Tokyo
JUSTICE FOR SONA
25/06/2025
ഫോട്ടോയിൽ കാണുന്ന വ്യക്തികളുടെ പേര് ബുലു നായക്, ബബുവ നായക് എന്നിവരാണ്, ഇവർ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്നുള്ള ദലിത് സമുദായത്തിൽപ്പെട്ടവരാണ്.
ഇവർ തങ്ങളുടെ മകളുടെ വിവാഹത്തിനായി സ്ത്രീധനം നൽകുന്നതിന് മൂന്ന് പശുക്കളെ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ വഴിയിൽ ഒരു ആക്രോശ ജനക്കൂട്ടം അവരെ തടഞ്ഞു. പശുക്കളെ കടത്തുന്നതിന്റെ പേര് പറഞ്ഞ് അവരോട് പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, ജനക്കൂട്ടം ഇവരെ മർദ്ദിച്ചു.പിന്നീട് അവരുടെ തല പകുതി മുണ്ഡനം ചെയ്യപ്പെട്ടു, ഖരിഗുമ്മയിൽ നിന്ന് ജഹാഡ ഗ്രാമത്തിലേക്ക് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം മുട്ടുകുത്തി ഇഴയാൻ നിർബന്ധിതരായി. അതോടൊപ്പം, അവരെ പുല്ല് തിന്നാനും കലക്കവെള്ളം കുടിക്കാനും നിർബന്ധിച്ചു.
ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ, രണ്ട് ദലിതർ പശുക്കളെ കടത്തിക്കൊണ്ടു പോയി എന്നതാണ് പശു സംരക്ഷകരുടെ ആരോപണം..
അതിനവർ കൊടുത്ത ശിക്ഷയാണ് ചിത്രത്തിൽ കാണുന്നത്...
രണ്ട് കിലോമീറ്റർ മുട്ടു കുത്തി നടത്തിച്ചു...,
പുല്ല് തീറ്റിച്ചു...
ചെളിവെള്ളം കുടിപ്പിച്ചു...
ഇന്ത്യയിൽ ഇന്നലെ നടന്ന സംഭവമാണിത്...
ഇന്ത്യയിലെ ജനസംഖ്യയുടെ 16% ദളിതരാണ്...
ഇതൊക്കെ ചെയ്യുന്ന സംഘപരിവാരങ്ങളുടെ ഭാരതമാണ് ബീഫ് കയറ്റുമതിയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്....
“rape is one of the fastest growing crimes in India” എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയിൽ സഞ്ചരിക്കുന്ന അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ട് ഒരാഴ്ച്ചയായിട്ടില്ല...
മനുവാദികൾ തങ്ങളുടെ ശാസ്ത്രം നടപ്പാക്കുകയാണ്...
Click here to claim your Sponsored Listing.
Category
Website
Address
ALAPPUZHA
Kochi