Deepu Dasan
24/08/2021
അദ്ധ്യായം 5
സർട്ടിഫിക്കറ്റ് ബുക്കിൽ നിന്നും നോട്ടം അവളിലേക്കാക്കി,
ഋഷി : “ഓ…. അതുശരി.... സർട്ടിഫിക്കറ്റിൽ പേര് തെറ്റി വന്നതിനാണോ ഇങ്ങനെ കരയുന്നത്...!!
പരാതി കൊടുത്താൽ അത് മാറ്റി കിട്ടാവുന്നതല്ലേയുള്ളു.”
മുഖത്ത് യാതൊരു ഭാവവുമില്ലാതെ അവൾ പറഞ്ഞു,
“ഞാനത് ചോദിച്ചപ്പോ എന്നെയൊക്കെ ഏത് പേരി വിളിച്ചാലെന്താന്നാ അവര് മറുപടി പറഞ്ഞത്……”!!!
“അങ്ങനെ പറഞ്ഞോ... എങ്കി അതൊന്നറിയണോല്ലോ…..”
എന്ന് പറഞ്ഞാ ബുക്കുമായി ഓഫിസിലേക്ക് നടക്കാനൊരുങ്ങിയ ഋഷിയുടെ മുഖത്ത് നോക്കാതെ തന്റെ കൈ നീട്ടി അവനെ തടഞ്ഞുകൊണ്ട്,
“ആ ബുക്കിങ്ങു തന്നേ…”
ശങ്കയോടെ, ഋഷി : “ഇല്ലാ... ഞാൻ…”
“അതെന്റെ പേരല്ലേ... അപ്പോ ഞാനല്ലേ ചോദിക്കേണ്ടത്.” അവൾ ചോദിച്ചു.
ഋഷി അവളെത്തന്നെ നോക്കി....
“തരൂ…..”
അവൾ സംസാരം മുഴുവിപ്പിക്കുന്നതിനിടയിൽ കയറി,
“ഇയാളും എന്റൊപ്പം വാ… നമുക്ക് ചോദിക്കാം….”
“ആര് ചോദിച്ചാലും ഇതിനി മാറ്റാൻ പോകുന്നില്ല….!!!
അവരത് മാറ്റില്ല…”
എന്ന് പറഞ്ഞവന്റെ കൈയ്യിൽ നിന്നും ആ ബുക്ക് വാങ്ങി അവൾ നടന്നു.
മഴ ചെറുതായി തോരൻ പോകുന്ന ലക്ഷണമെന്നവണ്ണം വരാന്തയിലേക്ക് വീഴുന്ന വെള്ളത്തുള്ളികളുടെ അളവ് കുറഞ്ഞു.
നടന്നകലുന്ന അവളെ നോക്കി,
ഋഷി: “അതേ... ഈ രണ്ടുപേരും ഞാനാദ്യവായിട്ടാ കേക്കുന്നെ.....
രണ്ടും തനിക്ക് നന്നായി ചേരുന്നുണ്ട്….”!!!
അത് കേട്ട ഭാവം നടിക്കാതെ അവൾ ആ കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടിടത്തിലേക്കുള്ള വരാന്തയിലേക്ക് ഓടിക്കയറി.നേർത്ത മഴത്തുള്ളികളുടെ വീഴ്ച്ചയിൽ അവന്റെ ദൃഷ്ടിയിൽ നിന്നും അവൾ അകന്നുപോയി.
********************************************
കോളേജിലെ ആദ്യദിനം.
അദ്ധ്യാപിക ക്‌ളാസ്സിലിരിക്കുന്ന കുട്ടികളുടെ പേര് വിളിക്കുന്നു.....
കുറച്ച് പേരുകൾ വിളിച്ചതിന് ശേഷം,
“സ്‌മിത രാമലിംഗം…..”!!
ആരും പ്രെസെന്റ് പറയുന്നില്ല. ടീച്ചർ ഒന്നുകൂടി ഉറക്കെ വിളിച്ചു,
“സ്‌മിത രാമലിംഗം.....“
അത് തന്റെ പേരല്ല എന്ന ഉറച്ച ബോധ്യത്തോടെ മൂന്നാമത്തെ വിളിയിൽ അവൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
ടീച്ചർ രൂക്ഷമായി അവളെയൊന്ന് നോക്കിയിട്ട്,
“എന്താ കുട്ടി, ചെവി കേക്കില്ലേ....
തന്റെ പേരല്ലേ ഞാനീ വിളിച്ചു കൂവിയത്..."!!
ചെറിയൊരു ഈർഷ്യയോടെ അവൾ,
“അതെന്റെ പേരല്ല…”
“പിന്നെന്തിനാ താൻ എഴുന്നേറ്റെ…?”
അവൾ ഒന്നും മിണ്ടിയില്ല.
ടീച്ചർ വീണ്ടും ഉറക്കെ വിളിച്ചു,
“സ്‌മിത രാമലിംഗം....."
വെപ്രാളത്തിൽ ചുറ്റുമൊന്ന് നോക്കിയതിനുശേഷം അവൾ പറഞ്ഞു,
“അതെന്റെ പേരാ…”!!!
മുഖത്തിരുന്ന കണ്ണടയൂരി ടീച്ചർ അവളെയൊന്ന് അടിമുടി നോക്കിക്കൊണ്ട്,
“ഇരിക്ക് കൊച്ചേ അവടെ…”
കണ്ണട തിരികെ വെച്ചുകൊണ്ട്,
“ഓരോരോ പ്രാന്ത്….”
മറ്റുള്ളവർ തന്നേ നോക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവൾ ഇരുന്നു. ഇരുന്നതിന് ശേഷം തൊട്ടടുത്തിരുന്ന പെൺകുട്ടിയെ പരിഭ്രമത്തോടെ ഒന്ന് നോക്കി. ആ കുട്ടി അവളെ സംശയത്തോടെ നോക്കുന്നത് കണ്ട് നോട്ടം പെട്ടെന്ന് വെട്ടിച്ച് അവൾ കുനിഞ്ഞിരുന്നു.
ടീച്ചർ വീണ്ടും പേരുകൾ വിളിക്കാൻ തുടങ്ങി. ഏറ്റവുമൊടുവിൽ,
“ഋഷികേശ് മുഖർജി”…..
ആ വിളി കേട്ടപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന കുപ്പായമിട്ട ഋഷികേശ് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവൻ അവളെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു.
********************************************
ചുരുങ്ങിയ നാളുകൾക്കിടയിൽ അവർ നല്ല സുഹൃത്തുക്കളായി മാറി.
ഇടവേളകളിൽ അവർ പരസ്പ്പരം സംസാരിച്ചു.....
ലൈബ്രറിയിൽ, ഒഴിഞ്ഞ ക്ലാസ് മുറികളിൽ, മരത്തണലിൽ, മൈതാനത്ത്.......
അങ്ങനങ്ങനെ സംസാരം തുടർന്നു കൊണ്ടേയിരുന്നു.
നാളുകൾ കടന്നു പോയി.
എല്ലായിപ്പോഴുമുള്ള സംസാരത്തിനൊടുവിൽ അവളുടെ നോട്ടം ചെന്ന് നിൽക്കുന്നത് അവനിടുന്ന വെളുത്ത നിറമുള്ള കുപ്പായത്തിലാണ്.
ഒരുപാട് തവണ ചോദിച്ചിട്ടും ആ നിറത്തിലുള്ള കുപ്പായം മാത്രം ഇടുന്നതിനെക്കുറിച്ച് അവൻ ഒരുത്തരവും അവളോട് പറഞ്ഞില്ല.
ഒരിക്കൽ അവൾ ആ ചോദ്യം മറ്റൊരു രീതിയിൽ അവനോട് ചോദിച്ചു....
"എന്തിനാണ് നിങ്ങൾ മറ്റു നിറങ്ങളെ വെറുക്കുന്നത്..... ?" !!
അതിനുത്തരമായി അവളുടെ മുഖത്തേയ്ക്ക് നോക്കാതെ തിരിഞ്ഞ് നിന്നവൻ പറഞ്ഞു,
"അക്കു മഞ്ചിന്തായി കാമു"!!!
സംശയത്തോടെ അവൾ,
“എന്ന് വെച്ചാ”…!!!
തുടരും…..
Click here to claim your Sponsored Listing.
Category
Telephone
Website
Address
Pathanapuram
689695