MobZone

MobZone

Share

05/07/2017

◆◆ 509 രൂപയ്ക്ക് 224 ജിബി 4ജി ഡേറ്റ(jiofi), വമ്പൻ ഓഫറുമായി റിലയൻസ് ജിയോ വീണ്ടും ◆◆

രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്തെത്തി. ജിയോ അവതരിപ്പിച്ചതിനു ശേഷം പ്രഖ്യാപിച്ച ഏറ്റവും മികച്ച ഓഫർ കൂടിയാണിത്. ജിയോ ഫൈ വാങ്ങുന്നവർക്കാണ് 509 രൂപയ്ക്ക് 224 ജിബി ഡേറ്റ ലഭിക്കുക. ജൂൺ 30 ന് ഫ്രീ ഓഫറുകൾ അവസാനിച്ചു. 309 രൂപ പാക്കേജിന്റെ കാലാവധി ജൂലൈ 31 നും അവസാനിക്കും. എന്നാൽ വരിക്കാരെ പിടിച്ചു നിർത്താൻ പുതിയ ഓഫറുകളുമായി ജിയോ വീണ്ടും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജിയോ പ്രവർത്തനം തുടങ്ങിയത്. പിന്നീട് ജിയോ സമ്മർ സർപ്രൈസ്, ജിയോ ധൻ എന്നിവ അവതരിപ്പിച്ചു വരിക്കാരെ പിടിച്ചുനിർത്തി. തുടർന്നും ബണ്ടിൽഡ് ഡേറ്റ, അൺലിമിറ്റഡ് കോളുകൾ, എസ്എംഎസ്, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവ തുടർന്നും ലഭിക്കുന്നതിന് മാസം തോറും ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യേണ്ടി വരും. എന്നാൽ ഉപഭോക്താക്കൾക്ക് ഡേറ്റ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ ഓഫറാണ് റിലയൻസ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഈ പ്ലാൻ ജിയോഫൈ ഉപയോക്താക്കൾക്ക് മാത്രം പരിമിതമാണ്.

ജിയോഫൈ ഡിവൈസ് വാങ്ങുന്നവർക്കാണ് പുതിയ ഓഫർ ലഭിക്കുക. ഡിവൈസിന്റെ കൂടെ പുതിയ ജിയോ സിം കാർഡും ലഭിക്കും. ഇതുവഴി 224GB ഡേറ്റ വരെ ലഭിക്കും. ഈ ഓഫറിനും 99 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. തുടർന്ന് ഓഫർ നൽകിയിരിക്കുന്ന റീചാർജ് പായ്ക്കുകൾ തിരഞ്ഞെടുക്കുക. 149 രൂപയുടെ അടിസ്ഥാന പാക്കിൽ മാസം രണ്ടു ജിബി നിരക്കിൽ വർഷം 24 ജിബി ഡേറ്റ ലഭിക്കും. വർഷത്തിൽ ഒരിക്കൽ റീചാർജ് ചെയ്താൽ മതി (12 x 28 ദിവസം).
അതുപോലെ, 309 പാക്ക് റീചാർജ് ചെയ്യുന്നവർക്ക് ആറു മാസത്തേക്ക് ദിവസം ഒരു ജിബി നിരക്കിൽ ഡേറ്റ ലഭിക്കും. അതായത് ആറു മാസത്തിനിടെ 168 ജിബി ഡേറ്റ ലഭിക്കും. 509 രൂപ റീചാർജ് പായ്ക്കിൽ നാലു മാസത്തേക്ക് പ്രതിദനം രണ്ടു ജിബി നിരക്കിൽ ഡേറ്റ ലഭിക്കും. അതായത് നാലു മാസത്തേക്ക് 224 ജിബി ഡേറ്റ ഉപയോഗിക്കാം.

source:manorama online

Photos 07/06/2017

ഇത്രയും ബാറ്ററി ലൈഫ് കിട്ടുന്നു എങ്കിൽ ആ ഫോൺ ലെനോവ P2 ആയിരിക്കും. 12 മണിക്കൂർ ഉപയോഗിച്ചിട്ടുണ്ട് 70 ശതമാനം ചാര്‍ജ് ബാക്കി.

Photos 23/02/2016

New shope inaguration

Want your business to be the top-listed Shop in Kollam?
Click here to claim your Sponsored Listing.

Telephone

Website

Address


MobZone Kollam
Kollam
691001