Edarikkode
എടരിക്കോട് സ്കൂളിൽ നടന്ന ശാസ്ത്രമേള judgement പുനഃപരിശോധിക്കണം.
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
പ്രിയമുള്ളവരേ,
വേങ്ങര ഉപജില്ലാ തലത്തിൽ ശാസ്ത്രമേള നടന്നത് എടരിക്കോട് P K M M H S സ്കൂളിൽ ആയിരുന്നു. Working experience വിഭാഗത്തിൽ 14 പേരാണ് പങ്കെടുത്തത്. Judges നല്ലവണ്ണം കുട്ടികളോട് പ്രൊജക്ടിനെ കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുന്നുണ്ട് പലരും അതിൽ അടിപതറി. കാരണം, അവർ ഉണ്ടാക്കിയതിനെ കുറിച്ച് പൂർണമായ പഠനത്തിന് സാധിച്ചിട്ടുണ്ടാകില്ല.
ഇനിയാണ് കളി നടക്കുന്നത്..
മിക്ക കുട്ടികളും സ്വന്തമായി കൈകൊണ്ട് ഉണ്ടാക്കി കൊണ്ട് വന്ന് അവതരിപ്പിച്ചപ്പോ അവർക്കൊന്നും മാർക്കില്ലാതെ, റെഡി മെയ്ഡ് സാധങ്ങൾ വാങ്ങി ചിലർ അവതരിപ്പിച്ചു. അവതരണത്തിൽ മറുപടി കൊടുക്കുന്നിടത്ത് പൂർണമായും വിജയിച്ചിട്ടുമില്ല.
റിസൾട്ട് വന്നപ്പോ ഇവർക്ക് തന്നെ ഫസ്റ്റ് ലഭിച്ചത്. സ്വന്തം കൈകൾ കൊണ്ട് നിർമിച്ചു കൊണ്ടുവന്നവർക്ക് ഏറ്റവും കുറഞ്ഞ മാർക്കും.ശാസ്ത്രമേളയിൽ മാർക്ക് ഇടുന്നതിന്റെ മാനദണ്ഡം എന്താണ് എന്ന് ഇവർ അറിയിക്കണം. റെഡി മെയ്ഡ് സാധങ്ങൾക്ക് മാർക്ക് കിട്ടുമെങ്കിൽ പറയണം. അല്ലാതെ ഒരു സ്കൂളിന് തന്നെ എല്ലാ വർഷവും ഫസ്റ്റ് കൊടുക്കുന്നുണ്ടേൽ ഒന്ന് കൂടി judgement പുനപരിശോധിക്കണം. പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണം.
അധ്യാപകർ തന്നെ ഇമ്മാതിരി ചെറ്റത്തരം കാണിക്കാൻ നിൽക്കരുത്.
PA Farhan Ullanam
29/11/2018
ഇതാണ് പതിനാറ്കെട്ട് പുര..
കണ്ടിട്ടില്ലാത്തവർക്കായി..
അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട് . 167 വർഷം പഴക്കമുണ്ട് ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത് മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട് കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട് ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട് ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട് . ഒരു നടുമുറ്റത്ത് പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത് അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട് ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട് ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക് എട്ടോളം പ്രവേശന കവാടവും ഉണ്ട്. ധാരാളം വാതിലുകളും ജനലുകളും മരങ്ങാട്ട് മനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത് മഹാഗണപതിയാണു . അത് പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട് കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരങ്ങാട്ട് മന .മനയോട് മുൻ വശത്ത് ഗേയ്റ്റ് വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമണം.മലപ്പുറം ജില്ലയിലെ മരങ്ങാട്ടുമന....
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.
ചരിത്ര വിജയവുമായി വീണ്ടുംPKMMHSS എടരിക്കോട് , SSLC റിസൾട്ട്
99. 79% , 2417പേര് പാസ്സായി
ഫുൾ A+ :290................
9 A+ :143
8 A+ :116
🌹🌹🌹🌹🌹🌹🌹🌹
Click here to claim your Sponsored Listing.
Category
Website
Address
Town
Malappuram
676501