StarOne TV

StarOne TV

Share

Photos from StarOne TV's post 04/06/2026

'ഓപ്പറേഷൻ തൂഫാൻ' ശക്തം; തൃശ്ശൂർ റൂറലിൽ ലഹരി വേട്ട തുടരുന്നു, 11 കേസുകൾ, 5 പേർ റിമാൻഡിൽ......
ഇരിങ്ങാലക്കുട: സംസ്ഥാനതല ലഹരിവിരുദ്ധ പ്രത്യേക ഡ്രൈവായ 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' ഭാഗമായി തൃശ്ശൂർ റൂറൽ പൊലീസ് ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ കഞ്ചാവ്, ഹാഷിഷ് ഓയിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഏറ്റവും പുതിയ പരിശോധനകളിൽ 11 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് 77 പ്രകാരം ആറ് കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് ഏഴ് കേസുകളും രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 45 കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വലപ്പാട്, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടകര മേഖലകളിൽ സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കളും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു. ചില പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള മുൻ ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘവും വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും ലഹരി വിൽപ്പനക്കാരെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Want your business to be the top-listed Media Company in Mala?
Click here to claim your Sponsored Listing.

Address


Mala
680732

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm