National skill development foundation
ഡോക്ടർക്ക് ഒരു തെറ്റും പറ്റിയിട്ടില്ല രാമായണത്തിലെ ആരണ്യകാണ്ഡത്തിലെ ഒരു ശ്ലോകം ഇങ്ങിനെ,
“निहत्य पृषतम् च अन्यम् मांसम् आदाय राघवः |
त्वरमाणो जनस्थानम् ससार अभिमुखः तदा || ३-४४-२७”.
”രാഘവന്‍ ഒരു മാനിനെ കൂടി കൊന്നു, അതിന്‍റെ ഇറച്ചിയുമെടുത്ത് ജനസ്ഥാനയിലേക്ക് പോയി, ആരണ്യകാണ്ഡം 3-44-27″, അതായത് വനവാസകാലത്തും രാമന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് വ്യക്തം.വാത്മീകി രാമായണത്തെ പുതുക്കിപ്പണിഞ്ഞവരില്‍ ജൈന-ബുദ്ധമതങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് രാമന്‍ സസ്യാഹാരിയാണെന്ന വിശദീകരണത്തിലേക്ക് എത്തിച്ചത്. രാമന്‍ മൃഗങ്ങളെ ബലി കഴിച്ചിരുന്നുവെന്നും മൃഗത്തോലു കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചിരുന്നുവെന്നും വാത്മീകി രാമായണം വ്യക്തമാക്കുന്നുണ്ട്. രാമായണത്തില്‍ മാത്രമല്ല വേദങ്ങളിലും മാംസാഹാരം ഒരു ജനകീയ ശീലം ആയിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
ബ്രഹ്മാവ് സൃഷ്ടിയിൽ മനുഷ്യൻ ശ്രേഷ്ഠൻ ആകുന്നു. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെ മാംസവും മനുഷ്യന് ഭക്ഷിക്കാവുന്നതാണ് .
(മനുസ്മ്രിതി ,അദ്ധ്യായം 5 , ശ്ലോകം 30)
പശു, പോത്ത് , കാളക്കുട്ടി ,കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു (ഋഗ്വേദം 6/17)
പൗരാണിക കാലത്ത് പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല – സ്വാമി വിവേകാനന്ദ –
(സമ്പൂർണ്ണ കൃതികൾ പുറം 536)
വേദ കാലത്ത് ഗോമാംസം കഴിക്കാത്ത ബ്രാഹ്മണനെ , ബ്രാഹ്മണനായി കണക്കാക്കിയിരുന്നില്ല . (സമ്പൂർണ്ണ കൃതികൾ പുറം 174)
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു:
‘എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, നൂറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6418)
മഹാഭാരതത്തില്‍ അനുഷാസന്‍ പര്‍വത്തില്‍ 88 ആം അധ്യായത്തില്‍ ഭീഷ്മര്‍ ഋതരാഷ്ടര്‍ക്ക് നല്‍കുന്ന നിര്‍ദേശം കാണുക:
“നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ ചെയ്തു പിതൃ ബലി സന്തോഷിപ്പിക്കുക. നിങ്ങള്‍ ചെടികളും കായ്കളുമാണ് നല്‍കുന്നതെങ്കില്‍ ഒരു മാസം അവരെ സന്തോഷിപ്പിക്കും. മത്സ്യമാണെങ്കില്‍ രണ്ടുമാസം, മാനിറച്ചിയാണെങ്കില്‍ മൂന്നുമാസം, ആട്ടിറച്ചിയാണെങ്കില്‍ നാലുമാസം, പക്ഷികളുടെതാണെങ്കില്‍ അഞ്ചുമാസം, ആടാണെങ്കില്‍ ആറുമാസം, പുള്ളിമാനാണെങ്കില്‍ ഏഴുമാസം, കൃഷ്ണമൃഗമാണെങ്കില്‍ എട്ടുമാസം, പശുവാണെങ്കില്‍ ഒരുവര്‍ഷം, കാളയാണെങ്കില്‍ 12 വര്‍ഷം, കാണ്ടാമൃഗമോ ആടിന്റെ രക്തമാംസമോ ആണെങ്കില്‍ എന്നത്തേക്കും സന്തോഷിപ്പിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രക്തമാംസം നല്‍കുക.”
മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:
ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ അത്താര ഏവ ച || 5-30
“തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.”
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
“ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും”
നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
Nilambur Road, Manjeri, Malappuram
Manjeri
676123