P.P.MShafi
22/06/2025
ഭീകരതയെ വെറുക്കാനേ അറിയൂ...
21/06/2025
കുത്തിവര...
ആര്,എന്ത് ആത്മാർത്ഥമായി ആഗ്രഹിച്ചുവോ? അതിനായി പരിശ്രമിച്ചുവോ... അവരത് നേടിയിരിക്കും. തീർച്ച.
താങ്കൾ ആഗ്രഹിച്ചതിലും മുന്നോട്ട്. ഒരുപാടൊരുപാട് മുന്നോട്ട്. ഈ മേഖലയിൽ സഞ്ചരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു Salgin Kalappura 🎉🎉🎉🎉
20/08/2024
إنا لله و انا اليه راجعون
പ്രയപ്പെട്ട. വളരേ പ്രിയപ്പെട്ട സ്നേഹിതൻ ശരീഫിന് വിട..😢😢
കൈ കാലുകൾ കുഴയുന്നു, മനസ്സിന് എന്തെന്നില്ലാത്ത തളർച്ച, പതിവിൽ നിന്നും വിപരീതമായി എഴുതുമ്പോൾ കൈ വിറക്കുന്നു, മൂടിയ കാലാവസ്ഥയിലും ശരീരത്തിൽ വിയർപ്പ് കണങ്ങൾ പൊടിയുന്നു.
പ്രിയപ്പെട്ട സ്നേഹിതൻ വിട വാങ്ങിയ വാർത്ത കേട്ട നിമിഷം മുതൽ എനിക്കനുഭവപ്പെട്ടത് എഴുതി ഫലിപ്പിക്കാൻ പ്രയാസമുണ്ട്. ഇടക്കാലത്തെ ഓർക്കാൻ ഇഷ്ടപ്പെടുന്ന കുറച്ചധികം നല്ല സമയങ്ങളിൽ നിഴലു പോലെ കൂടെ നടന്നവരിൽ ഒരാൾ പാപ്പനാടൻ ഷരീഫ് മരണപ്പെട്ട വാർത്ത അസഹനീയമാണ്.
പ്രായത്തിൽ എന്നേക്കാൾ അൽപ്പം പിന്നിലാണേലും പക്വതയിൽ എന്നെ പിന്നിലാക്കി. കപടതയുടെ മുഖാവരണത്തിന് കൂടുതൽ മൂല്യമുള്ള ഈ കാലത്തിലും പരന്ന വായനയിലൂടെ ആർജ്ജിച്ച അറിവിൻ വെട്ടത്തിൽ കൂരിരുളിലും തനിച്ചു നടന്ന നിശബ്ദ പോരാളിയായിരുന്നു ശരീഫ് എന്നു പറയാൻ എനിക്കു രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.
അത്യാവശ്യത്തിനു മാത്രം സംസാരിച്ചവൻ,ചിലവാക്കലിലും അതേ.. എൻ്റെ നാട്ടിൽ എനിക്ക് ഇന്നയാളെപ്പോലെ പലതിലും ആവണമെന്ന് ആഗ്രഹിച്ചു മാതൃകയാക്കാൻ ശ്രമിച്ച ചുരുക്കം ചിലരിൽ ഒരാൾ.. വിശേഷണങ്ങൾ പറഞ്ഞു തീർക്കാൻ വാക്കുകൾ മതിയാകില്ല...
സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നല്ല ഓർമ്മകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകളും ഉണ്ടാകും. എന്നാൽ ശരീഫുമായി ബന്ധപ്പെട്ട് എനിക്കു നല്ല ഓർമ്മകൾ മാത്രമേ ഉള്ളൂ.. അവനുമായി ഇടപഴകിയ ഒരു നിമിഷം പോലും പാഴായതായോ,ചീത്ത വശമായോ ഇല്ല.. എന്നല്ല .. ഇല്ല..ഇല്ല...ഇല്ല...😢
ചാത്രത്തൊടി സ്ക്കൂളിൽ അഞ്ചാം തരം മുതൽ എഴാം ക്ലാസ്സ് വരെ ഞങ്ങളുടെ ഊഷ്മളമായ സൗഹൃദം അതിന്റെ പാരമ്യതയിലായിരുന്നു. നമസ്കാരവും, ഭക്ഷണം കഴിപ്പും,ഒഴിവുസമയങ്ങളും എല്ലാം ഒരുമിച്ച്. ഒരു നാരങ്ങാ മിഠായി പോലും ഞങ്ങൾക്കിടയിൽ വീതിച്ചു കഴിച്ച സമയം... 😢
എഴുതി തുടങ്ങി.
ഇതെവിടെ അവസാനിപ്പിക്കണമെന്നോ.. എങ്ങിനെ തുടരണമെന്നോ എനിക്കറിയില്ല. ആയിരത്തിലധികം കിലോമീറ്ററുകൾക്കലെ അവസാന യാത്രയിൽ പ്രവേശിച്ച പ്രിയപ്പെട്ട സ്നേഹിതൻ ശാന്തമായുറങ്ങുന്ന ഒരു അവ്യക്ത ചിത്രം മാത്രമാണ് ചുറ്റിലും. ഈ നഗരത്തിരക്കിൽ അതിന്റെ മദ്ധ്യഭാഗത്ത് ഇരുന്നിട്ടും എൻ്റെ ചെവിയിലേക്ക് എടാ.. എന്ന അവൻ്റെ ശബ്ദം മാത്രമാണ് കടന്നു വരുന്നത്. അവൻ്റെ ഭാര്യ മക്കളുടെ അവ്യക്ത മുഖമാണ് കാണുന്നത്. ഉപ്പ ,പോറ്റുമ്മ, അല്ല ഉമ്മ തന്നെ. സഹോദരങ്ങൾ അവരുടെ മാനസിക നിലയാണ് മനസ്സിൽ .. സുഹൃത്തുക്കളിൽ ചിലർ വിളിച്ചിരുന്നു ധൈര്യം തരാൻ.അവർ സംസാരിച്ചത് കേട്ടു എന്നല്ലാതെ ധൈര്യം മാത്രം വന്നില്ല. നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ച ഞാൻ ഇങ്ങനെ ഭീരുവാകരുതെന്ന് ഞാൻ എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു. വിറക്കുന്ന എൻ്റെ കൈകാലുകളിലേക്ക് ഈ സന്ദേശം നൽകാൻ തലച്ചോറിന് ഒരു മടി പോലെ. ഇത് ഭയമല്ല. ഭയമെന്ന വാക്ക് ഈ അവസ്ഥക്ക് ചേരില്ല. ഇത് സ്നേഹമാണ് ത്വരിതഗതിയിൽ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തിൽ പ്രയപ്പെട്ടവന് എൻ്റെ ആയുസ്സിൽ നൽകാൻ പിശുക്കി വച്ച സ്നേഹത്തിന്റെ ഒഴുക്കാണ്.. പ്രയ സ്നേഹിതാ.. ഒന്നേ ഇനി നിനക്ക് നൽകാനുള്ളൂ.. ഗാഢമായ പ്രാർത്ഥന മാത്രം. അതിനു അവസാനമില്ല എൻ്റെ അവസാനം വരേ.. ഞങ്ങളുടെ രക്ഷിതാവേ അവന് പൊറുത്തു നൽകേണമേ നാഥാ... നിൻ്റെ സ്വർഗത്തിൽ നീ എനിക്കു നൽകുന്ന കൂട്ടുകാരിൽ അവനുമുണ്ടാകണേ... അവൻ്റെ കുടുംബത്തിന് നീ ക്ഷമ പ്രധാനം ചെയ്യണേ.. അവനേയും കുടുംബത്തേയും വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ.... ഒരു നല്ല അടിമക്ക് നിനക്കു നീ നൽകുന്ന അവസ്ഥകളിൽ ഏറ്റവും നല്ലത് അവനായി നീ നൽകേണമേ നാഥാ..🤲🤲🤲
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Malappuram