Sygnature

Sygnature

Share

03/10/2022

അറ്റ്ലസ് രാമചന്ദ്രൻ
ഓരോ സംരംഭകനും ഓർക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒരു അധ്യായം ആണ്..

ഏറ്റവും മികച്ച വിജയത്തിലേക്ക് ഒറ്റക്ക് നടന്നു കയറിയ ഒരാൾ...
ചങ്കൂറ്റവും ആത്മവിശ്വാസവും കഠിനാദ്ധ്വാനീയുമായ ഒരു മികച്ച ബിസിനസ്സുകാരൻ...

ഉന്നതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സിനിമക്കാരും എന്നുവേണ്ട ചുറ്റുമുള്ളവർ മുഴുവൻ ആവോളം അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്..

അവസാനം ഒരു വീഴ്ചയുണ്ടായപ്പോൾ ഒരു കാലത്ത് അദ്ദേഹത്തിന്റെ അപ്പകഷ്ണം നുണഞ്ഞവർ എല്ലാം തള്ളിപ്പറഞ്ഞു..
ഒറ്റപ്പെടുത്തി..
ജയിലിൽ തള്ളി...

ചതിയും വഞ്ചനയും പകയും പ്രതികാരവും ജാതിയും മതവും രാഷ്ട്രീയവും ഉള്ള ബിസിനസ് ലോകത്ത് അദ്ദേഹത്തെ പോലൊരാൾക്ക് സ്ഥാനമില്ലെന്നു തെളിയിക്കുകയായിരുന്നു ലോകം...

ഇന്ന് എല്ലാവരും അദ്ദേഹത്തെ വാഴ്ത്തും.. കണ്ണീർ പൊഴിക്കും..
കാരണം നാടകം തന്നെയാണ് ഉലകിൽ ഏറെയും...

കയ്യിലുള്ളതും കടം വാങ്ങിയതും ഒക്കെ സ്വരൂപിച്ചു സംരംഭം തുടങ്ങുന്നവർക്ക് വലിയൊരു പാഠമാണ് ഈ മനുഷ്യൻ..

വർഷങ്ങൾക്ക് മൂന്പ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന് ഒരു പരസ്യം തയാറാക്കാൻ പലവട്ടം നേരിൽ കാണേണ്ടി വന്നിട്ടുണ്ട്..

അന്ന് ഞങ്ങളുടെ സീരിയലിന്റെ മെയിൻ സ്പോൺസർ ആയിരുന്നു അദ്ദേഹം.
അതുകൊണ്ട് തന്നെ അദ്ദേഹത്തെ പരിചയപ്പെട്ട ആ നിമിഷങ്ങൾ വേദനയോടെ ഓർക്കുന്നു..

ആ ഓർമ്മകൾക്ക് മുന്നിൽ മനസ്സ് കൊണ്ട് പൂർണ നമസ്കാരം ചെയ്യുന്നു..

പ്രിയപ്പെട്ട സാറിന് SYGNATURE ന്റെ ആദരാഞ്ജലികൾ....
🙏🙏🙏

01/10/2022

സോഷ്യൽ മീഡിയ..
ഈ സാങ്കേതിക യുഗത്തിൽ ഏറ്റവും സ്വാധീനം ഉള്ള മീഡിയ പ്ലാറ്റ്ഫോം ആണ് യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ..

സാധാരണക്കാരുടെ ജീവിതത്തിൽ അത്രയേറെ സമയം ഈ മാധ്യമങ്ങൾ ഇടപെട്ടുകൊണ്ടിരിക്കുന്നു..

ഇതിലൂടെ വരുമാനം ഉണ്ടാക്കി ലക്ഷങ്ങൾ നേടുന്ന വ്ലോഗർമാർ ഏറെയുണ്ട്..
അതുപോലെ സോഷ്യൽമീഡിയയെ സമർത്ഥമായി ബിസിനസ്സിന് ഉപയോഗിച്ച് കൊണ്ട് സംരംഭം ജനകീയമാക്കുന്ന മികച്ച ബിസിനസ്സുകാരും ധാരാളം ഉണ്ട്‌...

ഇന്ന് സിനിമ മേഖല പോലും അവരുടെ പ്രമോഷന് വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയെ ആണെന്ന് പറയുമ്പോൾ അതിന്റെ സ്വാധീനം എത്രത്തോളം ആണെന്ന് പറയേണ്ട ആവശ്യം ഇല്ല..

വ്ലോഗുകളും റീലുകളും ചെയ്യുന്ന നിരവധി പേര് നമുക്ക് ചുറ്റിലും ഉണ്ട്‌...
നല്ല കണ്ടന്റുകൾ കണ്ടെത്തി സ്ഥിരമായി ജനങ്ങളിലേക്ക് നല്ല വ്ലോഗുകൾ എത്തിക്കുന്നവർ മാത്രമേ വിജയിക്കൂ..
ആഭാസത്തരം കാണിക്കുന്നവരും കോമാളികളും ഏറെയുണ്ട് എങ്കിലും അവരൊന്നും ജനങ്ങൾക്ക് പോസിറ്റീവ് ചിന്തകൾ അല്ല കൊടുക്കുന്നത്..

എന്തായാലും സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം ആഗ്രഹിച്ചു നിരവധി ആളുകൾ ഈ രംഗത്ത് വരാൻ ആഗ്രഹിക്കുന്നുണ്ട്...
അതിൽ ഏറിയ പങ്കും യുവാക്കൾ ആണ്.
വെറുതെ വീഡിയോ ചെയ്തു ആഗ്രഹം തീർക്കുന്നവരും ധാരാളം..

ഇവിടെ ഞങ്ങൾ പറയാൻ ശ്രമിക്കുന്നത് നല്ലൊരു വ്ലോഗർ ആകാൻ ആഗ്രഹിക്കുന്ന കഴിവുള്ള ആളുകളോട് ആണ്..

നിങ്ങൾക്ക് വ്ലോഗുകൾക്ക് കണ്ടന്റ് കണ്ടെത്താനും മികച്ച വ്ലോഗുകൾ നിർമ്മിക്കാനും അത് ജനകീയമാക്കാനും SYGNATURE സഹായിക്കാം...
മികച്ച നിലവാരം ഉറപ്പ് വരുത്തി വ്ലോഗുകൾക്ക് ഏറ്റവും മികച്ച റീച്ച് SYGNATURE ഉറപ്പ് നൽകുന്നു.
ഒപ്പം മികച്ച സ്ഥിരവരുമാനവും ഇതുവഴി ഉറപ്പ് വരുത്തുന്നു..
താല്പര്യവും ആത്മവിശ്വാസവും ഉള്ളവർ ഞങ്ങളുടെ വാട്സാപ്പ് വഴി ബന്ധപ്പെടുക..

17/09/2022

ഇത്രയും നാൾ ഞങ്ങൾക്ക് എല്ലാവിധ പിന്തുണയും സ്നേഹവും നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി..

നിങ്ങൾ ചോദിച്ച സംശയങ്ങൾക്കുള്ള ഉത്തരങ്ങളും ബിസിനസ് സംബന്ധമായ അഭിപ്രായങ്ങളും നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു..

ഞങ്ങൾ മുന്നോട്ട് വച്ച ബിസിനസ് ആശയങ്ങളോട് അനുകൂല അഭിപ്രായം അറിയിച്ചവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു..

തുടർന്നും നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.. എന്നും മികച്ച പിന്തുണയുമായി കൂടെ ഞങ്ങൾ ഉണ്ടാവും..
സ്നേഹത്തോടെ;

SYGNATURE

www.sygnature.in

9633203199
8589999059

Want your business to be the top-listed Business in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695033