Payyoli
19/02/2022
Watch Rizia Gives a Heart-warming Performance Swarna Swar Bharat TV Serial Best Scene of 5th February 2022 Online on ZEE5 Watch Rizia Gives a Heart-warming Performance 5th February 2022's best scene of Swarna Swar Bharat TV serial online, starring -. Watch best scenes, clips, previews & more of Swarna Swar Bharat in HD on ZEE5
22/01/2022
കേരളക്കരയ്ക്ക് അഭിമാനം; 'സ്വർണ സ്വർ ഭാരത്' ഷോയിൽ താരമാകാൻ റിജിയ റിയാസ് കുട്ടിക്കാലം മുതൽ പാട്ടിനോട് താല്പര്യം ഉണ്ടായിരുന്ന ആളാണ് റിജിയ റിയാസ്. പിതാവ് യൂസഫ് എൻഎം നിർമ്മിച്ച ഒരു ആൽബത....
03/01/2021
ബഷീർ ഉസ്താദിന് രണ്ടാം തവണയും ഫോക് ലോർ ഫെല്ലോഷിപ്പ്
=====================================
കോൽക്കളിയും, ദഫ് മുട്ടും, അർബനമുട്ടും, കുത്തീറാതീബും ഏറെ ചിരപരിചിതമാണ് പയ്യോളിക്കാർക്ക്. പയ്യോളിക്കാരനായ അബ്ദുള്ള ഉസ്താദിൻ്റേയും പേരാമ്പ്രക്കാരനായ സൂപ്പി ഉസ്താദിൻ്റേയും ശിക്ഷണത്തിൽ നൂറുക്കണക്കിന് യുവാക്കൾ ഇത്തരം കലകൾ പഠിക്കുകയും അവ പൊതുപരിപാടികളിലും കല്യാണ വീടുകളിലും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിരുന്നു.
മാപ്പിള കലകൾക്കൊപ്പം തിക്കോടിയിലെ ഹാജി ഗുരുക്കളുടെ ശിക്ഷണത്തിൽ കളരിപ്പയറ്റും പഠിച്ച യുവാക്കൾ പയ്യോളിയുടെ കലാ - കായിക രംഗത്തെ നിറസാനിദ്ധ്യമായിരുന്നു.
പ്രവാസത്തിൻ്റെ നീരൊഴുക്കിൽ പലരും ജീവിതോപാധി തേടി പേർഷ്യൻ നാടുകളിലേക്ക് ചേക്കോറിയതോടെ ഈ മാപ്പിള കലകൾക്ക് അൽപ്പമെങ്കിലും മങ്ങലേറ്റിരുന്നു.
പക്ഷെ കുഞ്ഞും നാളിൽ തന്നെ ദഫിൻ്റേയും കോൽക്കളിയുടേയും മർമ്മര ശബ്ദത്തിൽ ആകൃഷ്ടനായ വി.കെ.ബഷീർ നീണ്ട ഇരുപത് വർഷത്തെ പ്രവാസത്തിനിടയിലും ഈ കലയുടെ പ്രചാരകനാവുകയും നിരവധി ശിഷ്യഗണങ്ങൾക്ക് ഗുരുവാകുകയും ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം മണിയുരിലെ പതിയാരക്കരയിലേക്ക് താമസം മാറിയെങ്കിലും താൻ നിരവധി ഗുരുവര്യരിൽ നിന്നു് ആർജ്ജിയെടുത്ത കഴിവുകൾ പുതു തലമുറക്ക് പകർന്നു നൽകാനുള്ള ഭഗീര ശ്രമത്തിലായിരുന്നു.
ഇതിനായി പരിയാരക്കരയിൽ "അലിഫ് രിഫായി കലാകേന്ദ്രം " ആരംഭിച്ചു.
കൂടാതെ അനുബന്ധ സ്ഥാപനമായി രിഫായി റാത്തീബ് സംഘവും ആരംഭിച്ചു.
ഇതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ദഫ് മുട്ടും ,കോൽക്കളിയും ,അർബനമുട്ടും ഒപ്പം കുത്തി റാത്തിബും അവതരിപ്പിച്ച ബഷീർ ഉസ്താദ് മാപ്പിള കലയുടെ പ്രചാരകനും പരിശീലകനുമായി പ്രസിദ്ധനായി.
സ്കൂൾ കലോൽത്സവ വേദികളിൽ കോൽക്കളിയുടേയും ദഫ്മുട്ടിൻ്റേയും പരിശീലകനും ,വിധി കർത്താവും ആയിരുന്നു.
ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത ബഷീർ ഉസ്താദിനെ
2018ൽ കേരള ഫോക് ലോർ അകാദമി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയുണ്ടായി.
മാപ്പിള കലകളുടെ, കോഴിക്കോട് ജില്ലയിലെ മികച്ച പരിശീലകൻ കൂടിയായ ബഷീർ ഉസ്താദിനെ തേടി ഈ വർഷവും കേരള സർക്കാരിൻ്റെ കീഴിലുള്ള ഫോക്ക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് എത്തിയിരിക്കുന്നു.
പതിയാരക്കരയിലാണ് താമസമെങ്കിലും പയ്യോളിക്കാരനായ ബഷീർ ഉസ്താദിന് ലഭ്യമായ ഈ ആദരവ് പയ്യോളിക്ക് ഏറെ അഭിമാനകരമാണ്. പയ്യോളിയിലെ പരേതനായ വി.കെ.മൊയതു സാഹിബിൻ്റേയും കദീജ ഹജ്ജുമ്മയുടേയും മകനായ ബഷീർ ഉസ്താദ് ,നഗരസഭ കൗൺസിലർ വി.കെ.അബ്ദുറഹിമാൻ്റെ ജേഷ്ട സഹോദരൻ കൂടിയാണ്.
പിതാവിൻ്റെ പാതയിൽ മാപ്പിള കലകളിൽ പ്രാവീണ്യം നേടിയവരാണ് ബഷീറിൻ്റെ മക്കളായ യാസിറും ,താഹിറും .
കേരളത്തിൻ്റെ തനത് കലാരൂപങ്ങൾ പലതും അന്യം നിന്നു പോവുന്ന വർത്തമാനകാലത്ത് ബഷീർ ഉസ്താദിനെപ്പോലുള്ളവരുടെ മാപ്പിള കലയോടുള്ള അർപ്പണബോധം ഏറെ ശ്ലാഘനീയമാണ്.
-ബഷീർ മേലടി -
Click here to claim your Sponsored Listing.
Website
Address
Kozhikode
673522