Organization for Earth and Planetary Informatics - ORGIN
23/08/2023
‘O moon! We should be able to know you through our intellect;
You enlighten us through the right path’. Rgveda, Part 1/91 (about 2000 years BC).
ബഹിരാകാശ പര്യവേക്ഷണത്തിൽ നീണ്ട ചരിത്രമുള്ളൊരു രാജ്യമാണ് റഷ്യ. എന്നിരുന്നാലും, കഴിഞ്ഞ 40 വർഷത്തിനിടെ ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കാനുള്ള റഷ്യയുടെ ആദ്യ ദൗത്യമായ ലൂണ-25 നിലം തൊടുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചന്ദ്രനിൽ തകർന്നു വീണു. പേടകത്തിന്റെ തകർച്ച ബഹിരാകാശ പര്യവേഷണത്തിലെ വെല്ലുവിളികളെ നിരന്തരം ഓർമിപ്പിക്കുന്നു.
ഈയൊരവസരത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 തീർച്ചയായും ചരിത്രം സൃഷ്ടിച്ചു കൊണ്ട് തന്നെയാണ് ചന്ദ്രനിലിന്ന് ഇറങ്ങിയത്. കാരണം ഈയൊരു വിജയം ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന കഴിവുകളുടെ ഓർമ്മപ്പെടുത്തലാണ്. അടയാളപ്പെടുത്തലാണ്. അത് കൊണ്ട് തന്നെ ചന്ദ്രയാൻ -3 ലാൻഡിംഗ് ഇന്ത്യയുടെ ചരിത്ര നിമിഷമാണ്.
ചന്ദ്രനിലേക്ക് ദൗത്യങ്ങൾ അയയ്‌ക്കാൻ താൽപ്പര്യമുള്ള നിരവധി രാജ്യങ്ങളുമുണ്ട്. ആഗോള ബഹിരാകാശ പദ്ധതികളിൽ മുൻ നിരയിൽ രാജ്യത്തെ ശക്തമായ നിലയിലാക്കുന്നതിനൊപ്പം ഈ വിജയം മറ്റു രാജ്യങ്ങൾക്ക് അവരുടെ സ്വന്തം ചാന്ദ്ര ദൗത്യങ്ങൾ തുടരാൻ പ്രചോദനമാകുമെന്നും ഉറപ്പാണ്. വെല്ലുവിളികൾ ഏറെ നിറഞ്ഞ ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്.
പണ്ടേ ചന്ദ്രനാൽ ആകൃഷ്ടരായ ഇന്ത്യൻ ജനതയ്ക്കും ഇത് അഭിമാനമാകും.
09/08/2020
ORGIN RiverineGiS Report 05 at 8.23 P.M. on 9th August 2920.
Rainy mondays and tuesdays ahead.....!
Check the geo-visuals of the various parameters of the weather at:
http://orgin.in/weather.html
Click here to claim your Sponsored Listing.
Website
Address
Kochi