Perfect Edge
16/02/2021
കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല അധ്വാനിക്കാൻ തയ്യാറായിട്ടും പഠിപ്പുണ്ടായിട്ടും അനുയോജ്യമായ തൊഴിൽ ലഭിക്കാത്ത ചെറുപ്പക്കാരുടെയും നാടാണ്. സംസ്ഥാനം നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന് അവകാശപ്പെടുമ്പോഴും ഈ നാട്ടിൽ തനിക്ക് അനുയോജ്യമായ ജോലിയോ വരുമാനമാർഗ്ഗങ്ങളോ തിരഞ്ഞെടുക്കാൻ സാധിക്കാത്ത യുവതി-യുവാക്കളുടെ എണ്ണം അനുദിനം വർദ്ദിച്ചുവരികയാണ്. സംസ്ഥാന സർക്കാരുകൾ തൊഴിൽരഹിതർക്ക് നൂതന പദ്ധതികൾ വിഭാവനചെയ്തിട്ടുണ്ടെങ്കിലും ആയത് ചെറുപ്പക്കാരായ തൊഴിലന്വേഷകരുടെ അടുത്തെയ്ക്ക് എത്തിപ്പെടുന്നത് കുറവാണ്. സ്വന്തമായി ഒരു സ്ഥാപനം നടത്തിയെടുക്കാൻ അല്ലെങ്കിൽ തുടങ്ങി വിജയിക്കാൻ സാധിച്ചിട്ടും അവസരങ്ങളെ ഉപയോഗപ്പെടുത്താതെ ടി പദ്ധതികളെ കുറിച്ചുള്ള അറിവില്ലായ്മമൂലം നഷ്ട്പ്പെടുത്തികളയുകയാണ് ചെയ്യുന്നത്.
വ്യവസായ കേന്ദ്രങ്ങളും അനുബന്ധ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഉദ്ധ്യോഗസ്ഥരുടെ സമീപനങ്ങളും ലൈസൻസ് മുതലായ അംഗീകാരങ്ങൾ കിട്ടുവാന്നുള്ള കാലതാമസവും പുതുസംരംഭകരെ വ്യവസായം തുടങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ശരിയായ പദ്ധതി തിരഞ്ഞെടുക്കുവാൻ സാധിക്കാതെ വരുമ്പോൾ അഭ്യസ്ഥവിദ്യരായ പുതുസംരംഭകരും വ്യവസായികളും വ്യവസായതുടങ്ങുന്നതിൽ നിന്നും പിൻവാങ്ങുകയും പഴിപറയുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഇങ്ങനെയുള്ള അറിവില്ലായ്മകളാണ് ഇന്ന് കേരളത്തിലെ വ്യവസായ രംഗത്തെക്ക് കടന്നുവരുന്ന ചെറുപ്പക്കാരുടെ പ്രധാന പ്രശ്നങ്ങൾ. ശരിയായ പദ്ധതികളൂം രൂപരേഖകളും സർക്കാർ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുവാൻ ഇവർക്കാവുന്നില്ല.
ഇങ്ങനെയുള്ള അവസരങ്ങളിലാണ് പെർഫെക്റ്റ് എഡ്ജ് പോലുള്ള ഇൻഡസ്ട്രീയൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ പ്രസക്തി. കേരളത്തിൽ ഇന്ന് ലഭ്യമാകുന്ന ഏറ്റവും നല്ല ഇൻഡസ്ട്രീയൽ കൺസൾട്ടൻസി സേവങ്ങൾ ഞങ്ങൾക്ക് നൽകുവാൻ സാധിക്കുമെന്നതാണ് ഞങ്ങളുടെ പ്രത്യേകത. കേരളത്തിലെ എല്ലാ വ്യവസായ മേഖലയിലും പെർഫെക്റ്റ് എഡ്ജിന്റെ സേവനങ്ങൾ ലഭിച്ചിട്ടുള്ള പുതുസംരംഭകരും വ്യവസായികളും ഉണ്ട്. ഒരു വ്യവസായി പുതുസംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നതു മുതൽ അതിന്റെ നടത്തിപ്പിനുവേണ്ട എല്ലാവിധ പേപ്പർ വർക്കുകൾ, പ്ളാന്റ് ആന്റ് മഷ്യനറികൾ, ലൈസൻസുകൾ, പെർമിഷനുകൾ, മാർക്കറ്റ് സർവ്വേ, പ്രോഡക്റ്റ് ഡിമാന്റ്, ഫിനൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ടുകൾ എന്നിവ കൃത്യതയോടുകൂടി ഞങ്ങൾ ചെയ്തുകൊടുക്കുന്നു. യൂണിറ്റ് ആരംഭിച്ചതിനുശേഷം അതിന്റെ ഘട്ടം ഘട്ടമായ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ നടത്തുക, ലേബർ, ഇ.എസ്.ഐ, പി.എഫ് എന്നിവ ശരിയാക്കികൊടുക്കുവാനും പെർഫെക്റ്റ് എഡ്ജിന്റെ പരിചയസമ്പനരായ എക്സിക്യൂട്ടീവുകൾ ഉണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായിട്ട് ഇൻഡസ്ട്രീയൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന ഞങ്ങൾക്ക് നൂറിലധിക്കം സംതൃപ്തരായ കമ്പനി ഉടമകളും വ്യവസായപ്രമുഖരുമുണ്ട്.
പല പ്രമുഖ കമ്പനികളും ഞങ്ങളുടെ സേവനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ട്രീസ് ആന്റ് ബോയിലേഴ്സ്, പ്ളാൻ ആന്റ് എസ്റ്റിമേറ്റ്, മുദ്ര ലോണിനു വേണ്ടിയുള്ള പ്രോജക്റ്റ് റിപ്പോർട്ടുകൾ, എന്നിവ ഞങ്ങളുടെ സേവനങ്ങളിൽ ചിലതാണ്. സർക്കാർ-അർദ്ധ സർക്കാരുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങൾ, പാൻ കാർഡ്, പാസ്പ്പോർട്ട്, സെയിത്സ് ടാക്സ് വർക്കുകൾ, ഫൂഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ലീഗൽ മെട്രോലോളി വകുപ്പുമായി ബന്ധപ്പെട്ട വർക്കുകൾ എന്നിവ വളരെ വിശ്വസ്തത്യോടെ ഞങ്ങൾ ചെയ്തുകൊടുക്കുന്നു. സ്ക്കൂൾ-കോളെജ് പ്രോജക്റ്റ് വർക്കുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
Perfect Edge Industrial Consultancy Services
IV/352A5, Menon Building, North Kalamassery.P.O,
Ernakulam-683104
Tel: 04842542794
Mob: 9207907494, 9495687494, 9895302794
email: [email protected]
17/01/2021
Introducing NANI HERBAL CARE PRODUCTS... For Sales and Distribution contact 9562587828, 9207907494, 6282146818
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
IV/352A-5, MENON BUILDINGS, METRO PILLAR NO 254, NEAR BEST BAKERS, NH 47, NORTH KALAMASSERY
Kochi
683104
Opening Hours
| Monday | 9am - 6:30pm |
| Tuesday | 8:30am - 6:30pm |
| Wednesday | 8:30am - 6:30pm |
| Thursday | 8:30am - 6:30pm |
| Friday | 8:30am - 6:30pm |
| Saturday | 8:30am - 6:30pm |
| Sunday | 10am - 4:30pm |