണ സെക്‌ഷൻ ഭംഗിയായി നിർവ്വഹിച്ച ശ്രീ അജു (ഗാല ശാഖ) ശ്രീ ഷാജിമോൻ,ശ്രീ അശോക് (സീബ് ശാഖ) ശ്രീ വിജയ്(അമ്പിളി)അൽ ഹൈയ്ൽ ശാഖ)
ഫോട്ടോസ്,വീഡീയോ എന്നിവ എടുത്ത് സഹായിച്ച ശ്രീ സുമിത്ത് (അൽ ഹൈയ്ൽ ശാഖ) , പ്രമോഷൻ വീഡിയോ ചെയ്ത് സഹായിച്ച ശ്രീ പ്രവീൺ (മസ്ക്കറ്റ് ശാഖ) കൂടാതെ ബ്ലഡ് ഡൊണേറ്റ് ചെയ്തും, ഡൊണേറ്റ് ചെയ്യുവാൻ മറ്റു സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടു വന്നും ഈ സംരഭം വൻ വിജയമാക്കി തീർത്ത എല്ലാ ശാഖാ പ്രവർത്തകർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
സഹകരിച്ച ആരെയെങ്കിലും പേരെടുത്ത് പറയുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക.
എല്ലാവരുടെയും സഹകരണം വീണ്ടും അഭ്യർത്ഥിച്ചു കൊള്ളുന്നു.
*രക്തദാനം മഹാദാനം*

*ഗുരുദേവ ധർമ്മം ജയിക്കട്ടെ*
🙏🙏🙏

25/07/2025

ചത്തെന്ന് കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്. മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പനാണ് പോലീസ് ജീപ്പിലെ ചാക്ക് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ആദ്യം പോലീസ് അത് കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പോലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോലീസ് ആ മനുഷ്യനോട് ചെയ്ത ക്രൂരത കണ്ട് അന്ന് ഡോക്ടർമാർ പോലീസ് ഇൻസ്‌പെക്ടറേ കണക്കിന് ശകാരിച്ചു. അവിടുന്നാണ് അയാൾ ഉയർത്തെഴുനേറ്റത്. അത് തോൽക്കാൻ മനസ്സില്ലാത്ത ആരുടെ മുന്നിലും അടിയറവ് പറയാൻ തയ്യാറല്ലാത്ത ഒരു പോരാളിയുടെ പുനർ ജന്മമായിരുന്നു..

മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒറ്റ ചങ്കൻ!

അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതിയായിരുന്നു പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..

ആ പ്രതീക്ഷകളാണ് ഇന്ന് അസ്തമിച്ചത്!

ആദരാജ്ഞലികൾ സഖാവേ!💐😭💔

25/07/2025

മണർകാട്ട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാടിനെ മലയാളികൾ അറിയുന്നത് കേരളം കണ്ട ഏറ്റവും വലിയ മദ്യ രാജാവ് എന്ന നിലയിലാണ്. എന്നാൽ അതു മാത്രമല്ല , അതുല്യനായ സ്പോർട്സ് സംഘാടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റഷന് മേഖലയിലെ അതികായൻ, തീയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ് എന്നീ നിലയിലെല്ലാം പാപ്പൻ ശ്രദ്ധേയനായിരുന്നു .

പാപ്പന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. സർക്കാർ പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ അപ്പന്റെ കടങ്ങൾ കഠിനാധ്വാനത്തിലൂടെ വീട്ടിയ മകൻ. ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ കൊടുത്ത അബ്കാരി മുതലാളി. ഈ അതികായനെ ആണ് സോമൻ ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയത്.

മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്.

തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു. പരസ്യ വാചകം എഴുതാന്‍ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജോണ്‍ എബ്രഹാമിനെ ആയിരുന്നു. മണര്‍കാട് പാപ്പന്‍, ജോണ്‍ എബ്രഹാമിനെ പാലായിലെ മീനച്ചിനാല്‍ തീരത്തുള്ള മഹാറാണി ഹോട്ടലില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. ആറാം നാളിലാണ് ജോണ്‍ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ.

മണര്‍കാട് പാപ്പന്‍റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@… ڇ എന്നായിരുന്നു പരസ്യ വാചകം.

മറ്റൊരു രസകരമായ കഥയും മണര്‍കാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയര്‍ പറയുന്നത്.

മണര്‍കാട് പാപ്പന്‍ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണര്‍കാട് പാപ്പന്‍റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം എല്ലാവര്‍ക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജര്‍ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവര്‍ക്ക് പണം കൊടുക്കാതെ തന്നെ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണര്‍കാട് പാപ്പന്‍ പറഞ്ഞ മറുപടിയാണ് രസകരം. ഞാന്‍ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയില്‍ തന്നെ വീഴും.

മറ്റൊരു കഥ ഇങ്ങനെ : മണർകാട് പാപ്പൻ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ തന്റെ കുഞ്ഞാടുകളെ മദ്യം നൽകി നശിപ്പിക്കുന്നതിൽ ധർമ്മരോക്ഷം പൂണ്ട കർത്താവ് പാപ്പനെ ഉപദേശിക്കുന്ന ഒരു കഥയുമുണ്ട്.
കർത്താവ് ചോദിച്ചു "നീ എന്താ പാപ്പാ ഇങ്ങനെ കള്ളുകുടിപ്പിച്ച് ദ്രോഹം ചെയ്യുന്നത്? "
പാപ്പൻ തലകുനിച്ചു പറഞ്ഞു:
"കർത്താവേ അവർ പാവങ്ങളാ. അവർക്ക് മദ്യം വേണം. മദ്യം വേണ്ടവർക്ക് മദ്യമല്ലാതെ മറ്റെന്ത് കുടിക്കാൻ കൊടുക്കും? അവർ എന്ന് പാലുകുടിക്കണമെന്ന് പറയുന്നുവോ ആ നിമിഷം ഞാൻ പശുവിനെ വാങ്ങും.
ഒരു തുള്ളി വെള്ളം ചേർക്കാതെ നല്ല പാല് കൊടുക്കും. ഇത് ബിസിനസ്‌ ആണ് .സത്യസന്ധമായ കച്ചവടം. അത് പാപമാണോ കർത്താവേ.? .." കർത്താവ് നിശബ്ദനായെന്നാണ് കഥ .

1996 ഡിസംബർ 9. പാലാ ജൂബിലി പള്ളിയിലെ പെരുന്നാൾ ദിനം. മാതാവിന്റെ രൂപവും വഹിച്ചുള്ള പ്രദിക്ഷണം അന്ന് മഴകരണം പൂർത്തിയാക്കാനായില്ല. അന്ന് ചെന്നൈയിലെ ഒരു ഹോട്ടൽ റൂമിൽ താമസിച്ചിരുന്ന പാപ്പൻ താൻ പെരുന്നാളിന് എത്താത്തതിനാൽ മാതാവ് പിണങ്ങിയതാവും എന്നു പറഞ്ഞ് ഉറങ്ങാൻ കിടന്നു. ആ ഉറക്കത്തിൽ നിന്ന് അദ്ദേഹം പിന്നീട് ഏഴുന്നേറ്റില്ല.

അറുപത്തിയാറാം വയസ്സിൽ അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങി. മൃതദേഹം വിമാനത്തിൽ നാട്ടിൽ എത്തിച്ചു.

ശവസംസ്കാരത്തിന് കേരത്തിലെ പ്രമുഖരെല്ലാം എത്തിയെങ്കിലും നൂറു കണക്കിന് യാചകർ നിറമിഴിയുമായി വന്നു നിന്ന കാഴ്ച്ചയാണ്‌ അതിൽ പങ്കെടുത്തവരുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്.

- കടപ്പാട് : ഫേസ്ബുക്

25/07/2025

ഷെറിൻ എന്ന.. ക്രിമിനൽ ന്റെ കഥ ഇങ്ങനെയാണ് തുടക്കം

ഭാസ്കര കാരണവർ കൊലക്കേസിന്റെ കഥ
2009 നവംബർ 8, ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ഗ്രാമം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയോടെയാണ്. ആ നാട്ടിലെ പ്രമുഖനും ധനികനുമായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടിരിക്കുന്നു! കാരണവേഴ്സ് വില്ല എന്ന ആഡംബര ഭവനത്തിന്റെ കിടപ്പുമുറിയിൽ, മുളകുപൊടി ചിതറിക്കിടക്കുന്ന മഞ്ഞൾനിറത്തിലുള്ള കിടക്കയിൽ, ജീവനറ്റ് കിടക്കുകയായിരുന്നു അവർ. വീട്ടുജോലിക്കാരി രാവിലെ ചായയുമായി വിളിച്ചപ്പോൾ, ഭാസ്കര കാരണവർ എഴുന്നേറ്റില്ല. അവർ തൊട്ടപ്പോഴാണ്, ആ ശരീരം തണുത്തുറഞ്ഞതാണെന്ന് മനസ്സിലായത്. മുളകുപൊടിയുടെ മൂർച്ചയുള്ള ഗന്ധം മുറിയിൽ നിറഞ്ഞിരുന്നു—ഒരു മോഷണശ്രമത്തിന്റെ അവശേഷിപ്പാണോ? ആദ്യം എല്ലാവരും അങ്ങനെയാണ് കരുതിയത്.
പക്ഷേ, നാല് ദിവസത്തിനുള്ളിൽ കേസ് തലകീഴായി മറിഞ്ഞു. കൊലപാതകി, ഭാസ്കര കാരണവരുടെ മകന്റെ ഭാര്യ ഷെറിനാണെന്ന് പൊലീസ് കണ്ടെത്തി. 2009 നവംബർ 12-ന് ഷെറിൻ അറസ്റ്റിലായി. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഇപ്പോൾ അവർ ജയിൽമോചിതയാവുകയാണ്. ആരാണ് ഈ ഷെറിൻ? എന്താണ് ഈ കൊലപാതകത്തിന് പിന്നിലെ കഥ? കാരണവേഴ്സ് വില്ലയുടെ മുറികളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്ക്, ഒരു മടക്കയാത്ര.

ഷെറിൻ: ഒരു ജീവിതത്തിന്റെ തുടക്കം
കൊല്ലം പത്തനാപുരത്തെ ഒരു സാധാരണ കുടുംബത്തിൽ, മിടുക്കിയായി ജനിച്ചവളാണ് ഷെറിൻ. പഠനത്തിലും രൂപത്തിലും ഒരുപോലെ തിളങ്ങിയ ഷെറിൻ, ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, ഒരു കല്യാണാലോചന അവളെ തേടിയെത്തി—ഭാസ്കര കാരണവരുടെ മകൻ ബിനു പീറ്ററിന്റെ. പക്ഷേ, ഇത് ഒരു സാധാരണ വിവാഹാലോചനയായിരുന്നില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ബിനുവിനെ നോക്കാൻ ഒരു പരിചാരകയെ കൂടി ആഗ്രഹിച്ചാണ് ഭാസ്കര കാരണവർ ഷെറിനെ തേടിയെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഷെറിന്റെ കുടുംബത്തിന്, ഈ ആലോചന ഒരു സുവർണാവസരമായി തോന്നി. 2001 മെയ് 21-ന്, ഷെറിന്റെ വിവാഹം നടന്നു.
അമേരിക്കയിലേക്കുള്ള യാത്രയും തിരിച്ചടിയും

വിവാഹത്തിന് ശേഷം, ഷെറിനും ബിനുവും ഭാസ്കര കാരണവരോടൊപ്പം അമേരിക്കയിലേക്ക് പറന്നു. അവിടെ, ഷെറിൻ ഒരു ചെറിയ ജോലി സ്വന്തമാക്കി. ഒരു കുഞ്ഞും ജനിച്ചു. പക്ഷേ, 2006-ൽ ഷെറിന്റെ ജീവിതം തലകീഴായി. ജോലിസ്ഥലത്ത് മോഷണം ആരോപിക്കപ്പെട്ട് അവർ പുറത്താക്കപ്പെട്ടു. ഈ സംഭവം ഭാസ്കര കാരണവരെ ചൊടിപ്പിച്ചു. ഷെറിനെയും ബിനുവിനെയും അവർ നാട്ടിലേക്ക് മടക്കി അയച്ചു.
കാരണവേഴ്സ് വില്ല: ഒരു ഒറ്റപ്പെട്ട ജീവിതം
നാട്ടിലെത്തിയ ഷെറിൻ, കാരണവേഴ്സ് വില്ലയിൽ, ആഡംബരത്തിന്റെ തണലിൽ, എന്നാൽ ഒറ്റപ്പെടലിന്റെ നടുവിൽ ജീവിച്ചു. ഭർത്താവ് ബിനു പൂർണ ആരോഗ്യവാനല്ല, കുഞ്ഞ് ചെറുതാണ്, വീട്ടിൽ വേലക്കാരികൾ മാത്രം. 2006-ലെ ആ കാലം, വാട്സാപ്പിന്റെയോ ഇൻസ്റ്റാഗ്രാമിന്റെയോ യുഗമല്ല. പക്ഷേ, ഓർക്കുട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഷെറിന് പുതിയ ലോകം തുറന്നു. ഓർക്കുട്ടിലൂടെ കിട്ടിയ സുഹൃത്തുക്കൾ, ഷെറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ചിലർ രാത്രിയും പകലും കാരണവേഴ്സ് വില്ലയിൽ എത്തി. അമേരിക്കയിൽ നിന്ന് ഭാസ്കര കാരണവർ അയച്ചിരുന്ന പണം, ഷെറിന്റെ ആർഭാട ജീവിതത്തിന് ഇന്ധനമായി.
വൈരാഗ്യത്തിന്റെ തീ

2009-ൽ ഭാസ്കര കാരണവർ നാട്ടിലേക്ക് മടങ്ങിയെത്തി. മരുമകളുടെ വഴിവിട്ട ജീവിതം കണ്ട്, അവർക്ക് ദേഷ്യം തോന്നി. ഒരിക്കൽ, ഒരു സുഹൃത്തിനൊപ്പം, ഷെറിനെ ഉപദേശിക്കാൻ ശ്രമിച്ചു. "ഡാഡി, ഡാഡിയുടെ കാര്യം നോക്കിയാൽ മതി. എനിക്കറിയാം എന്റെ ജീവിതം!"—ഷെറിന്റെ മറുപടി അലർച്ചയായിരുന്നു. ഈ സംഭവം, ഭാസ്കര കാരണവരെ കൂടുതൽ പ്രകോപിപ്പിച്ചു. അവർ, ബിനുവിന്റെയും ഷെറിന്റെയും പേര് എഴുതിയിരുന്ന വിൽപത്രം റദ്ദാക്കി.
ഈ തീരുമാനം, ഷെറിന്റെ ഉള്ളിൽ വൈരാഗ്യത്തിന്റെ തീ കോരിയിട്ടു. 65-കാരനായ ഭർതൃപിതാവിനെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചനയിലേക്ക് അവൾ നീങ്ങി.
കൊലരാത്രി: ഒരു ഗൂഢാലോചന
ഷെറിന്റെ അന്നത്തെ കാമുകൻ, കുറിച്ചി സ്വദേശി ബാസിത് അലി, ആയിരുന്നു ഈ പദ്ധതിയിലെ പ്രധാന കണ്ണി. 2009 നവംബർ 7-ന് രാത്രി, ബാസിത് അലിയും സുഹൃത്തുക്കളായ നിതിനും ഷാനു റഷീദും കാരണവേഴ്സ് വില്ലയിലെത്തി. ഷെറിൻ തന്നെ വാതിൽ തുറന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന ഭാസ്കര കാരണവരെ, ഷെറിൻ ക്ലോറോഫോം ഉപയോഗിച്ച് മയക്കി. ബാസിതും കൂട്ടാളികളും ചേർന്ന്, തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
മോഷണം നടന്നതായി തോന്നിക്കാൻ, മുറിയിലും കട്ടിലിലും മുളകുപൊടി വിതറി. ബാസിതും കൂട്ടരും മടങ്ങി. ഷെറിൻ, ഒന്നും സംഭവിക്കാത്തതുപോലെ, താഴത്തെ നിലയിലെ മുറിയിൽ പോയി ഉറങ്ങി. രാവിലെ, വേലക്കാരി ഭാസ്കര കാരണവർ മരിച്ചതായി അറിയിച്ചപ്പോൾ, ഷെറിൻ പൊട്ടിക്കരഞ്ഞു. പൊലീസിനെ വിളിച്ചു, സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി—ഒരു നാടകം, തികഞ്ഞ അഭിനയം.
പാളിയ തന്ത്രവും പൊലീസിന്റെ കണ്ണും
"മോഷണത്തിനിടെ കള്ളൻ കൊലപ്പെടുത്തിയതാണ്," ഷെറിൻ പൊലീസിനോട് പറഞ്ഞു. ഒന്നാം നിലയിലെ ജനലിലൂടെ കള്ളൻ കയറിയതാകാമെന്നും, ഔട്ട്‌ഹൗസിലെ ഏണി ഉപയോഗിച്ചതാകാമെന്നും അവൾ കഥ മെനഞ്ഞു. പക്ഷേ, പൊലീസിന്റെ കണ്ണുകൾ അത്ര എളുപ്പം വഞ്ചിക്കപ്പെട്ടില്ല.
ഔട്ട്‌ഹൗസിലെ ഏണി പരിശോധിച്ചപ്പോൾ, അത് പൊടിപിടിച്ച് കിടക്കുന്നു. അടുത്തിടെ ആരും ഉപയോഗിച്ച ലക്ഷണമില്ല. വീട്ടിലെ രണ്ട് വലിയ നായ്ക്കൾ, ആ രാത്രി കുരച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു. വേലക്കാരി, രാവിലെ താൻ എത്തിയപ്പോൾ നായ്ക്കൾ

മയങ്ങിക്കിടക്കുകയായിരുന്നുവെന്ന് മൊഴി നൽകി. ആരോ നായ്ക്കളെ മയക്കിയിരിക്കണം.
ഷെറിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ, ഒരു നമ്പറിലേക്ക് ഒരാഴ്ചയ്ക്കിടെ 55 തവണ വിളിച്ചതിന്റെ തെളിവ് ലഭിച്ചു—ബാസിത് അലിയുടെ നമ്പർ! മുറിയിലെ വാതിൽപ്പിടിയിൽ ഒരു പുരുഷന്റെ വിരലടയാളവും കണ്ടെത്തി. മൂന്നാം ദിവസം, ഷെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് ദിവസത്തിനകം, ബാസിതും കൂട്ടാളികളും ഗോവയിൽ നിന്ന് പിടിയിലായി.

നീതിയുടെ വിധി

2011 ജനുവരി 11-ന്, മാവേലിക്കര അതിവേഗ കോടതി ഷെറിന് ജീവപര്യന്തവും 85,000 രൂപ പിഴയും വിധിച്ചു. ബാസിത് അലിക്കും കൂട്ടാളികൾക്കും ഇരട്ട ജീവപര്യന്തം. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഷെറിൻ ഇപ്പോൾ മോചിതയായിരിക്കുന്നു. പക്ഷേ, ബാസിതും കൂട്ടാളികളും ഇപ്പോഴും ജയിലിൽ. ഇരട്ട ജീവപര്യന്തം കാരണം, അവർക്ക് ഇനിയും 13 വർഷമെങ്കിലും ജയിലിൽ കഴിയണം.

കാരണവേഴ്സ് വില്ലയുടെ ശാന്തത

ഇന്ന്, കാരണവേഴ്സ് വില്ല ശൂന്യമാണ്. ആർഭാടവും രഹസ്യങ്ങളും നിറഞ്ഞ ആ വീട്, കൊലപാതകത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ഷെറിന്റെ മകനും ഭർത്താവും ബന്ധുക്കൾക്കൊപ്പം അമേരിക്കയിലേക്ക് പോയി. കൊലപാതക സമയത്ത് നാല് വയസ്സുണ്ടായിരുന്ന ആ കുഞ്ഞിന് ഇപ്പോൾ ഇരുപതിനടുത്ത് പ്രായം. ജയിൽ ഉദ്യോഗസ്ഥർ പറയുന്നു, ഷെറിനെ തേടി ആരും ജയിലിലെത്തിയില്ല.
ഷെറിന്റെ ജീവിതം—ആർഭാടം, വഴിവിട്ട പ്രണയം, ക്രൂരത—ചെറിയനാടിന്റെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായമായി. കാരണവേഴ്സ് വില്ലയുടെ മൗനം

25/07/2025

ഒരാൾ ഒരു ആഡംബര കാർ വാങ്ങിയാൽ, ഒരു വലിയ വീട് വച്ചാൽ, ഒരു function നടത്തിയാൽ അതിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന സ്ഥിരം കമന്റ്‌ ആണ്, ഈ കാശ് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തെങ്കിൽ പുണ്യം കിട്ടിയേനെ എന്ന്.

ആരാണ് പാവപ്പെട്ടവൻ ?

എന്ത് കൊണ്ട് അയാൾക്ക്‌ വീടില്ല ?

നമ്മുടെ നാട്ടിൽ ദിവസക്കൂലിക്ക് പണിക്കു പോയാൽ ഇപ്പോൾ 1000 രൂപ കുറഞ്ഞത് കിട്ടും... പല തൊഴിൽ മേഖലയിലും ഇപ്പോൾ ആളിനെ കിട്ടാൻ ഇല്ല....

1000 രൂപ വൈകിട്ട് ശമ്പളം കിട്ടുമ്പോ

ആദ്യം പോയി 450 രൂപയ്ക്കു ഒരു ഫുള്ള് മേടിക്കന്ന, അത് തീർത്തിട്ട് അടുത്ത ദിവസം പണിക്കു പോകാത്ത ആളിന് എങ്ങനെ കാശ് മിച്ചം ഉണ്ടാകും ?

1000 രൂപ കിട്ടുമ്പോൾ, 600 രൂപ ചെലവാക്കണം, 400 രൂപ സൂക്ഷിച്ചു വയ്ക്കണം.

1000 രൂപ അച്ഛൻ സമ്പാദിക്കുന്നത് വീട്ടിൽ തികയുന്നില്ലങ്കിൽ അമ്മ ജോലി ചെയ്യണം ഉടനെ പറയും അമ്മ ജോലിക്ക് പോയാൽ ഞാട്ടുകാർ എന്ത് പണയും.

18 വയസുള്ള മകൻ ഡെയിലി 500 രൂപ ചിലവാക്കി ബൈക്കിൽ പെട്രോൾ അടിച്ചു പൊറോട്ടയും ബീഫും കഴിച്ച് നടക്കാതെ അവനും ജോലി ചെയ്യണം.

(ചില മക്കൾ അച്ഛൻ ജോലി നിർത്താതെ ജോലി ചെയ്യില്ല, ചില അച്ചന്മാർ മക്കൾ ജോലിക്ക് പോയി തുടങ്ങിയാൽ അടുത്ത ദിവസം തൊട്ട് പിന്നെ പണിക്കു പോകില്ല... ഇത് പൊതുവെ കേരളത്തിൽ മാത്രം ഉള്ളതാണ്)

അങ്ങനെ ഒരു വീട്ടിൽ ആവതുള്ളവർ എല്ലാവരും ജോലി ചെയ്‌താൽ, അതിൽ പത്ത് രൂപ മിച്ചം വച്ചാൽ, അത് എവിടെങ്കിലും ഇൻവെസ്റ്റ്‌ ചെയ്തു അതിൽ നിന്ന് പത്തു രൂപ വരുമാനം വരുന്ന പോലെ ചെയ്‌താൽ, പാവപ്പെട്ടവർ എന്നുള്ള പേരും മാറും ദാരിദ്ര്യവും മാറും.

ഈ പാവപ്പെട്ടവർ എന്ന് പറയുന്നവർക്ക് 15 ലക്ഷം രൂപയുടെ ഒരു വീട് ഉണ്ടാക്കാൻ വെറും മൂന്നോ നാലോ വർഷം മതി. ആദ്യത്തെ 5 ലക്ഷം ചേർക്കാൻ ആണ് പാട് അത് കഴിഞ്ഞു തനിയെ കൂടി കൂടി വരും.

30k/40k മാസ ശമ്പളത്തിൽ ആണ് ഇവിടെ പണക്കാർ എന്ന് പറയുന്ന പലരും ജോലി ചെയ്യുന്നത്.

പ്രൈവറ്റ് സ്കൂളിൽ ജോലി ഉള്ള ടീച്ചറും, സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ഭർത്താവും പണക്കാർ ആണ് 20+25 = 45k ആണ് സാലറി പക്ഷേ അവർക്ക് ഒരു അടുക്കും ചിട്ടയും ഉള്ള ജീവിത രീതി ഉണ്ട് അതിലാണ് കാര്യം.

അവര് മിച്ചം വച്ച് മക്കളേ പഠിപ്പിച്ചു, 20 വർഷം കഴിയുമ്പോൾ ഒരു സ്ഥലം മേടിച്ചു വീട് വച്ച് ഒരു കാർ മേടിച്ചാൽ അത് പാവപ്പെട്ടവനു കൊടുക്കണോ...??????

അവരുടെ ആ കാറിൽ ഒന്ന് മണത്തു നോക്കണം... ആ ഭാര്യയുടെയും ഭർത്താവിന്റെയും വിയർപ്പിന്റെയും ചോരയുടെയും മണം ഉണ്ടാകും.

എന്റെ അഭിപ്രായത്തിൽ ഒരു വീട്ടിലെ മാസം വരുമാനം ചിലവിന്റെ 3 ഇരട്ടി എങ്കിലും വേണം.

അച്ഛന് അത്രെയും വരുമാനം ഉണ്ടെങ്കിൽ വേറെ ആരും ജോലിക്ക് പോകണം എന്നില്ല ഇതിലും കൂടുതൽ വേണം എന്നുകവർക്ക് പോകാം വരുമാനം അത്രെയും ഇല്ലെങ്കിൽ അടുത്ത ആരാണ് ഉള്ളവർ എല്ലാവരും ജോലി ചെയ്യണം... ചിലവിന്റെ 3 ഇരട്ടി വരുമാനം ആകുന്നതു വരെ.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് പോസിറ്റീവ് ആയി എടുത്താൽ നിങ്ങളുടെ അടുത്ത തലമുറ രാജാവിനെപ്പോലെ ജീവിക്കും.

Source: FB

Want your business to be the top-listed Shop in Muscat?
Click here to claim your Sponsored Listing.

Telephone

Website

Address


Muscat