Perfect Computers
Computer Education & Training
C-dit & Tally affiliated courses
Software Development
E-tender and E-mudhra
Dtp & online works
Common Service Center(CSC) facilities
01/06/2021
*കീം 2021-22 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 21*
കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സ് 2021-21 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
2021 ജൂൺ 01 മുതൽ ജൂൺ 21 വൈകുന്നേരം 5.00 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി
ക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ 2021 ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
(മെഡിക്കൽ, അനുബന്ധ കൊഴ്സുകൾക്ക് പ്രവേശം ആഗ്രഹിക്കുന്നവർ NEET 2021 എക്സാം കൂടി അപേക്ഷിക്കേണ്ടതാണ്.)
കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന *PERUMPUZHA ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻ്റർ* വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
♾️♾️♾️♾️♾️♾️♾️♾️♾️
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും*
*PERFECT COMPUTERS* *DIGITAL SEVA*
*കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E&IT, Govt. OF INDIA.)*
PERUMPUZHA
Ph:- 9645076460,9633444525
ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകരപ്പെടാൻ വേണ്ടി ഷെയർ ചെയ്യൂ Follow this link to join my WhatsApp group:
CSC PERUMPUZHA WhatsApp Group Invite
29/03/2021
*പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്*
*പ്ലസ് വൺ പ്രവേശനം നേടുന്നതിന് നിർബന്ധമായും Candidate Login ക്രിയേറ്റ് ചെയ്യണം*
*ക്യാൻഡിഡേറ്റ് ലോഗിൻ*
APPLY ONLINE –SWS എന്ന ലിങ്കിലൂടെ ഒൺലൈൻ അപേക്ഷകൾ അന്തിമ കൺഫർമേഷൻ നടത്തിയവർക്ക് മാത്രമെ മൊബൈൽ OTP യുടെ സഹായത്താൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷടിക്കാൻ സാധിക്കുകയുള്ളൂ.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും തിരുത്തലുകൾ (കാൻഡിഡേറ്റ് ലോഗിനിൽ നൽകിയ വിവരങ്ങൾ സ്കീം രജിസ്റ്റർ നമ്പർ വർഷം ജനനത്തീയതി മൊബൈൽ നമ്പർ എന്നിവ ഒഴികെ) പുതിയ വിവരങ്ങൾ ഒപ്ഷനുകൾ ഉൾപ്പെടെ ചേർക്കുന്നതിനും 2020 ആഗസ്റ്റ് 20 വരെ അവസരം ഉള്ളതിനാലും "കാൻഡിഡേറ്റ് ലോഗിൻ " സൃഷ്ടിക്കുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല.
*ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കൽ നിർബന്ധമാണോ..?*
അതെ, ക്യാൻഡിഡേറ്റ് ലോഗിൻ ഇല്ലാതെ പ്ലസ് വൺ പ്രവേശനം ലഭിക്കില്ല.
*ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള അവസാന തിയ്യതി 2020 ഓഗസ്റ്റ് 20 ആണ്*
*_വളരെ പ്രധാനപ്പെട്ട ഈ വിവരം പ്ലസ് വൺ കോഴ്സിന് അപേക്ഷിച്ച എല്ലാവരിലേക്കും എത്തിക്കൂ .._*
♧♧♧♧♧♧♧♧♧♧♧♧♧♧
18/07/2020
പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം വിതരണം ഇന്നു മുതൽ (18.07.2020) PERFETCT COMPUTERS ( CSC സേവ ) കേന്ദ്രത്തിൽ ആരംഭിക്കും
ഓൺലൈൻ അപേക്ഷ 24.07.2020 മുതൽ ആരംഭിക്കുകയുള്ളു. തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണ് നേരത്തെ തന്നെ ഡാറ്റാ കളക്ഷൻ ഫോം വിതരണം ആരംഭിക്കുന്നത്
അപേക്ഷ ഫോം വാങ്ങി വീട്ടിൽ കൊണ്ട് പോയി കൃത്യമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കാൻ ശ്രദ്ധിക്കുക
പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്ഷൻ കൊടുക്കുക എന്നത്.
തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്കൂളിൽ ലഭിക്കാതെ വരും.
എല്ലാ സ്കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
അത് കൊണ്ട്, സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്ഷൻ കൊമേഴ്സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.
ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.
ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.
ഇനി ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ
OBC - മുസ്ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.
SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.
NCC, സ്കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.
നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.
ഒരു സ്കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.
+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.
😷 മാസ്ക് ധരിക്കാതെ CSC സേവ കേന്ദ്രത്തിൽ പ്രവേശിക്കരുത്.
🤲💧 CSC സേവ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക.
CSC സേവ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.
👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും വരാതിരിക്കുക.
🤰👨👦👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ CSC സേവ കേന്ദ്ര സന്ദർശനം ഒഴിവാക്കുക
📱 CSC ഓഫീസിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.
PERFETCT COMPUTERS
CSC DIGITAL SEWA
PERUMPUZHA
9645076460, 9633444525
Click here to claim your Sponsored Listing.
Category
Website
Address
Perfect Computers, First Floor, Royal Tower, Perumpuzha P. O
Kollam
691504
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |