Krishna Kumar

Krishna Kumar

Share

04/05/2026

നമസ്കാരം🙏
ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വീണ്ടും കരുത്ത് തെളിയിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിലും അസമിലും നേടിയ ഉജ്ജ്വല വിജയങ്ങൾ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ്. നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഈ വിജയങ്ങൾക്ക് മാറ്റു കൂട്ടുന്നു.

അസമിൽ തുടർച്ചയായ മൂന്നാം വിജയത്തിലേക്ക് പാർട്ടി കുതിക്കുമ്പോൾ, പശ്ചിമ ബംഗാളിൽ ചരിത്രപരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കേരളത്തിലും മാറ്റത്തിന്റെ കാറ്റുവീശുന്നു; മൂന്ന് നിയമസഭാ സീറ്റുകളിലെ വിജയം പാർട്ടിക്ക് കരുത്തുറ്റ അടിത്തറയാകും. പുതുച്ചേരിയിലും എൻഡിഎ സഖ്യം ആധികാരികമായ മുന്നേറ്റം തുടർന്നു.

സേവനത്തിന്റെയും പുരോഗതിയുടെയും പാതയിൽ രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിജിയുടെ കാഴ്ചപ്പാടുകൾക്കുള്ള ജനപിന്തുണയാണിത്. എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.. ജയ്‌ഹിന്ദ്‌ 🇮🇳

Want your public figure to be the top-listed Public Figure in Trivandrum city?
Click here to claim your Sponsored Listing.

Category

Website

Address


MKP Nagar
Trivandrum City
695030