Divine Mercy Devotion Ministry

Divine Mercy Devotion Ministry

Share

ദൈവകരുണയാരിക്കണം മനുഷ്യരോടുള്ള കരുണയുടെ സ്രോതസ്സും മാതൃകയും പ്രോചോദനവും എന്ന് പഠിപ്പിക്കുന്നതോടൊപ്പം അനുദിനജ്‌ജീവിത സാഹചര്യങ്ങളിൽ ദൈവ പരിപാലനയെ ആശ്രയിക്കേണ്ടതെങ്ങിനെയെന്നും ദിവ്യകാരുണ്യ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിക്കേണ്ടതിനെക്കുറിച്ചെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

20/01/2026

സങ്കീർത്തനം 1 | ആ മനുഷ്യൻ ഭാഗ്യവാൻ ആകുന്നു.. | ബൈബിൾ ഭക്തിഗാനം.

ദൈവത്തിന്റെ നിയമത്തിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യന്റെ ഭാഗ്യത്തെ കുറിച്ചാണ് സങ്കീർത്തനം 1 നമ്മെ ഓർമിപ്പിക്കുന്നത്.
ഈ ഭക്തിഗാനം സങ്കീർത്തനം 1 ആധാരമാക്കി തയ്യാറാക്കിയതാണ്.

ദിവസേനയുടെ പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, കുടുംബ ആരാധനയ്ക്കും അനുയോജ്യമായ ഈ ഗാനം നിങ്ങളുടെ ഹൃദയത്തെ ദൈവത്തിലേക്ക് നയിക്കട്ടെ.

📖 “ദുഷ്ടരുടെ ഉപദേശം സ്വീകരിക്കാത്ത മനുഷ്യൻ ഭാഗ്യവാൻ ആകുന്നു…” – സങ്കീർത്തനം 1

▶️ കൂടുതൽ ക്രൈസ്തവ ഭക്തിഗാനങ്ങൾക്കും വചനാധിഷ്ഠിത സംഗീതങ്ങൾക്കും
GLAD Creations ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

🙏 ഈ ഗാനം നിങ്ങളെ ആത്മീയമായി അനുഗ്രഹിക്കട്ടെ.

#സങ്കീർത്തനം1

#ഭാഗ്യവാൻ

Divine Mercy Diary – 1361 | Jesus, I Trust in You | Daily Divine Mercy Message 19/01/2026

Divine Mercy Diary – 1361 | Jesus, I Trust in You | Daily Divine Mercy Message Experience the depth of God’s infinite mercy through Divine Mercy Diary – Paragraph 1361, as revealed to Saint Faustina.This powerful message reminds us of J...

25/11/2025

പലപ്പോഴും " ഒരു പ്രഷർകുക്കറിൽ" വേവുന്ന മനസ്ഥിതിയോടെയായിരിക്കും കടന്നു പോകുന്നത്. പക്ഷേ തളരരുത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ പലതും ജീവിതത്തിൽ കടന്നുവരാം. എത്ര വലിയ പ്രതിസന്ധികളിലും ദൈവത്തിൽ ആശ്രയിക്കുക. ദൈവത്തിൽ ആശ്രയിച്ചാണ് ഉയരാൻ ആഗ്രഹിക്കുന്നതെങ്കിൽ ഉറപ്പായും "നിൻ്റെ കരം പിടിക്കാൻ കർത്താവായ യേശു അരികെയുണ്ട്."

നിനക്ക് നിന്റെ കുടുംബത്തിൽ, സമൂഹത്തിൽ ,ജോലി മേഖലകളിൽ എന്നുവേണ്ട എവിടെയൊക്കെ ഒന്നുമല്ല എന്ന് തോന്നുന്ന നിമിഷങ്ങളിൽ. ഞാൻ സ്വയം ഒരു വട്ടപൂജ്യമെന്ന് തോന്നുന്ന നിമിഷങ്ങളിൽ... ഇതാ നിന്റെ ദൈവമായ കർത്താവ് നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിക്കുവാൻ, ആർക്കും സാധിക്കുകയില്ല.
വിശ്വാസത്തോടെ താഴെ കാണുന്ന തിരുവചനം നേഞ്ചോടു ചേർത്തു വീണ്ടും വീണ്ടും ഏറ്റുപറയാം.

🕯️✍️ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും. നിന്നോട്‌ ശണ്‌ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും. നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 10-13
ആമേൻ..

23/11/2025

ജീവിത പങ്കാളിയെ മറ്റുള്ളവരുടെ മുമ്പിൽ തരം താഴ്ത്തി കാണിക്കരുത്..

21/11/2025

എല്ലാ ശിഷ്യൻമാരും പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടാൻ യേശു ആഗ്രഹിച്ചിരുന്നു.. യേശുവിൻ്റെ ആ ആഗ്രഹത്തിൽ നമ്മൾക്കും പങ്കുചേരാം.. നമ്മുടെ ജീവിതത്തിലെ എല്ലാ അശുദ്ധികളെയും നമ്മുക്ക് ശുദ്ധീകരിക്കാം. ദൈവത്തിന്റെ ഒരു അഭിഷേകാഗ്നി നിറയപ്പെടാൻ നമ്മുക്ക് ഒരുങ്ങാം. യേശുവേ, എന്റെ അധരങ്ങളിലൂടെ വന്നുപോയ എല്ലാ മാലിന്യങ്ങളേയും നീക്കി എന്റെ അധരങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ. ഞാൻ എന്റെ ഹൃദയത്തിൽ തൊട്ട് ഈശോയെ സ്തുതിക്കുന്നു.. ശരീരത്തിലും മനസിലുമല്ല എന്റെ ആത്മാവിൽ അങ്ങയെ പ്രകീർത്തിക്കുവാൻ എന്നെ യോഗ്യനാക്കണമെ. പരിശുദ്ധാത്മാവിനാൽ നിറയാൻ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ആ അഗ്നിയഭിഷേകത്തിലൂടെ എന്റെ ജീവിതത്തിലെ ദുഷ്ട ശക്തികളുടെ കോട്ടകളെ കത്തിച്ചു ചാമ്പലാക്കണമെ🔥

🕯️✍️ എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ്‌ അവിടുന്ന്‌. വെള്ളി ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്‍മാര്‍ യുക്‌തമായ ബലികള്‍ കര്‍ത്താവിന്‌ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന്‌ അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.
മലാക്കി 3 : 2-3

💫 പിശാചുക്കളെ നമ്മൾ ഭയപ്പെടേണ്ടതില്ല. അവർ നമ്മളെയാണ് ഭയപ്പെടേണ്ടത്. കാരണം നമ്മുടെ ഉള്ളിൽ ഉള്ളത് ഈ ലോകത്തിലുള്ളതിൽ വച്ച് ഏറ്റവും വലിയ ശക്തിയാണ്. പരിശുദ്ധാത്മാവ്.🔥
🕊️ സ്വർണവും വെള്ളിയുമെന്ന പോലെ ദൈവമെ ഈ തിരുവചന പ്രകാരം എന്നെ ശുദ്ധീകരിക്കണമെ..
ആമേൻ..

07/11/2025

അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌.
മത്തായി 24 : 44

Join on Zoom
https://us02web.zoom.us/j/86139528427

Youtube Live
https://youtube.com/?si=jEhTAD3gg6fmnMFL

ദിവീനാ മിസരികോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയിൽ, APOSTLES OF DIVINE MERCY കൂട്ടായ്മയുടെ നേതൃത്വത്തിൽ
ദൈവകരുണയുടെ അനുദിന പ്രഘോഷണവും, അഭിഷേക ആരാധനയും വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി പാരായണവും നടത്തപ്പെടുന്നു. ഇന്ന് 07 - നവംബർ - വെള്ളി - 2025 , രാത്രി 9:00 മണി മുതൽ 10:30 വരെയുള്ള ഈ അഭിഷേക ശുശ്രൂഷയിൽ, Bro. Jose Joseph New Zealand തിരുവചന സന്ദേശവും, ആരാധനയും തുടർന്ന് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി പാരയണവും, Rev. Fr. Thomas Shaiju Chirayil ആശീർവാദവും നൽകുന്നു. എല്ലാവരെയും ഏറ്റവും സ്നേഹത്തോടെ ADM കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു🙏 🙏

Bro. Anil Emmanuel Coordinator, ADM.✍🏼

🌹 JEZU, UFAM TOBIE

Follow this link to join APOSTLES OF DIVINE MERCY
https://chat.whatsapp.com/EwC19ANLj2859eDDOo # # #8

Want your place of worship to be the top-listed Place Of Worship in Kochi?
Click here to claim your Sponsored Listing.

Website

Address


Mariamkutty John Road
Kochi
682018