Hacking and security

Hacking and security

Share

This blog will help people from security accidents, ie., if they really want to. hackingtom.blogspot.com gives you lots of stuff regarding Free Software. Some cool utilities in GNU/Linux and some useful internet tips which makes your digital life smoother.

പേട്രിയട്ട് – പെരിസ്കോപ്പും പെഗാസസും: സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള ദൂരം 02/05/2026

പെഗാസസിന്റെ യഥാര്‍ത്ഥ സംഭവകഥയല്ല പേട്രിയട്ട് എന്ന ഈ സിനിമയിലുള്ളതെന്നു വ്യക്തം. ഭീമ കൊറേഗാവ് സംഭവത്തെപ്പറ്റി സൂചനകള്‍ പോലുമില്ല. ഇതു കൂടാതെ സിനിമയിലെ കഥാപാത്രവും യഥാർത്ഥ ജീവിതത്തിലെ വ്യക്തിത്വവും തമ്മിലുള്ള വൈരുദ്ധ്യവും നിരാശാജനകമാണ്. അവർ സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യമാണ് ഏറ്റവും ഭീകരം. പേട്രിയട്ട് സിനിമയെപ്പറ്റിയൊരു അവലോകനം.

ഹോളിവുഡിലെ ജേസൺ ബോണിന്റെ ആക്ഷനും ജെയിംസ് ബോണ്ടിന്റെ സ്റ്റൈലും പാകത്തിന് മസാലയും അമ്മിയിലിട്ടരച്ചെടുത്ത 'ഡാനി' എന്ന കഥാപാത്രം, സത്യത്തിൽ അനുകമ്പയര്‍ഹിക്കുന്നു. അത്യാധുനിക ഹോളിവുഡ് ടെർമിനലുകൾക്ക് പകരം പുരാതനകാലത്തെ കമ്പ്യൂട്ടർ ക്ലാസിൽ കണ്ടു മടുത്ത ഡോസ് വിൻഡോയിൽ നോക്കി ലോകം മൊത്തം ഹാക്ക് ചെയ്യാമെന്ന് ഡാനി ഭാവിക്കുമ്പോൾ, സിനിമ കാണുന്ന ഒരല്പം വിവരമുള്ളവർക്ക് തോന്നുക കൗതുകമല്ല, പരിഹാസമായിരിക്കും. സിഗ്നലിംഗ് വിദഗ്ദ്ധർ മോഴ്സ് കോഡ് തമാശകളുമായി കളം നിറയുകയും പെഗാസസ് പോലുള്ള ഗുരുതരമായ വിഷയത്തെ ഒരു പാവം 'പെരിസ്കോപ്പ്' ആക്കി മാറ്റുകയും ചെയ്തതോടെ, ഡിആര്‍ഡബ്ല്യൂ ചാരൻമാരുടെ ആ തറവാടിത്തമൊക്കെ ചോർന്നുപോയി. സ്പൈ ത്രില്ലര്‍ കാണാന്‍ പോയിട്ട് ഒരു നാടൻ പാരഡി സിനിമ കണ്ട സുഖമാണ് ഡാനിയേട്ടന്‍ നമുക്ക് സമ്മാനിക്കുന്നത്. ഉറങ്ങുന്ന ലാലേട്ടന്റെ കണ്ണുകളിലേയ്ക്ക് ആ തെരുവുവിളക്കു മോഴ്സില്‍ കണ്‍ചിമ്മുന്നത് ഉറക്കത്തില്‍ നിന്നു ഡീകോഡ് ചെയ്തെടുക്കുന്നതൊക്കെ കണ്ടപ്പോള്‍ തലയില്‍ കൈവച്ചു പോയി.

പേട്രിയട്ട് – പെരിസ്കോപ്പും പെഗാസസും: സിനിമയും യാഥാർത്ഥ്യവും തമ്മിലുള്ള ദൂരം പെഗാസസിന്റെ യഥാര്‍ത്ഥ സംഭവകഥയല്ല സിനിമയിലുള്ളതെന്നു വ്യക്തം. ഭീമ കൊറേഗാവ് സംഭവത്തെപ്പറ്റി സൂചനകള്‍ പോലുമില.....

പ്രതിഭയുടെ പ്രവചനം പാഴായി. ഗ്നൂ/ലിനക്സിന്റെ അശ്വമേധം ഇന്നും തുടരുന്നു. 25/11/2025

ചുരുക്കത്തിൽ, കെൻ തോംസന്റെ പ്രസ്താവന ആ കാലഘട്ടത്തിലെ ലിനക്സിന്റെ ഒരു സ്നാപ്ഷോട്ട് ആയിട്ടുവേണം കരുതാന്‍. ഗ്നൂ/ലിനക്സിന്റെ ഭാവി സാധ്യതകളെയും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ശക്തിയെയും ദീർഘവീക്ഷണത്തോടെ കാണുന്നതിൽ അദ്ദേഹം പൂര്‍ണ്ണമായും പരാജയപ്പെട്ടു. ലിനക്സ് ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രവചനം ചരിത്രപരമായി വലിയൊരബദ്ധമാണെന്ന് തെളിയിക്കപ്പെടുകയും, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായി ലിനക്സ് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു എന്നതു് പില്‍ക്കാലചരിത്രം.

പ്രതിഭയുടെ പ്രവചനം പാഴായി. ഗ്നൂ/ലിനക്സിന്റെ അശ്വമേധം ഇന്നും തുടരുന്നു. 1999-ൽ കെൻ തോംസൺ ലിനക്സിന്റെ ഭാവിവിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും, നോൺ-പിസി പരിതസ്ഥിതികളിലും ലിനക്സ.....

Want your business to be the top-listed Computer & Electronics Service in Kochi?
Click here to claim your Sponsored Listing.

Telephone

Address


Kochi