Majlis_sfi
01/07/2026
ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം
എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ആയിരുന്ന സ: അഭിമന്യു ക്യാമ്പസുകളിൽ വളരാൻ ശ്രമിക്കുന്ന മതതീവ്രവാദ ശക്തികളെ ശക്തമായി എതിർത്തിരുന്നു. വർഗീയ ശക്തികളെ ചെറുത്തു നിൽക്കുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയാൽ തങ്ങളുടെ ആശയങ്ങൾ ക്യാമ്പസ്സിൽ എത്തിക്കാം എന്ന് കരുതിയ ക്യാമ്പസ് ഫ്രണ്ട് ക്രിമിനൽ സംഘം ആസൂത്രിതമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിശീലനം സിദ്ധിച്ച ക്രിമിനൽ കൊലയാളി സംഘത്തെ എറണാകുളത്ത് എത്തിക്കുകകയും, ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എറണാകുളത്ത് എത്തിയ പ്രിയ സഖാവ് അഭിമന്യുവിനെയും മറ്റ് രണ്ട് സഖാക്കളെയും ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.. കൊലക്കത്തിക്ക് മുന്നിലും പതറാതെ വർഗ്ഗീയത തുലയട്ടെ എന്ന് സധൈര്യം നിലപാടെടുത്ത, ജീവിത ദുരിതങ്ങളുടെ കയ്‌പ്‌നീർ കുടിക്കുമ്പോഴും നിറഞ്ഞു ചിരിച്ചു സ്വന്തം കാര്യം നോക്കാനാണെങ്കിൽ വേറെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചാൽ പോരെ എന്ന് ചോദിച്ച പ്രിയ സഖാവ് അഭിമന്യുവിൻ്റെ ജീവിതവും പോരാട്ടവും എക്കാലത്തും വർഗീയതയ്ക്കും മറ്റ് അനീതികൾക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് ഉറവ വറ്റാത്ത ഊർജ്ജമാണ്.
18/06/2026
കോളേജിലെ ചില ക്ലാസുകളിലെ Interactive panel ഇല്ലാത്ത വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്എഫ്ഐ മജിലിസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരാതി നൽകി...✊❤️🩹
03/05/2026
അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ സഖാവ് സഹലിന് വിട…🤲🏼😔
03/05/2026
അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപോയ പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട...🤲🙏😞
Click here to claim your Sponsored Listing.
Category
Website
Address
Vadakkumpuram
Kochi
683521