Smart school

Smart school

Share

Being inspired by WALDORF& MONTESSORI Methodology we have designed our course carriculam which caters to the overall development of the child. Our aim is to guide all our children on their individul journey of learning and discovery and give them the very best oppertunities.

05/09/2020

അക്ഷര മുറ്റത്തെക്കു കൈ പിടിച്ചു നടത്തിയ ഗുരുക്കൻ മാർക്കായി ഒരു ദിനം..
അറിവിന്റെ പാതയിൽ വെളിച്ചമായി നിന്ന എല്ലാ അധ്യാപകരെയും സ്നേഹത്തോടെ ആദരപൂർവ്വം സ്മരിക്കുന്ന ദിനം

നമ്മുടെ രാജ്യത്തെ പാശ്ചാത്യ സംസ്കാരവും പാശ്ചാത്യ വത്‌ക്കരണവും കടന്നാക്രമിച്ചു കൊണ്ടിരിക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ മൂല്യ ശോഷണങ്ങളും അപചയങ്ങളും തടയാൻ അധ്യാപകർക്ക് നല്ലൊരു പങ്കു വഹിക്കാനുണ്ട്
കാരണം നാളത്തെ തലമുറയെ ഉത്തമ മനുഷ്യരാക്കി വളർത്തി എടുക്കുവാൻ ഉത്തരവാദിത്വപെട്ടവരാണ് അധ്യാപകർ.

സെപ്തംബർ 5 അധ്യാപക ദിനമാണ്. വർഷാവർഷം ഡോ.എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കാറുള്ളത്. അധ്യാപകർ ഭാവിയുടെ ശിൽപികളാണല്ലോ. ആ ശിൽപികളോട് ഡോ.എസ്.രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവും കൊണ്ടാണ് തന്റെ ജൻമദിനം ആഘോഷിക്കാൻ വന്ന സ്നേഹിതരോട് ആ ദിവസം അധ്യാപക ദിനമായി ആചരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ വർഷവും അങ്ങനെ അധ്യാപനത്തിന്റെ മഹത്വമുത്ഘോഷിച്ചു കൊണ്ട് പതിവു പരിപാടികൾ മാത്രമായവസാനിപ്പിക്കുമോ ഈ ദിനം?
ചരിത്രത്തിലെന്നും ഒരു ‘ഗുരു’വുണ്ടായിരുന്നു. എല്ലാ ചരിത്ര നിർമ്മിതികൾക്ക് പിന്നിലും എക്കാലവും ആ ഗുരു മറഞ്ഞു കിടക്കുന്നുണ്ട്. ലോകത്തെ നശിപ്പിക്കുന്ന ബോംബുണ്ടാക്കുന്ന മനുഷ്യന്റെ പിന്നിലും യുദ്ധാനന്തരം സമാധാന സന്ദേശവുമായിറങ്ങുന്ന മനുഷ്യന്റെ പിന്നിലും അവരെ പഠിപ്പിച്ച അനേകം അധ്യാപകരുണ്ട്. അല്ലെങ്കിൽ ഒരു ഗുരുവുണ്ട്. ലോകത്തിലെ എല്ലാ വഴികളിലും അവരുടെ നിഴലുകളുണ്ട്‌!
ദ്രോണരുടെ കീഴിൽ അഭ്യസനം നേടാൻ ആഗ്രഹിച്ച ഏകലവ്യൻ പോലും നിഷേധാനന്തരം ആ ഗുരുവിനെ സങ്കൽപ്പിച്ചു കൊണ്ടാണ് തന്റെ വിദ്യാഭ്യാസം തുടങ്ങിയത്. ഒടുക്കം തന്റെ പെരുവിരൽ പോലും ആ വിദ്യയെ മുഴുവൻ സ്വായത്തമാക്കാൻ പ്രേരകമായ ഗുരുവിനു മുന്നിൽ സമർപ്പിക്കുന്നത് ഗുരുവിനോടുള്ള ആദരവ് കൊണ്ടാണ്. ആ ആദരവിന് ഇതിഹാസങ്ങളോളം വേരുകളുണ്ട്. ആ വേര് നമ്മളിലൂടെ ഭാവിയിലേക്കും പടരേണ്ടതുണ്ട്. പെരുവിരൽ മുറിച്ചു വാങ്ങിയല്ല. ഒരു ചെറുവിരൽ കൊണ്ടെങ്കിലും കൈത്താങ്ങായി.

പുതിയ സമൂഹ നിർമ്മാണവുമായി, രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നാമെപ്പോഴും കേൾക്കുന്ന പദമാണ് അധ്യാപനം. ഒരു സ്കൂളു തുറക്കുമ്പോൾ നൂറു ജയിലുകൾ അടക്കുന്നു എന്നത് കേവലമൊരു മഹത് വാക്യമല്ല. മറിച്ച് അനേകജനതയെ മാറ്റിമറിച്ച അധ്യാപകരുടെ ചരിത്ര ജീവിതത്തെ അടയാളപ്പെടുത്തിയ വാക്യം കൂടിയാണ്. നമ്മളെപ്പോഴും പറയാറില്ലേ അധ്യാപകൻ സമൂഹത്തിൽ മാതൃകയാകണമെന്ന്. എല്ലാ മനുഷ്യരും മാതൃകയാവേണ്ടവർ തന്നെയാണ്. പക്ഷെ അധ്യാപകന്റെ ജീവിതത്തിന്റെ കാര്യത്തിൽ മാത്രമാണ് ഒരു സമൂഹം എപ്പോഴും ‘മാതൃക’യെക്കുറിച്ച് നിർബന്ധം പുലർത്താറുള്ളത്. കാരണം അവർ കുട്ടികളുടെ രണ്ടാം രക്ഷിതാക്കളാണ്. ഭാവിയെ നിർമ്മിക്കുന്നവരാണ്. സ്വാധീനിക്കപ്പെടുന്നവരാണ്. അവരുടെ കൈയും പിടിച്ച് ഒപ്പം നടക്കേണ്ടണ്ടവരാണ് കുട്ടികൾ. ആ കൈവിട്ടാണ് കുട്ടികൾ പിന്നീട് ആകാശം തൊടുന്നത്!

നിങ്ങളൊരു കഥയോ ശാസ്ത്രമോ പഠിപ്പിക്കുമ്പോൾ എത്രയെത്ര ജീവിതങ്ങളെപ്പറ്റി അവരോട് പറഞ്ഞിട്ടുണ്ടാവും. എത്രയെത്ര സാരോപദേശകഥകൾ എഴുതിക്കൊടുത്തിട്ടുണ്ടാവും.

‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ ‘ എന്നൊക്കെ ക്ലാസിൽ പാടിപ്പഠിപ്പിച്ചിട്ടുണ്ടാകില്ലേ അവരെ. എന്നാൽ പാഠാനന്തരം മർത്ത്യ ജൻമം ക്ഷണഭംഗുരമാണെന്ന് എല്ലാ അധ്യാപകർക്കും എനിക്കുൾപ്പടെ ശരിക്കും മനസ്സിലായിട്ടുണ്ട്.

മാതാവും പിതാവും കഴിഞ്ഞാല്‍ നാം അറിയാതെ നമ്മളില്‍ സ്വാധീനo ചെലുത്തുന്നവരാണ് അദ്ധ്യാപകര്‍ , "മാതാപിതാഗുരു ദൈവം".

ഒരു നല്ല അദ്ധ്യാപകന്‍ മെഴുകുതിരി പോലെയാണ് അന്യര്‍ക്ക് വെളിച്ചം പകര്‍ന്നുകൊണ്ട് സ്വയംഇല്ലാതാകുന്നുവെന്ന് പറയാറുണ്ട്.
പാഠ്യഭാഗങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്കിറങ്ങി ചെല്ലുമ്പോഴാണ് പ്രിയപ്പെട്ട അദ്ധ്യാപകനാകുന്നത്.
തന്റെ ശിഷ്യന്‍മാരില്‍ നിന്ന് ഒന്നും പഠിയ്ക്കാത്തവര്‍ ഒരു നല്ലഅദ്ധ്യാപകനാകുന്നില്ല എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുളളത്.

കുട്ടികളെ സമൂഹനന്‍മയ്ക് ഒതകുന്ന രീതിയില്‍ നല്ലവരായി വളര്‍ത്തിയെടുക്കാനും അവരിലെ വിവിധങ്ങളായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാനും എല്ലാ അദ്ധ്യാപകര്‍ക്കും സാധിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.

വിദ്യപകര്‍ന്നു നല്‍കുന്നവര്‍ ആരായാലും അവരെല്ലാം അദ്ധ്യാപകരാണ് അതിനാല്‍ അവരെ ജീവിതത്തിലുടനീളം സ്നേഹിയ്ക്കുക ബഹുമാനിക്കുക!'" അതാണവര്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ ഗുരദക്ഷിണ.

"ആദരവോടെ സ്നേഹത്തോടെ
അധ്യാപക ദിനാശംസകൾ" !

The way you teach
The knowledge you share
The care you take
The love you shower
Makes you
The world's Best teacher.

05/09/2020

ഗുരു പ്രണാമം !

Photos from Smart school's post 28/07/2020

കിളികൾ പറന്നകന്നുപോയ ഈ കിളിക്കൂട്ടിൽ കൂടണയാ കിളികളുടെ കിളിക്കൊ ഞ്ചലുകൾക്കായ് കുഞ്ഞി ക്കിളികളെ കൺനിറയെ കാണാൻ കണ്ണുതുറന്ന് , കാതോർത്ത് പനിനീർപ്പൂക്കളും അരുളിയും മന്ദാരവും പിന്നെ ഈ ഞാനും... !

ഇത്തിരികുഞ്ഞൻ വൈറസിനെ എത്രയും വേഗം മടക്കി വിളിച്ചിട്ട് നമ്മുടെ ആഹ്ളാദദിനങ്ങളെ മടക്കി തരേണമേ എന്നപ്രാർത്ഥനയോടെ...
കാത്തിരിപ്പിന്റെ മടുപ്പിക്കുന്ന നാഴികകൾ എണ്ണി തിട്ടപ്പെടുത്തുന്നു...
ഈ സമയവും കടന്നുപോകുമെന്ന പ്രത്യാശയോടെ... !

Want your school to be the top-listed School/college in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Address


Kaniyapuram
Thiruvananthapuram
695301

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 10am - 4pm