SizCom computers
ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.
-----------------------------
1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.
2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും സമ്മാനിക്കുന്നു.
3- അക്രമിക്കപ്പെടുന്നവന് വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.
4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന വിളക്കാണ് നമ്മുടെ ജീവൻ.
5- നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.
6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട നിധികൾ.
7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.
8- ജീവിതം അവസാനിക്കുമെന്ന് അറിയാമെങ്കിലും മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.
9- കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ നിങ്ങളെ കേള്ക്കാൻ കൂടെയുള്ളവർ തയ്യാറാവും.
10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.
11- പൊങ്ങച്ചം പറയുന്നവർ അധികവും ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.
12- നല്ല കുടുംബത്തിലും മാതാ പിതാക്കൾക്കും ജനിച്ചവർ ആ ഗുണം കാണിക്കും.
13- മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നതാണ് സത്യം.
14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന് ആരും തിന്മകളെ വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ നാളത്തെ മരണാനന്തര സുഖത്തിനു വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.
-----------
Click here to claim your Sponsored Listing.
Category
Contact the business
Website
Address
KUNNAMANGALAM & CALICUT
Kozhikode
673571