NNF
08/12/2021
https://m.youtube.com/watch?v=RQ50tcFO-LY
നേരും നുണയും EP 02 | NERUM NUNAYUM COMEDY EP 02 | Naseer Sankranthy | MANJU PILLA |NNF|nnflive നേരും നുണയും EP 02 | NERUM NUNAYUM COMEDY EP 02 | Naseer Sankranthy| MANJU PILLA |NNF|nnflive
02/12/2021
വാണിജ്യ സിലിണ്ടർ വില
2000 രൂപ കടന്നു
വാണിജ്യ സിലിണ്ടർ വിലയിൽ 102 രൂപ വർദ്ധിപ്പിച്ചതോടെ സിലിണ്ടർ വില 2000 രൂപയ്ക്ക് മുകളിലായി . കഴിഞ്ഞ മാസം സിലിണ്ടർ ഒന്നിന് 150 രൂപയ്ക്ക് മുകളിൽ കൂടിയിരുന്നു.
ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് 750 ഓളം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.
02/12/2021
പെരിയ ഇരട്ട കൊലപാതകം
കാസർഗോഡ് പെരിയ യിൽ കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് 5 cpm പ്രവർത്തകരെ CBI അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രാജു, വിഷ്ണു സുര, ശാസ്ത മധു, രജി വർഗ്ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
24/11/2021
ലോകകപ്പ് ജൂനിയർ ഹോക്കി മത്സരം'
ലോക ജൂനിയർ ഹോക്കി കപ്പിന് വേണ്ടിയുള്ള മത്സരങ്ങൾ ഇന്ത്യയിലെ ഒറീസയിൽ ആരംഭിക്കും.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിടും. രണ്ടു തവണ ഇന്ത്യ ഇതിന് മുൻപ് ലോകകപ്പ് നേടിയിട്ടുണ്ട്. 16 ടീമുകൾ 4 പൂളിലായിട്ടാണ് മത്സരിക്കുക.
24/11/2021
അനുപമ തന്നെ അമ്മ.
ആന്ധ്രാപ്രദേശിലെ ദമ്പതികൾക്ക് ദത്ത് നൽകിയ കുഞ്ഞിനെ മടക്കിയെത്തിച്ച് നടത്തിയ DNA പരിശോധനയിൽ കുഞ്ഞ് അനുപമയുടെത് തന്നെയെന്ന് തെളിഞ്ഞു. ഇതോടെ കുഞ്ഞിനെ കോടതി നടപടികളിലൂടെ അമ്മയ്ക്ക് ലഭിക്കും. ഇതോടെ എട്ട് മാസമായി അനുപമ നടത്തി വരുന്ന പോരാട്ടത്തിന് പരിഹാരമാകും. അതിനിടെ ദത്ത് നൽകിയ ശിശുക്ഷേമ സമതിയുടെ ഇടപെടൽ നിയമ പരമല്ലെന്ന് അനുപമ ഐ എ എസ് നടത്തിയ അന്വേണ റിപ്പോർട്ടിൽ പരാമർശമുള്ളതായി വാർത്തകൾ പുറത്തു വന്നു '
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Thiruvananthapuram