വർഗീയത എന്ന വലിയ ദുരന്തത്തിലൂടെ യാണ് ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും വലുത് അവരവരുടെ ജാതിയും മതവുമാണ്. അതിനു വേണ്ടി ആരെ കൊല്ലാനും ചാവാനും ചിലർ തയാറാകുന്നു. എന്നാൽ ഈ കൂട്ടർ മനസിലാക്കുന്നില്ല, ഒരാളുടെ ജാതിയോ മതമോ അല്ല , മറിച്ച അയാളുടെ മനസാണ് അയാളെ നിർണയിക്കാനുള്ള ഏക മാനദണ്ഡം എന്ന്.
വർഗീയതക്കെതിരെ ടെക്നോപാര്ക് എംപ്ലോയീസിറ്റെ കൂട്ടായ്മ നിർമിച്ച ഒരു സസ്പെൻസ് ത്രില്ലെർ ചിത്ര
മാണ് "രണ്ടേ രണ്ടു മതം". 15 മിനിറ്റു നീളുന്ന ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് മാർട്ടിൻ ജോസ് ആണ്. പ്രേക്ഷകർക്ക് വേണ്ടി ഒരു കിടിലം സസ്പെൻസ് തന്നെ യാണ് ഈ ഷോട്ട് ഫിലിമിൽ ഒരുക്കിയിരിക്കുന്നത്. ഒടുവിൽ ഏതൊക്കെയാണ് ആ രണ്ടു മതങ്ങൾ ഏന് ഈ ഷോർട് ഫിലിം തുറന്നു പറയുന്നു. ടെക്നോപാർക്കിലെ തിരക്കിട്ട ജോലിക്കിടെ സമയം കണ്ടെത്തി ഒരു മാസത്തിൽ ഉള്ളിൽ തന്നെ വളരെ കുറഞ്ഞ ചെലവിലാണ് ഈ ചിത്രത്തിൻറെ ചിത്രികരണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് മാർട്ടിന്റെ മൂന്നാമത്തെ ഷോർട് ഫിലിം ആണ്. സിനിമ ലോകത്തേക്ക് വരണം എന്നാണ് മാർട്ടിന്റെ ആഗ്രഹം. അതിനു വേണ്ടി കഴിഞ്ഞ ആറുമാസത്തോളും സമയമെടുത്ത് മാർട്ടിൻ ഒരു തിരക്കഥ എഴുതി പൂർത്തീകരിച്ചിട്ടുണ്ട്. “അർമദോൻ” എന്ന് മാർട്ടിൻ പേരിട്ടിരിക്കുന്ന ഈ തിരക്കഥ ഒരു ഡിറ്റക്റ്റീവ് ത്രില്ലെർ മൂവി ആണ്. തന്റെ പുതിയ സിനിമക്ക് വേണ്ടി നിർമാതാക്കളെ നോക്കുന്നതിനുള്ള തിരക്കിലാണ് മാർട്ടിൻ ഇപ്പോൾ. ഇതും മാര്ട്ടിന് തന്നെ സംവിദാനം ചെയ്യണമെന്നാണ് ആഗ്രഹം.
വർഗീയ വാദികളുടെ ശ്രദ്ധക്ക്. ..!! ഈ ലോകത്ത് വെറും രണ്ടുമതങ്ങൾ മാത്രം....
Racism is a cancer that our world facing now. “RANDE RANDU MATHAM” is a suspense thriller short film against racism screened by Technopark employees. Crew members:
Story Script Direction: Martin Jose
Production Controller & Subtitles: Naveen Philip
Camera: Sujin Krishnan
Assistant Camera: Sarath Janardhanan
Music Director: Aswin Vijayan
Editing: Sooraj Xavier
Assistant Directors: Sreejith Raju, Shivram S, Sanooj
Production Assistant: Rakesh GS, Kapil Manoj, Binu Babu