Balram Menon
13/06/2026
ബ്യൂണസ് ഐറിസിലെ ഈ നിറപ്പകിട്ടാർന്ന കെട്ടിടം കണ്ടാൽ പലരും ആദ്യം ശ്രദ്ധിക്കുന്നത് മുകളിലെ മെസ്സിയെയാണ്. പക്ഷേ, മെസ്സിയും ഈ സ്ഥലവും തമ്മിൽ ചരിത്രപരമായ ഒരു ബന്ധമില്ല.
ഇത് കാമിനിറ്റോ, ലാ ബോക്ക എന്ന പ്രദേശത്തിന്റെ ഹൃദയം. ഒരുകാലത്ത് ഇവിടെ ഒരു പഴയ റെയിൽപാതയായിരുന്നു. പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടപ്പോൾ, പ്രശസ്ത ചിത്രകാരനായ ബെനിറ്റോ ക്വിൻക്വേല മാർട്ടിൻ ഈ പ്രദേശത്തെ ഒരു ഓപ്പൺ-എയർ ആർട്ട് ഗാലറിയാക്കി മാറ്റാൻ സ്വപ്നം കണ്ടു. അങ്ങനെയാണ് ഇന്ന് ലോകം മുഴുവൻ അറിയുന്ന ഈ വർണാഭമായ തെരുവ് പിറന്നത്.
ഇവിടുത്തെ വീടുകൾക്ക് ഇത്രയും നിറങ്ങൾ വന്നതും ഒരു പ്രത്യേക കഥയാണ്. തുറമുഖത്ത് ജോലി ചെയ്തിരുന്ന കുടിയേറ്റക്കാർ കപ്പലുകളിൽ ബാക്കിയാകുന്ന പെയിന്റ് ഉപയോഗിച്ചാണ് വീടുകൾ ചായം പൂശിയത്. കിട്ടുന്ന നിറം ഏതാണോ, അതാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് ഓരോ വീടിനും ഓരോ നിറവും ഓരോ ഭംഗിയും.
അപ്പോൾ മെസ്സി ഇവിടെ എങ്ങനെ എത്തി?
2022 ലോകകപ്പ് അർജന്റീന നേടിയതിന് ശേഷം, രാജ്യത്തിന്റെ അഭിമാനമായി മാറിയ മെസ്സിയെ ആദരിക്കാനാണ് ഈ കെട്ടിടത്തിന്റെ ബാല്കണിയിൽ ലോകകപ്പ് ഉയർത്തിപ്പിടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചത്. ഇന്ന് കാമിനിറ്റോയിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇത്.
അതുകൊണ്ട്, ഇവിടെ നിങ്ങൾ കാണുന്നത് ഒരു കെട്ടിടം മാത്രമല്ല…
അർജന്റീനയുടെ കുടിയേറ്റ ചരിത്രവും, കലയും, ടാംഗോ സംസ്കാരവും, ലോകകപ്പ് വിജയത്തിന്റെ അഭിമാനവും ഒരുമിച്ച് ജീവിക്കുന്ന ഒരു തെരുവാണ് – കാമിനിറ്റോ.
എറണാകുളം ജില്ലയിലെ ഒരു അടിപൊളി വെള്ളച്ചാട്ടം 😍
02/06/2026
🥚 Balancing Egg Challenge
ഒരു ചെറിയ ആണിയുടെ തലയ്ക്ക് മുകളിൽ മുട്ട നേരെ നിർത്തി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നു. ഇത് ഭൂമധ്യരേഖയുടെ പ്രത്യേകതയുമായി ബന്ധിപ്പിച്ച് കാണിക്കാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ മുട്ടയുടെ ആകൃതിയും ക്ഷമയും ബാലൻസിംഗ് ടെക്നിക്കുമാണ് പ്രധാന ഘടകങ്ങൾ.
🌎 Even though I’ve travelled to many parts of the world, one of the countries that surprised me the most—and is still incredibly underrated—is Ecuador🇪🇨.
📍 In Ecuador, there is a fascinating place called Mitad del Mundo (Middle of the World), where the Equator passes through. In other words, you’re standing at 0° latitude.
💧 Another interesting demonstration is the Coriolis Effect, where guides show water apparently draining in different directions on either side of the Equator.
✨ While not all of these demonstrations are scientifically conclusive, the experience of standing with one foot in the Northern Hemisphere and the other in the Southern Hemisphere is truly unforgettable.
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Kochi
682315