Khalid Pulpatta

Khalid Pulpatta

Share

24/04/2026

*വീട്ടിലെ തണൽ മരങ്ങൾ എപ്പോഴാണ് വിഷപ്പാമ്പുകളായി മാറുന്നത്? ഒരു തിരിച്ചറിവിന്റെ നേർരേഖ*

​സോഷ്യൽ മീഡിയയിൽ Sajna Zahras യെപ്പോലുള്ളവർ പങ്കുവെക്കുന്ന അനുഭവങ്ങൾ കാണുമ്പോൾ, പലർക്കും ആദ്യം തോന്നുക അവിശ്വസനീയതയാകാം.
"ഇതൊക്കെ നടക്കുമോ?", "പെണ്ണിന്റെ അമിത സ്വാതന്ത്ര്യത്തിന്റെ ജൽപനങ്ങളല്ലേ?" പുറത്തേക്ക് ചാടാൻ വെമ്പൽ കൊള്ളുന്ന ഒരു പെണ്ണിൻറെ ആവിഷ്കാര സ്വാതന്ത്ര്യം അല്ലേ? "അവൾ ഒരു ഫെമിനിച്ചി അല്ലേ?" എന്നൊക്കെയുള്ള പുരുഷസഹജമായ സംശയങ്ങൾ എനിക്കും തോന്നിയിട്ടുണ്ട്. ഒരു പുരുഷൻ എന്ന ജനിതക ചിന്തയിൽ, എന്റെ മനസ്സിലും നിഴൽ പോലെ ഈ ചിന്തകൾ നിന്നിരുന്നു.
​പക്ഷേ, ആ നിഴലുകളിൽ നിന്ന് മാറിനിന്നു യാഥാർത്ഥ്യങ്ങളെ നോക്കിക്കണ്ടപ്പോൾ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു.
സജ്നയെപ്പോലുള്ളവർ ഉന്നയിക്കുന്നത് കേവലം വ്യക്തിപരമായ പരാതികളല്ല, മറിച്ച് സമൂഹത്തിന്റെ അടിത്തട്ടിൽ പുഴുപ്പുകുത്തുന്ന മാരകമായ ഒരു രോഗമാണ്.

*​മാന്യതയുടെ പുറംകുപ്പായം*

​സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ, അനീതിക്കെതിരെ പടപൊരുതുന്നവർ, ആദർശത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നടിക്കുന്നവർ. നാട്ടിൽ മാന്യന്മാരായി നടക്കുന്നവർ... ഇവരിൽ പലരും ആണ് പലപ്പോഴും വീടിനുള്ളിൽ ഏറ്റവും വലിയ വില്ലന്മാർ. എന്റെ അറിവിലുള്ള ഒരു കുടുംബത്തിൽ, ഭർത്താവ് പുറത്ത് മാന്യനായ പൊതുപ്രവർത്തകൻഎന്നാൽ വീട്ടിൽ മക്കളെയും ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ക്രൂരൻ. അറബ് നാട്ടിലെ നിയമത്തിന്റെ പരിരക്ഷയുടെ പടവാൾ ഉയർത്തിയപ്പോൾ മാത്രമാണ് ആ മനുഷ്യൻ താൽക്കാലികമായെങ്കിലും മാന്യതയിലേക്ക് മടങ്ങിയത്. തൻറെ മാന്യതയുടെ മൂടുപടം ജനങ്ങൾ അറിഞ്ഞാൽ വലിച്ചുകീറുമോ എന്ന ഭയത്താൽ മാത്രമാണെന്ന് തോന്നുന്നു ........

​ആ ഭാര്യ അനുഭവിച്ച ശൂന്യതയിൽ നിന്നും, അയാൾ ഇപ്പോൾ നൽകുന്ന 60% സ്നേഹം പോലും അവർക്ക് 100%(നൂറായി) അനുഭവപ്പെടുന്നു എന്നത് എത്രമാത്രം ദയനീയമാണ്! അതെ അവരുടെ സന്തോഷം അത്ര മതിയെങ്കിൽ നമുക്ക് ഇനി അതിൽ ഇടപെടേണ്ട ആവശ്യമില്ലല്ലോ.........

*​കൂട്ടിനുള്ളിലെ മൂർഖൻ പാമ്പ് എപ്പോഴാണ് കൊത്തുക എന്നറിയാതെ വിഷമിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ*

​എന്നാൽ ഇതിലും ഭയാനകമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്. നാട്ടിലെ ഉത്തമ പുരുഷന്മാർ എന്ന് സ്വയം നടിക്കുന്നവർ, ചെറിയ ചെറിയ വിഷയങ്ങൾക്ക് പോലും നാവു ഉയർത്തുന്നവർ, രാത്രികളിൽ തങ്ങളുടെ തണൽ തേടിയെത്തുന്ന മക്കളോട് പോലും ലൈംഗികാസക്തിയോടെ പെരുമാറുന്ന കാഴ്ച. സ്നേഹത്തിന്റെ തലോടലുകൾക്ക് പിന്നിൽ ലൈംഗികതയുടെ അഴുക്ക് ഒളിപ്പിച്ചുവെക്കുന്ന പിതാക്കന്മാർ, അത് ആൺകുട്ടികളോട് പോലും ഇതാണ് രീതി
ലൈംഗികത വൈകൃതങ്ങൾ?! പിതാക്കന്മാർ. അമ്മാവന്മാർ മുത്തശ്ശന്മാർ!

സാന്ത്വനം പ്രതീക്ഷിക്കുന്ന സ്വന്തം വീടിനുള്ളിൽ വാതിലുകൾ എപ്പോൾ കിടക്കുമ്പോഴും കുറ്റിയിടേണ്ടി വരുന്ന പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ?

*​മറ്റെവിടെയോ പ്രശ്നമുണ്ടെന്ന് കരുതി നമ്മൾ പരിഹാരം തേടുന്നു.*

പക്ഷേ, സ്നേഹം ലഭിക്കേണ്ട കൂട് തന്നെ *വിഷപ്പാമ്പുകളെ* ക്കൊണ്ട്നിറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ആഘാതം ചെറുതല്ല.

ഈ അസുഖങ്ങളെ 'അസുഖങ്ങൾ' എന്ന് തന്നെ വിളിക്കണം. അത് വെറും സ്വഭാവദൂഷ്യമല്ല, അതൊരു വികൃതമായ മാനസികാവസ്ഥയാണ്. അതൊരു ക്രിമിനൽ സ്വഭാവമോ ആണ് മാന്യതയുടെ മുഖംമൂടി അണിഞ്ഞ പിശാചുക്കൾ

​പ്രിയ സുഹൃത്തുക്കളെ, കണ്ണുതുറക്കുക
​ഈ എഴുത്ത് വായിക്കുമ്പോൾ അധിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരോട് ഒന്നുമാത്രം പറയാനുണ്ട്: നിങ്ങൾ കളിയാക്കുന്നതും പുച്ഛിക്കുന്നതും ഒരുപക്ഷേ നിങ്ങളുടെ തന്നെ വീട്ടിലെ, നിശബ്ദത പാലിക്കുന്ന ഏതെങ്കിലും ഒരു ഒരാൺകുട്ടിയുടെ പെൺകുട്ടിയുടെ കണ്ണീരിനെയാകാം.
​യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുക: ഇതൊരു സാമൂഹിക വിപത്താണ്. ഇല്ലെന്ന് കരുതിയതുകൊണ്ട് അത് ഇല്ലാതാകുന്നില്ല.

*​പഠിക്കുക:*
മനഃശാസ്ത്രപരമായി ഈ അസുഖത്തെ സമീപിക്കാൻ ശ്രമിക്കുക. പരിഹസിക്കുന്നതിനേക്കാൾ വലിയൊരു കടമ നമുക്കുണ്ട്, അത് സത്യത്തെ തിരിച്ചറിയുക എന്നതാണ്.
​കഴുകന്മാരെ തിരിച്ചറിയുക: നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ വീട്ടിൽ പോലും ഇത്തരം കഴുകന്മാർ ഉണ്ടായേക്കാം.

05/02/2026

കേരളത്തിൽ കൂടുതൽ കടലാമകളെ വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി ലോകത്തിലെ ഏറ്റവും കൂടുതൽ കടലാമയുള്ള രാജ്യം ഇന്ത്യയിലും
അത് കേരളത്തിലുമായാൽ മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള എല്ലാ കടൽ തീരങ്ങളിലും ബീച്ചുകളിലും കടലാമകൾ നിറഞ്ഞ അവയുടെ കാഷ്ടങ്ങളും നിറഞ്ഞു കവിഞ്ഞു ഒരു പരിധിയിൽ എത്തുമ്പോൾ കേന്ദ്ര ഗവൺമെൻറ് നിയമം പ്രഖ്യാപിക്കും കടലാമ ഫ്രൈ കടലാമ ഗ്രിൽ കടലാമ പൊള്ളിച്ചത് കടലാമ കബാബ് എന്നിവ ധാരാളമായി വിൽപ്പന നടത്തി കേരളത്തിന് വിൽക്കാമെന്ന് വളരെ ദീർഘവീക്ഷണമുള്ള ഒരു കടലാമ ഗവേഷണ കേന്ദ്രമാണ് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് എന്ന കാര്യത്തിൽ ആർക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവരെല്ലാം മണ്ടന്മാരാണ്

18/01/2026

നിയമപരമായി വിഷയങ്ങൾക്ക് കൃത്യത വരുത്തുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച കാരണം ദീപക് എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ വനിതാ മുസ്ലിം ലീഗ് മെമ്പറെ പാർട്ടിയിൽ നിന്ന് പുറത്താക്കി മാതൃക കാണിക്കണം

Want your public figure to be the top-listed Public Figure in Manjeri?
Click here to claim your Sponsored Listing.

Category

Telephone

Address


Near GLPS Pulpatta
Manjeri
676123