Prajeshsen
16/03/2026
Joby George. Jayasurya. Ratheesh Vega. Goodwill Entertainments
Jayasurya Ratheesh Vega Movie Title Reveal | Joby George Thadathil Written and Directed by Ratheesh VegaProduced by Joby George ThadathilCoproducer: Sunimol JobyCinematographer: NajoseMusic and original score: Ratheesh Vega...
15/08/2025
14/04/2025
ബസൂക്ക
പതിയെ പതിയെ തുടങ്ങി മേളപ്പെരുക്കമായി മാറുന്ന പൂരം പേലെ ഒരു ആക്ഷൻ ഗെയിം,
പോകെ പോകെ നമ്മളെ ഉള്ളിലേക്കു വലിച്ചു ഗെയിമിന്റെ ഭാഗമാക്കുന്ന ബസൂക്ക the king of Gamer’s .
പാമ്പും കോണിയും കളിക്കുംപോലെ പ്രേക്ഷകനും സിനിമയും ഒരു നൂലിൽ കെട്ടിവെച്ചു കൊണ്ട് പോകുന്ന അനുഭവം തന്നു ആദ്യ കാഴ്ചയിൽ.
അതാണ് എനിക്ക് അനുഭവപ്പെട്ട "ബസൂക്ക" എന്ന ഡിനോ ഡെന്നിസ് ഗെയിം.
ആദ്യ ദിവസം തന്നെ കണ്ടിറങ്ങിയത് മുതൽ ആ സിനിമ ഉള്ളിൽ സമ്മാനിച്ചത് പുതിയൊരു സിനിമാറ്റിക് അനുഭവം ആണ്.
ഒരു ഗെയിം സോണിൽ അകപ്പെട്ട നമ്മളും കഥാപാത്രങ്ങളും ഒരുമിച്ചു വികസിക്കുന്ന പുതുമയുള്ള കഥപറച്ചിൽ. സംവിധായകന് മുകളിൽ നിൽക്കുന്ന എഴുത്ത്.
ഒരു കയ്യടക്കമുള്ള എഴുത്തുകാരന്റെ സങ്കീർണ്ണമായ തിരക്കഥയും തുടക്കക്കാരന്റെ പരുങ്ങൽ ലവലേശം ഇല്ലാത്ത സംവിധാനവും ബസൂക്കയിൽ കണ്ടു.
ത്രില്ലടിപ്പിക്കുന്ന മൂന്ന് മോഷണങ്ങൾ അതി ഗംഭീര ചടുലതയിൽ വരച്ചു വെച്ചിരിക്കുന്നു. പലയിടങ്ങളിലും നമ്മൾ കണ്ട സൈക്കോ പാത്തുകളെ ഇവിടെയും കാണാം പക്ഷെ ഈ ഗെയിമിൽ നമ്മൾ കുടി ഇടയ്ക് ഭാഗമാകുന്നുണ്ട് എന്ന പുതുമയുള്ള ആഖ്യാനരീതി ആണ് വ്യത്യസ്തമായി തോന്നിയത്.
പ്രേക്ഷകന് ഒരു വേള നമ്മൾ അടിമുടി പറ്റിക്കപെട്ടു എന്ന് തോന്നുന്ന നിമിഷം മുതൽ കണ്ടുകൊണ്ടിരുന്ന സിനിമയുടെ സ്വിച്ച് തലകീഴായി മാറ്റി മറിക്കുന്നു.
നമുക്ക് അധികം പരിചിതമല്ലാത്ത ജോണറിൽ ആയതിനാൽ കുറച്ചു ചിന്തിക്കാൻ വകതരുന്ന ഒരു ഗെയിം ത്രില്ലെർ.
മമ്മുക്കയും ഗൗതം മേനോനും തന്നെയാണ് സിനിമയുടെ കാസ്റ്റിങ്ങിലെ പ്ലസ്.
സയ്യദ് അബ്ബാസിൻറെ ബിജിഎം ആണ് സിനിമയിലെ ഒരു ഡ്രൈവിങ്ങ് ഫോഴ്സ്.
ക്യാമറ, എഡിറ്റ് എന്നിവക്ക് പുറമെ കഥയെ വിശ്വസനീയമാക്കുന്ന വിധത്തിലെ കിടിലൻ കോസ്റ്റുംസ്.
കൂടുതൽ പറഞ്ഞാൽ കാണാൻ പോകുന്നവർക്ക് കൗതുകത്തിൻ്റെ രസചരട് പൊട്ടിപ്പോകും. എങ്കിലും അവസാനത്തെ 20 മിനിറ്റ് അതാണ് ഈ പടത്തിന്റെ നട്ടെല്ല്.
ശരിക്കുപറഞ്ഞാൽ ദി മമ്മുട്ടി ഷോ.
കഥാപാത്രത്തിന്റെ ചിന്തയിലെ എല്ലാ ഭ്രാന്തുകളും പ്രേക്ഷകന്റെ മുന്നിലേക്കു കുടഞ്ഞിടുന്ന ആ 20 മിനിറ്റ് അത് മിസ് ചെയ്താൽ മമ്മുക്കയുടെ കഥാപാത്രം പറയുംപോലെ ജോയ് സ്റ്റിക് പിടിക്കേണ്ട മനസിൽ നമ്മള് വാക്കിങ് സ്റ്റിക് പിടിക്കേണ്ടി വരും.
എത്ര കണ്ടാലും പുതുമ പോകാതെ പുതിയൊരു കഥാപാത്രത്തെ തെരഞ്ഞെടുത്തു നമുക് മുന്നിലെ എടുത്തിട്ട് തരുന്ന മമ്മൂക്കഎന്ന കൗതുകമാണ് ഈ സിനിമ യുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
ബസൂക്ക അവസാനിക്കുമ്പോൾ തിയേറ്റർ വിട്ടിറങ്ങുന്ന നമ്മൾ ചുണ്ടിൽ ഒരു വരി അറിയാതെ മൂളിപ്പോകും.
the London bridge is falling down...... the London bridge is falling down.....
ഡിനോ ഡെന്നീസ് നിങ്ങൾ മികച്ച സിനിമകളുമായി ഇവിടെ ഉണ്ടാകുമെന്ന് ഉറപ്പിക്കുന്നു.
ആശംസകൾ.
Mammootty
Mammootty Kampany.
BAZOOKA - Movie (2025)
Click here to claim your Sponsored Listing.
Contact the establishment
Address
Kochi
VENNALAPO