Freelance
പാലക്കാട് നിന്ന് പാതിരാത്രി പുറപ്പെട്ട് രണ്ട് രണ്ടര മണിക്കൂറിനുള്ളിൽ നൂറ്റിയിരുപത്തഞ്ച് കിലോമീറ്റർ സുരക്ഷിതമായി സഞ്ചരിച്ച് കോഴിക്കോടെത്തി ഫേസ്ബുക്ക് ലൈവ് ചെയ്യാൻ പാകത്തിന് കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നതൊരു ചെറിയ കാര്യമല്ല.✌🏽
"ഒരിക്കല്‍ കരുനാഗപ്പള്ളിയില്‍ ഒരു മുസ്ലിം സഖാവിന്റെ വീട്ടിലാക്കി തോപ്പില്‍ ഭാസിയെ...
അല്‍പ്പം ദൂരെ മറ്റൊരു വീട്ടില്‍ ഞാനും...
ആ മുസ്‌ലിം സഖാവ് ഒരു സാധുവായിരുന്നു. ഭാര്യയും ഒരു കുഞ്ഞുമുണ്ട്.
കുഞ്ഞിന് തീരെ സുഖമില്ല.
ഒരുമണി അരി പോലുമില്ലാത്ത വീട്.
പലരോടും കടം ചോദിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ആ സാധു ആഞ്ഞിലിച്ചക്ക വെട്ടി അതിന്റെ കുരു വറുത്തു പൊടിച്ച് കഞ്ഞി വച്ചാണ് ഭാസിയെ ഊട്ടിയത്.
ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അയാളുടെ കുഞ്ഞ് മരിച്ചു.
അമ്മയ്‌ക്കും അച്ഛനും കരയാന്‍ നിവൃത്തിയില്ല....കരഞ്ഞാല്‍ ആളു കൂടും.... അകത്തിരിക്കുന്ന ആളെ കാണും.
കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ ഒരു കൈ വായില്‍ തിരുകി ആ അമ്മ കുഞ്ഞിന്റെ ജഡത്തിന് അരികിലിരുന്നു.
ഞാന്‍ വിവരമറിഞ്ഞ് അവിടെ ചെന്നു. ഭാസിയും ഞാനും വേഗം അവിടെ നിന്നിറങ്ങി. ഞങ്ങള്‍ ഒരു ഫെർലോങ്ങ് പുറത്തായപ്പോള്‍ പിറകില്‍ ഒരു കരച്ചില്‍ കേട്ടു.....''
സഖാവ് പുതുപ്പള്ളി രാഘവന്റെ
'വിപ്ലവ സ്മരണകൾ' എന്ന ഓർമക്കുറുപ്പിലെ ഒരു ഭാഗമാണിത്...
ബലരാമൻ അധിക്ഷേപിച്ചത് എ.കെ.ജി യെ മാത്രമല്ല....
ഇന്നിന്റെ വളർച്ചയിലേക്ക് ഈ നാടിനെ മാറ്റി തീർത്ത ചെന്താരകങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിച്ച നൂറു കണക്കിന് അമ്മമാരെയാണ്....
കേരളം മറുപടി പറയിച്ചിരിക്കും ബലരാമാ.....
Click here to claim your Sponsored Listing.
Category
Telephone
Website
Address
Perambra
673525