SORA Update

SORA Update

Share

15/07/2026

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ചില ഭേദഗതികളോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് സമിതിയുടെ ശിപാര്‍ശ. പാതയുടെ അലൈന്‍മെന്റും ധനസമാഹരണ രീതിയും സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

15/07/2026

അവസാന ചിരി യമാലിന്റേത് !

ഫുട്ബോൾ ലോകത്ത് ഒരു സാമ്രാജ്യത്തിന്റെ തകർച്ചയും മറ്റൊന്നിന്റെ ഉദയവും ഒരേ നിമിഷം സംഭവിക്കുന്നത് അപൂർവ്വമാണ്. ഡാളസിലെ എ ടി ആൻഡ് ടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചതും അത്തരമൊരു അപൂർവ്വ നിമിഷത്തിനായിരുന്നു. ലോക ഫുട്ബോളിലെ നിലവിലെ രാജകുമാരൻ കിലിയൻ എംബാപ്പെയുടെ ഫ്രാൻസും, ആധുനിക ഫുട്ബോളിലെ ഏറ്റവും പുതിയ അത്ഭുതബാലൻ ലാമിൻ യമാലിന്റെ സ്പെയിനും നേർക്കുനേർ വന്നപ്പോൾ അത് വെറുമൊരു സെമിഫൈനൽ മാത്രമായിരുന്നില്ല; അത് രണ്ട് തലമുറകളുടെ ക്ലാസിക് പോരാട്ടമായിരുന്നു. ⚽️

15/07/2026

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നു കോടി രൂപ നല്‍കിയാല്‍ മന്ത്രിപ്പദവി ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണന് ഫോണ്‍കാള്‍. വയനാട് എം.പി.യുടെ ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത്. കേരളത്തിലെ ഒരു എം.പിയാണ് വിദ്യയുടെ നമ്പര്‍ നല്‍കിയതെന്നും ഫോണിലൂടെ ബന്ധപ്പെട്ടയാള്‍ പഞ്ഞു.

15/07/2026

കെ.എസ്.ആര്‍.ടി.സിയുടെ 'പ്രിയദര്‍ശിനി' പദ്ധതി ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ ജനസ്വീകാര്യതയാണ് ലഭിച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സമീപകാലത്ത് മറ്റൊരു സര്‍ക്കാര്‍ പദ്ധതിക്കും ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ യാത്രാ ചെലവ് കുറയുകയും അതിലൂടെ കുടുംബ വരുമാനത്തില്‍ ലാഭമുണ്ടാകുകയും ചെയ്തതായി മന്ത്രി പറഞ്ഞു. യാത്രാച്ചെലവില്‍ മിച്ചം വന്ന തുകയുപയോഗിച്ച് പലരും വീട്ടുപകരണങ്ങള്‍ വാങ്ങിയതായും രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദ്ധതി ഏറെ ആശ്വാസമായതായും അദ്ദേഹം വിലയിരുത്തി.

പദ്ധതിയുടെ വിജയത്തെത്തുടര്‍ന്ന് കൂടുതല്‍ റൂട്ടുകളിലേക്ക് 'പ്രിയദര്‍ശിനി' ബസുകള്‍ വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗതാഗതമന്ത്രി അറിയിച്ചു. 🚌 🚌🚌

15/07/2026

ഫ്രാൻസിനെ തകർത്ത്
സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്ത് സ്പെയിൻ. അമേരിക്കയിലെ ഡാളസിലെ പ്രശസ്തമായ എ ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഒന്നാം സെമിഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

Read More In Comments

14/07/2026

"ജാമ്യത്തിന് പോകില്ല,
ജയിലിൽ പോകാനും തയ്യാർ"
-കെ.ടി ജലീൽ

തിരുവനന്തപുരം: വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് അക്ഷരത്തെറ്റ് വരുത്തിയ കുട്ടിയുടെ ചെവിക്ക് പിടിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ. ഒരു അധ്യാപകൻ എന്ന നിലയിലാണ് താൻ കുട്ടികളോട് ഇടപഴകിയതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More In Comments

14/07/2026

കാപ്പ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ മേയറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍വെച്ച് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

സുഗതന്‍ നേരത്തെ നടത്തിയ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുനഃസത്യപ്രതിജ്ഞ നടത്തേണ്ടി വന്നത്. കാപ്പ കേസില്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതി നിര്‍ദേശപ്രകാരം ജയിലില്‍വെച്ച് ചടങ്ങ് സംഘടിപ്പിച്ചത്.

സത്യപ്രതിജ്ഞ പൂര്‍ത്തിയായെങ്കിലും കാപ്പ കേസിലെ നിയമനടപടികളും കൗണ്‍സില്‍ യോഗങ്ങളിലെ ഹാജര്‍ സംബന്ധിച്ച വിഷയങ്ങളും തുടര്‍ന്നും നിര്‍ണായകമാകും.

14/07/2026

സ്പെയിൻ-ഫ്രാൻസ്
ക്ലാസിക് പോരാട്ടം ഇന്ന്

ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ടെക്സാസിലെ ഡാലസ് ഇന്ന് വേദിയാകുന്നു. ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്ന ആദ്യ സെമിഫൈനലിൽ യൂറോപ്പിലെ നിലവിലെ വൻശക്തികളായ സ്പെയിനും ഫ്രാൻസും നേർക്കുനേർ ഏറ്റുമുട്ടും.

Read More In Comments

14/07/2026

ചരിത്ര സെമിഫൈനൽ പോരാട്ടത്തിന് അറ്റ്ലാന്റ ഒരുങ്ങുന്നു

അറ്റ്ലാന്റ: ലോക ഫുട്ബോൾ കാത്തിരുന്ന ആ മഹാപോരാട്ടത്തിന് ഒടുവിൽ കളം ഒരുങ്ങുന്നു. കോപ്പ അമേരിക്കകളും ചാമ്പ്യൻസ് ലീഗുകളും ബാലൺ ഡി ഓറുകളുമെല്ലാം ഒന്നിലധികം തവണ സ്വന്തമാക്കിയിട്ടും, 39കാരനായ ലിയോണൽ മെസ്സി തന്റെ കരിയറിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരേയൊരു വൻശക്തിയാണ് ഇംഗ്ലണ്ട്. ആ കുറവ് നികത്താൻ മെസ്സിക്ക് ഒടുവിൽ അവസരമൊരുങ്ങുകയാണ്. യു.എസിലെ അറ്റ്ലാന്റയിൽ ബുധനാഴ്ച നടക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും.

Read More In Comments

14/07/2026

പിന്നിൽ കിറ്റ് നിയമങ്ങളും അന്ധവിശ്വാസവും

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള പോരാട്ടങ്ങൾ എക്കാലത്തും ആവേശം നിറഞ്ഞതാണ്. എന്നാൽ ഈ മത്സരങ്ങൾക്കപ്പുറം ഇരുടീമുകളുടെയും ജേഴ്‌സി നിറത്തെച്ചൊല്ലി കൗതുകകരമായ ചില വസ്തുതകളും ചർച്ചയാവുകയാണ്. ലോകകപ്പിൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ രണ്ട് തവണയും അർജന്റീന തങ്ങളുടെ പരമ്പരാഗതമായ ആകാശനീലയും വെള്ളയും (Albiceleste) ഹോം ജേഴ്‌സിക്ക് പകരം കടുംനീല എവേ ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങിയത്. വരാനിരിക്കുന്ന മത്സരങ്ങളിലും ഇത് ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read More In Comments

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Address


Kochi
Kochi
682001