KCYM
The main aim of KCYM is ‘the Integral Development of the Catholic Youth and the Total Liberation of Human Society in accordance with the Christian values’. It is to coordinate and empower the human potentials of youth based on the Gospel values, to make them effective agents of change in the socio-religious-political-economic and cultural reality of India, especially of Kerala through National int
അപ്പോ... സമ്മതിച്ചാ... ഇനി മാറ്റി പറയരുത്
ഇനി എങ്ങാനും കേസാക്കിയാൽ ,ഈ പറഞ്ഞ ചർച്ച് ബില്ല് ആചാരവെടിമുഴക്കി കത്തിച്ച് കളയേണ്ടി വരും നിങ്ങ നിയമ പരിഷ്ക്കരണ കമ്മീഷൻമാർക്ക്, ഇത് പറഞ്ഞ് കൊണ്ട് പോകുന്ന ഞങ്ങളുടെ സംഘടനയുടെ പേര് മറക്കണ്ട... KCYM
ഇ കാറ്റ് ആഞ്ഞ് വീശിയപ്പോൾ സർക്കാർ പ്രതിനിധികൾ ന്യായിക്കരണങ്ങളുമായി പുറത്ത് വന്നതിൽ സന്തോഷം.. മുഖ്യമന്ത്രിയും, എം.എൽ.എ., മന്ത്രിമാരും, സഖാക്കളും പറഞ്ഞു കഴിഞ്ഞു, ഈ ബില്ല് ഞങ്ങളുടെ പരിഗണനയിൽ ഇല്ലന്ന്, പിനെന്തിനാണ് ഈ പ്രതിഷേധങ്ങളെന്ന്...
നിങ്ങൾക്കറിയാം തെരഞ്ഞെടുപ്പിനിടയിൽ ചർച്ച് ബില്ലുമായി നിങ്ങൾ മുന്നോട്ട് പോയാൽ അതിന് വലിയ വില നല്കേണ്ടി വരുമെന്ന്, അപ്പോൾ നിങ്ങൾ തന്ത്രം എടുത്തു... എന്നാൽ വെബ്സൈറ്റിൽ ഇട്ട ബില്ലിന്റ കരട് പിൻവലിക്കാൻ നിങ്ങൾ എന്ത് കൊണ്ട് ജസ്റ്റിസ് തോമസിനോട് പറയുന്നില്ല..
അതവിടെ കിടക്കും തോറും ഞങ്ങൾ പ്രതിക്ഷേധിക്കും കാരണം നിങ്ങൾ പറയുന്നത് വാക്ക് കൊണ്ടല്ലെ ,പറഞ്ഞ വാക്ക് ഇലക്ഷൻ കഴിയുമ്പോൾ മാറ്റില്ലെന്ന് ആര് കണ്ടു.
പൂർവ്വികരിലൂടെ ഞങ്ങൾക്ക് ലഭിച്ച സ്വത്തുക്കൾ മികച്ച രീതിയിൽ ഞങ്ങൾ പരിപാലിക്കുന്നുണ്ട്, ഓരോ ഇടവകയും അതാത് കമ്മിറ്റികൾ കൂടി ഈ കാര്യത്തിൽ സുതാര്യത ഉറപ്പാക്കുന്നുമുണ്ട്.. ഈ നാടിലെ നീയമം പാലിക്കാൻ ഞങ്ങൾ തയാറാണ് അതനുസരിച്ചുള്ള കാര്യങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്, അത് നിങ്ങൾക്ക് പരിശോധിക്കാം പരാതികൾ ഉണ്ടെങ്കിൽ നടപടികളുമാകാം, അല്ലാതെ ഇതെല്ലാം സർക്കാർ ഏറ്റെടുത്ത് ഞങ്ങളെ കാഴ്ച്ചക്കാരാക്കി മാറ്റാവുന്ന ഏർപ്പാട് ഒട്ടും താൽപര്യമില്ല.
നിയമ പരിഷ്ക്കരണ കമ്മീഷൻ ഇന്ന് തന്നെ ഒരാളെ ജോലിക്ക് വെച്ച് നിങ്ങൾക്ക് കിട്ടിയ Mail കൾ ഒന്ന് പരിശോധിക്കണം ,സാധിക്കുമെങ്കിൽ മറുപടി അയക്കുകയും വേണം...
രണ്ട് ദിവസം മുമ്പ് KCY Mസംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം *ഇ കാറ്റ്* സൃഷ്ട്ടിക്കാൻ ഞങ്ങൾ തിരുമാനിച്ചു ആ പ്രതിഷേധ കാറ്റാണ് നിങ്ങളുടെ Mail നിറയെ അത് കഴിഞ്ഞിട്ടില്ല, തുടരും
ഇത് പറയുന്നതാരെന്നറിയാമോ.....
അനവധി നിരവധി സമരചാലുകൾ
നീന്തി കയറിയ പ്രസ്ഥാനം
സഭയ്ക്കെതിരെ നിങ്ങൾ തിരിഞ്ഞാൽ
പ്രതിഷേധിക്കും പ്രസ്ഥാനം
KCYM - പ്രസ്ഥാനം
കടപ്പാട്:✍അജിത്ത് തങ്കച്ചൻ കാനപ്പിള്ളി
"ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..."
"അച്ചോ...ഇതു കോണ്‍വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...."
"ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..."
"ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...."
"എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..."
ബീപ്..ബീപ് ...ബീപ്... ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.
അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.
കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.
മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...
"എന്താ മദറെ പ്രശ്നം?.."
"പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരു കാണിച്ചുതരാം ഒരു സന്തോഷ വര്‍ത്തമാനമാണ്."
"അതെന്താണെന്നൊന്നു പറഞ്ഞൂടെ...." കുന്നുകയറിതിടുക്കത്തില്‍ നടന്നതിന്റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.
"അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടെന്ന് വേഗം തീരുമാനിക്കണം..."
മാനുവേലച്ചന്റെ കൈയില്പിടിച്ച് വലിച്ചുകൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണൂമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായ്.
"അച്ചനിതേലൊന്നു നോക്കിക്കെ..."
മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിന്മെല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.
"എന്തായിത്...ചപ്പാത്തീയല്ലെ!!!...." അച്ചനു കാര്യത്തിന്റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...
"ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്റെ പ്രതിരൂപം കാണുന്നില്ലെ അച്ചോ?"
ശരിയാണ്. പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്റെ പടയാളികള്‍...
"ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?... അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍."
"ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?" അച്ചന്‍ ചോദിച്ചു...
"റോസിലി സിസ്റ്ററിനാ..."
"ഇന്നു ആഹാരമുണ്ടാക്കുന്നത് എന്റെ ഊഴമായിരുന്നു. എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. " റോസിലി സിസ്റ്റര്‍ പറഞ്ഞു.
മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ് അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.
"മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ..."
ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.
"കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? " അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ് ദിവ്യചൈതന്യമെന്നപോലെ ആവിപറക്കുന്നുണ്ടായിരുന്നു.
മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങുകറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...
അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.
ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ മദറമ്മ മരവിച്ചു നിന്നുപോയ്.
കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...
"കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്നമനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ...."
മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്റെ തിരക്കുകളിലേക്ക് ..
07/09/2017
Have a great Day
GOD bless you l.
Click here to claim your Sponsored Listing.
Category
Contact the organization
Website
Address
St George Cathedral, Kothamangalam
Kothamangalam
686691