Netcaff
15/11/2014
ശബരിമല വിര്‍ച്വല്‍-ക്യൂ: - ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു
(Virtual-Q booking opened for the Mandala Makaravilakku season 2014-15)
ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരള പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍-ക്യൂ സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു . വിര്‍ച്വല്‍-ക്യൂ സംവിധാനംവഴി ബുക്ക്‌ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ക്യൂ നില്‍ക്കാതെതന്നെ പമ്പയില്‍നിന്ന് സന്നിധാനം- നടപ്പന്തല്‍വരെ എത്തുന്നതിന് പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ശബരിമല വിര്‍ച്വല്‍-ക്യൂവില്‍ രജിസ്റ്റര്‍ചെയ്യാന്‍ www.fb.com/netcaff എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കണം. ഈ പോര്‍ട്ടലില്‍ തീര്‍ഥാടകരുടെ പേര്, വയസ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ചെയ്യണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍നിന്ന് ലഭ്യതയനുസരിച്ച് ദര്‍ശനസമയവും തീയതിയും തിരഞ്ഞെടുക്കാം. ബുക്കിങ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍-ക്യൂ കൂപ്പണ്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ കൂപ്പണ്‍ ദര്‍ശനദിവസം പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് വിര്‍ച്വല്‍-ക്യൂ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പ്രവേശന കാര്‍ഡ് കൈപ്പറ്റണം. പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ വിര്‍ച്വല്‍-ക്യൂ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കൂ. വിര്‍ച്വല്‍-ക്യൂ കൂപ്പണ്‍ കൈവശമുള്ള തീര്‍ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കുന്നതിനായി കൈവശം കരുതണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമില്ല. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമേ വിര്‍ച്വല്‍-ക്യൂ വഴി പ്രവേശനം അനുവദിക്കൂ.
കേരള പോലീസ് നല്‍കുന്ന ഈ സേവനത്തിന് ഒരു വിധത്തിലുമുള്ള ഫീസും ഈടാക്കില്ല. ഈ സംവിധാനം ഉപയോഗിക്കാത്തവര്‍ക്ക് സാധാരണ രീതിയില്‍ ക്യൂ നിന്ന് ദര്‍ശനം നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fb.com/netcaff എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ 9847 952 950 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക..
https://www.facebook.com/netcaff
9847 952 950
28/08/2014
INAUGURATION
of
ONLINE EXAMINATION CENTRE
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Venjaramood
695607