Radio Rangh

Radio Rangh

Share

26/05/2026

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂംമിൻ്റെ ആഭിമുഖ്യത്തിലാണ് വായന കളരി സംഘടിപ്പിച്ച് .

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വായന കളരിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായിരുന്നു.

വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ജയചന്ദ്രൻ പനയറ പുസ്തക ആസ്വാദനം അവതരിപ്പിച്ചു.

കൗമാര മനസ്സിന്റെ വ്യാകുലതകളും പ്രതിവിധികളും എന്ന വിഷയത്തെ സംബന്ധിച്ച് പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഹഫ്സിയ താജുദ്ദീൻ. കുട്ടികളുമായി സംവദിച്ചു.

പത്രപ്രവർത്തനം, ലൈബ്രറി സയൻസ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളെ അധികരിച്ചും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ.എസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ. സി.എസ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായ ഹർഷാദ് സാബു , താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എസ്.ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ.സി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലൈബ്രേറിയൻ ജി.ബദരിനാഥ് എന്നിവർ സംബന്ധിച്ചു.

01/05/2026

ഇതൊരു ഒന്നൊന്നര സൗണ്ട് ആണല്ലോ.. പൊളിച്ചു...
നല്ല വോയിസ്‌ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നി ❤️🙏

17/04/2026

ഭാഷാസമന്വയവേദി അംഗങ്ങള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.

വിവിധ ഭാഷകളുടെ സമന്വയത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഷാസമന്വയവേദിയിലെ അംഗങ്ങള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.

ഭാഷാസമന്വയവേദിയുടെ അധ്യക്ഷനും ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

എഴുത്തുകാരും വിവര്‍ത്തകരുമടങ്ങിയ സംഘത്തെ ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാനന്ദ സ്വീകരിച്ചു.

ജെഡിപിഎസ് ,പി ആർ ഒ പ്രൊഫ.(ഡോ.)സനല്‍കുമാര്‍ റ്റി. സംഘത്തിന് ശിവഗിരിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

ശ്രീനാരായണ ഗുരുവിനെകുറിച്ച് ഹിന്ദിയില്‍ രചിച്ച തന്‍റെ പുസ്തകം ഡോ.പി.കെ.രാധാമണി മഠത്തിന് സമര്‍പ്പിച്ചു.

ഭാഷാസമന്വയവേദി സെക്രട്ടറി ഡോ.ഒ.വാസവന്‍, ഡോ എം.കെ.പ്രീത, ഡോ.രതീഷ് നിരാലാ , ഡോ.സി.സേതുമാധവന്‍, പ്രൊഫ.കെ.ജെ.രമാഭായ്, ഡോ.സി.ജെ.പ്രസന്നകുമാരി,
കുഞ്ഞികണാരന്‍, സല്‍മി സത്യാര്‍ത്ഥി, രാജേന്ദ്രന്‍ കോയിക്കല്‍, ഡോ.ബി.വിജയകുമാര്‍, ഡോ.പി.ഗീത എന്നിവരടക്കം 30 പേര്‍ സംഘത്തിലുണ്ടായിരുന്നു.

ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമിയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്.

അക്കാദമി ഡയറക്ടര്‍ ഏ.കെ.സുപ്രിയ, അംഗങ്ങളായ പി.സന്തോഷ്, ഷിനു പി.എസ്.എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Telephone

Address


JC Chambers, Panampilly Nagar
Kochi
682036