Ente Samrambham

Ente Samrambham

Share

05/06/2026

വെറും 300 സ്ക്വയർ ഫീറ്റിൽ നിന്ന് തുടക്കം...

ഇന്ന് 7 വൻകരകൾ കടന്ന സാമ്രാജ്യത്തിന്റെ അമരക്കാരി.

WATCH FULL VIDEO : https://youtu.be/uoJWVwEsMII

പൂജ്യത്തിൽ നിന്ന് ഒരു വലിയ സാമ്രാജ്യം പടുത്തുയർത്തുക... പിന്നീട് അതെല്ലാം ഉപേക്ഷിച്ച് വീണ്ടും പൂജ്യത്തിൽ നിന്ന് അതിലും വലിയൊരു സ്വപ്നത്തിന് ജീവൻ നൽകുക! അതാണ് കൊച്ചി വൈപ്പിനിൽ ജനിച്ച ജീന ഫെർണാണ്ടസിനും ബെസ്റ്റിനേഷനും പറയാനുള്ളത്

പ്രീഡിഗ്രി പഠിക്കുന്ന സമയത്ത്, വെറും 18-ാം വയസ്സിൽ അച്ഛന് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ജീനയുടെ ചുമലിലായി. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിനായി അവർ പോരാടാൻ തുടങ്ങി. പതിനെട്ടാം വയസ്സിൽ ആരംഭിച്ച അധ്വാനം പിന്നീട് സംരംഭകത്വത്തിലേക്ക് വളർന്നു.

2007-ൽ സ്വന്തം ബിസിനസ് ആരംഭിച്ച ജീനയ്ക്ക് ബിസിനസ് പങ്കാളി പിന്നീട് ജീവിത പങ്കാളിയുമായി. ഒരുകാലത്ത് ഒരു എയർപോർട്ട് പോലും കണ്ടിട്ടില്ലാത്ത അവർ പിന്നീട് സന്ദർശിച്ചത് 78 രാജ്യങ്ങൾ. അമേരിക്കയിലേക്ക് മാത്രം 130-ലധികം യാത്രകൾ. ലോകം അവരുടെ മുന്നിൽ തുറന്നു കിടക്കുകയായിരുന്നു.

എന്നാൽ 2023-ൽ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. വർഷങ്ങളോളം വളർത്തിയെടുത്ത സ്വന്തം കമ്പനിയിൽ നിന്നും ആ ജീവിതത്തിൽ നിന്നും പടിയിറങ്ങേണ്ടി വന്നു. പലർക്കും അത് അവസാനമായേനെ. പക്ഷേ ജീനയ്ക്ക് അത് ഒരു പുതിയ തുടക്കമായിരുന്നു.

കൊച്ചി മെട്രോയിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്ത ദിവസങ്ങൾക്കിടയിൽ, ഭർത്താവ് ഷൈബിന്റെ പിന്തുണയോടെ ഒരു പുതിയ ആശയം രൂപം കൊണ്ടു "ബെസ്റ്റിനേഷൻ".

പാലാരിവട്ടത്ത് വെറും 300 സ്ക്വയർ ഫീറ്റുള്ള ചെറിയൊരു ഓഫീസിൽ നിന്നായിരുന്നു തുടക്കം. ആദ്യ യാത്ര കശ്മീരിലേക്ക്. പിന്നീട് പഴയ കസ്റ്റമേഴ്സിന്റെ വിശ്വാസം ബെസ്റ്റിനേഷനിലേക്ക് ഒഴുകിയെത്തി. ജോർജിയയിലേക്കുള്ള ഒരു ട്രിപ്പ് വലിയ വിജയമായതോടെ വളർച്ചയുടെ പുതിയ അധ്യായം ആരംഭിച്ചു.

മറൈൻ ഡ്രൈവിലെ 900 സ്ക്വയർ ഫീറ്റ് ഓഫീസിൽ നിന്ന് ഇന്ന് 4000 സ്ക്വയർ ഫീറ്റുള്ള പ്രവർത്തന കേന്ദ്രവും 40 ജീവനക്കാരുമുള്ള ഒരു സ്ഥാപനമായി ബെസ്റ്റിനേഷൻ വളർന്നു.

സ്ഥാപനത്തിന് വെറും മൂന്ന് വയസ്സിന്റെ പ്രായമേ ഉള്ളൂ. എന്നാൽ അതിനെ നയിക്കുന്ന ജീനയുടെ അനുഭവ സമ്പത്തിന് കാൽനൂറ്റാണ്ടിന്റെ ആഴമുണ്ട്. ഏഴ് വൻകരകളും താണ്ടിയ ഈ യാത്ര ഇന്നും തുടരുകയാണ്... പുതിയ സ്വപ്നങ്ങളിലേക്കും പുതിയ കാഴ്ചകളിലേക്കും...

കേൾക്കാം...
അതിരുകൾ കടന്നൊരു സംരംഭകയുടെ അനുഭവങ്ങളിലൂടെയുള്ള ഒരു സ്പാർക്ക് യാത്ര


🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Jeena Fernandez
CEO of Bestination Holidays

𝗖𝗢𝗡𝗧𝗔𝗖𝗧 : 999 51 999 76

Photos from Ente Samrambham's post 04/06/2026

ഊബർ ഡ്രൈവറിൽ നിന്നും മൾട്ടി-ക്രോർ ബ്രാൻഡ് ഉടമയിലേക്ക്!

തോൽക്കാൻ മനസ്സില്ലാത്തവർക്ക് മുൻപിൽ പ്രതിസന്ധികളെല്ലാം വഴിമാറും എന്നതിന് തെളിവാണ് സജീറിന്റെ ഈ വിജയകഥ. പരിഹാസങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് 'Fragrance Factor' എന്ന പ്രീമിയം പെർഫ്യൂം ബ്രാൻഡിലൂടെ ബിസിനസ്സ് ലോകത്ത് തന്റേതായ സാമ്രാജ്യം തീർത്ത ഒരു മലയാളി സംരംഭകന്റെ പ്രചോദനാത്മകമായ കഥ താഴെ വായിക്കാം.

കൂടുതൽ ബിസിനസ്സ് വാർത്തകൾക്കും പ്രചോദനാത്മകമായ കഥകൾക്കുമായി ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ!

MalayaliEntrepreneur BusinessInspiration KeralaBusiness StartupKerala MotivationMalayalam UberToCrores PerfumeBusiness BusinessGrowth InspirationalStory ThrissurEntrepreneur KeralaStartups BusinessMindset

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Telephone

Address


ENTE SAMRAMBHAM, 2nd FLOOR, SAMUEL SON'S TOWER, SHOBHA ROAD, NH Bypass, VENNALA
Kochi
682028

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm