Focus INDIA

Focus INDIA

Share

28/05/2026

ഫോക്കസ് ഇന്ത്യ ഉദ്ഹിയ്യത്ത് 2026 പൂർത്തിയായി

ഫോക്കസ് ഇന്ത്യയുടെ ഉദ്ഹിയ്യത്ത് പ്രൊജക്ട് 2026 അസം, ബിഹാർ, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് (28.05.2026) വ്യാഴം വൈകുന്നേരം 4.30 ന് ഭംഗിയായി പൂർത്തീകരിച്ചു.

ആകെ 349 മാടിനെയും 252 ആടിനെയും നൽകാൻ സാധിച്ചു. മേൽ സംസ്ഥാനങ്ങളിലെ 27 ജില്ലകളിൽ 410 ഗ്രാമങ്ങളിലെ 10830 കടുംബങ്ങൾക്ക് ഈ പദ്ധതി സഹായകരമായി.

പങ്കാളികളായവർക്കും പിന്തുണയേകിയവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.

PR Manager
Team Focus India
Kozhikode
8075803852

19/05/2026

ബീഹാറിലെ കട്ടിഹാറിൽ പുതിയ സ്കൂൾ മന്ദിരത്തിന് തറക്കല്ലിട്ടു; ഗ്രാമീണ വിദ്യാഭ്യാസ പുരോഗതിക്ക് 'കേരള മോഡൽ' മാതൃകയെന്ന് താരിഖ് അൻവർ എം.പി
കട്ടിഹാർ (ബീഹാർ): പ്രമുഖ ദേശീയ സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യയുടെ നേതൃത്വത്തിൽ ബീഹാറിലെ കട്ടിഹാർ ജില്ലയിലുള്ള നിമ ഗ്രാമത്തിൽ നിർമ്മിക്കുന്ന 'ഫലാഹ് അക്കാദമി സ്കൂൾ' പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കട്ടിഹാറിലെ അബുൽകലാം ആസാദ് എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ മാതൃകാപരമായ വിദ്യാഭ്യാസ സംരംഭം നടപ്പിലാക്കുന്നത്. കട്ടിഹാർ മണ്ഡലം എം.പി ശ്രീ. താരിഖ് അൻവർ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച താരിഖ് അൻവർ എം.പി, ഇന്ത്യയിലെ ഏറ്റവും വികസിതമായ വിദ്യാഭ്യാസ ഹബ്ബാണ് കേരളമെന്ന് പ്രസ്താവിച്ചു. പിന്നാക്ക ഗ്രാമീണ മേഖലകളുടെ സമഗ്ര പുരോഗതിക്ക് 'കേരള മോഡൽ' വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കുന്നത് വലിയ ഊർജ്ജം പകരുമെന്നും പ്രശ്നപരിഹാരങ്ങൾക്കുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ ശ്രീമതി ഫൂൽ മണി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ചടങ്ങിൽ വെച്ച് ഫോക്കസ് ഇന്ത്യയുടെ പ്രതിനിധികൾ മുഖ്യാതിഥിയായ താരിഖ് അൻവർ എം.പിക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഫോക്കസ് ഇന്ത്യ കാലിക്കറ്റ് സി.ഒ.ഒ ശ്രീ. ഇജാസ് അഹമ്മദ്, ഡെപ്യൂട്ടി സി.ഇ.ഒ ജാഫർ വാണിമ്മൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂടാതെ നിമ ഗ്രാമവാസികളുടെ വകയായുള്ള പ്രത്യേക സ്നേഹോപഹാരം ചടങ്ങിൽ വെച്ച് ഫോക്കസ് ഇന്ത്യ പ്രതിനിധികൾക്ക് കൈമാറി. എം.പിയിൽ നിന്നും ഫോക്കസ് ഇന്ത്യ ഡെപ്യൂട്ടി സി.ഒ.ഓമാരായ ശ്രീ. മജീദ് പുളിക്കൽ, ഡോ. അൻവർ സാദത്ത് എന്നിവർ ചേർന്ന് ഈ ഉപഹാരം ഏറ്റുവാങ്ങി.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ പുതിയ സ്കൂൾ വലിയൊരു മുതൽക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തന്നെ, സംഘടന നിലവിൽ വിജയകരമായി നടത്തിവരുന്ന ആരോഗ്യ സംരക്ഷണം, പാർപ്പിടം, ശുദ്ധജല പദ്ധതികൾ എന്നിവ ഇതിന്റെ ഭാഗമായി കട്ടിഹാറിൽ കൂടുതൽ വിപുലീകരിക്കും. ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം എന്നീ നാല് സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലകളിൽ നിലവിൽ നടന്നുവരുന്ന ഇത്തരം സേവനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. കട്ടിഹാർ ജില്ലയിലെ ഏറ്റവും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് ഈ വിദ്യാലയം പുതിയ പ്രതീക്ഷകളും അവസരങ്ങളും തുറന്നുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ഫോക്കസ് ഇന്ത്യ ഭാരവാഹികളായ ഹിജാസ് കാലിക്കറ്റ്, ഡോ. അൻവർ സാദത്ത്, ഡോ. അബ്ദു സലഫി, പ്രൊഫസർ ഇബ്രാഹിം അൻസാരി, ഷെരീഫ് പട്ടാമ്പി, മജീദ് പുളിക്കൽ, ജാഫർ വാണിമേൽ, ഫൈസൽ ഇയ്യാകാട് എന്നിവരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ഗ്രാമവാസികളും പങ്കെടുത്തു.

25/04/2026

FOCUS INDIA UDHIYATH PROJECT 2026

ഉദ്ഹിയ്യത്ത് നിർധനരിലേക്ക്

ബഹുമാന്യരെ 2026 ലെ ഉദ്ഹിയ്യത്ത് കർമം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്ര ഗ്രാമങ്ങളിൽ നിർവ്വഹിക്കുവാൻ ഫോക്കസ് ഇന്ത്യ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

📍ഉത്തരേന്ത്യയിൽ
👉 ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥനങ്ങളിലെ വിവിധ ഗ്രാമങ്ങളിൽ
🐂 ഒരു ഷെയർ - ₹5000
🐃 ഒരു മാട്- ₹25000 (ചെറുത്)
🐐 ഒരു ആട് - ₹10000

📍ദക്ഷിണേന്ത്യയിൽ
👉കേരളം തമിഴ്നാട് കർണാടകം സംസ്ഥാനങ്ങളിലെ നിർധനരിലേക്ക്.
🐂 ഒരു ഷെയർ - ₹7000
🐐 ഒരു ആട് - ₹18000

Account Details:
THE FOCUS INDIA A/C FOCUS CARE
A/C No: 917020045556703
IFSC : UTIB0002916
BRANCH: AXIS BANK MAVOOR ROAD, CALICUT
UPI ID : 7012832088-1
Gpay : 7012832088

തുക നൽകിയതിൻ്റെ സ്ക്രീൻഷോട്ട് അയക്കേണ്ട നമ്പർ: 8075803852. Please Mention Share/Goat/Buffalo In Screenshot

ജീവിത പ്രാരാബ്ധങ്ങളാൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സന്തോഷത്തോടെ പെരുന്നാൾ ഭക്ഷണമൊരുക്കുവാൻ ഈ പദ്ധതി വലിയൊരു സഹായമായിരിക്കും. അതിനാൽ ഈ സൽകർമ്മത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള സുമനസ്സുകൾ തങ്ങളുടെ വിഹിതം ഫോക്കസ് ഇന്ത്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും വിവരം ഓഫിസിൽ അറിയുക്കുയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

👉ഉടൻ തന്നെ ഒരു ഷെയറെങ്കിലും ചേർന്ന് ഈ സംരംഭത്തിൽ പങ്കാളിയാകുക

⚠ PLS DONATE NOW

➖➖➖➖➖➖➖➖
📞 FOR MORE DETAILS ⤵

-Majeed Pulikkal
Project Coordinator
9539114106

▪Focus India Office
📲 ‪+ 91 8075803852‬

💠💠💠💠💠💠💠💠

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Address


CIG Building, RM Road Calicut 673002
Kozhikode
673001

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm