Scribe Newser

Scribe Newser

Share

04/08/2021

*ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ്*

*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66*
SCRIBE NEWSER
2021 AUG 04

വയനാട് ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 534 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79655 ആയി. 72596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6033 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മുള്ളൻകൊല്ലി 57, ബത്തേരി 56, മൂപ്പൈനാട് 53, നെൻമേനി 52, തവിഞ്ഞാൽ 50, അമ്പലവയൽ 36, പൊഴുതന 35, പനമരം 31, മീനങ്ങാടി 30, വെള്ളമുണ്ട 29, മാനന്തവാടി, ഇടവക 26 വീതം, മേപ്പാടി 25, കൽപ്പറ്റ 22, മുട്ടിൽ 20, കണിയാമ്പറ്റ 17, വൈത്തിരി 16, പുൽപ്പള്ളി, തിരുനെല്ലി 15 വീതം, നൂൽപ്പുഴ, തരിയോട് 14 വീതം, പടിഞ്ഞാറത്തറ, പൂതാടി 13 വീതം, വെങ്ങപ്പള്ളി 10, കോട്ടത്തറ, തൊണ്ടർനാട് 6 വീതം പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണ്ണാടക സ്വദേശി, ദുബായിൽ നിന്നെത്തിയ ഒരാൾ എന്നിവരാണ് വിദേശത്ത് നിന്നും, ഇതര സംസ്ഥാനത്ത് നിന്നുമെത്തി രോഗബാധിതരായത്.

*534 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 515 പേരുമാണ് രോഗമുക്തരായത്.

*1586 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.08.21) പുതുതായി നിരീക്ഷണത്തിലായത് 1586 പേരാണ്. 1235 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16357 പേര്‍. ഇന്ന് പുതുതായി 85 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5479 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 614834 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 604708 എണ്ണത്തിന്റെ ഫലം ലഭിച്ചു. 525053 പേര്‍ നെഗറ്റീവും 79655 പേര്‍ പോസിറ്റീവുമാണ്.

https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr

*ഫെയ്സ്ബുക്കിലൂടെ വാർത്തകൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക.*
# # # # # # # # # # # # # # # # #

https://www.facebook.com/Scribe-Newser-101502228876298/

ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം.

22/07/2021

WMO ഇമാം ഗസ്സാലി അക്കാഡമി പൂർവ്വ വിദ്യാർത്ഥി
------------------------------------

*സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി മുഹമ്മദ്‌ നജീബ് ഗസ്സാലി*

Scribe newser
2021 ജൂലൈ 22

*കെല്ലൂർ:* വയനാട് കെല്ലൂർ സ്വദേശി മുഹമ്മദ് നജീബ് ഗസ്സാലിക്ക് ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ദനും നോബൽ സമ്മാന ജേതാവുമായ പോൾ റോമറിന്റെ 'സാമ്പത്തിക വളർച്ച സിദ്ധാന്തം' അപഗ്രഥിച്ചുള്ള പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചിരിക്കുന്നത്. പ്ലസ്ടുവും ബിരുദവും പ്രൈവറ്റായി പഠിച്ചാണ് ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച 250 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഖരഗ്പൂർ ഐ.ഐ.ടി യിൽ നിന്നും നജീബ് ഗവേഷണ പഠനം പൂർത്തിയാക്കിയത്.

വയനാട്ടിലെ പ്രഥമ മതഭൗതിക സമന്വയ സ്ഥാപനമായ ഇമാം ഗസ്സാലി അക്കാദമിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയതിനു ശേഷം കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നുമാണ് ബിരുദാനന്തര ബിരുദം നേടിയത്. കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൈൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ്പ് സ്ഥാപകാംഗം കൂടിയാണ്. വയനാട് കെല്ലൂർ അഞ്ചാംമൈൽ സ്വദേശികളായ ചെറിയാണ്ടി സുലൈമാൻ ആയിഷ ദാമ്പതികളുടെ മകനാണ്. കമ്പളക്കാട് സ്വദേശിനി സഹല ഷെറിൻ ഭാര്യയും ആയിഷ ഹനൂൻ ഏക മകളുമാണ്.
*സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ*
*വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*👇

https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr

*ഫെയ്സ്ബുക്കിലൂടെ വാർത്തകൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക.*
# # # # # # # # # # # # # # # # #

https://www.facebook.com/Scribe-Newser-101502228876298/

ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം.

Want your business to be the top-listed Media Company in Mananthavady?
Click here to claim your Sponsored Listing.

Telephone

Address


Mananthavady
670644