Adv Sandeep VG
05/04/2022
സ്ത്രീധന നിരോധന നിയമം
വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, സ്ത്രീധനം എന്ന ശാപത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.
സ്ഥിതി വിവര കണക്കുകൾ തിരുത്തുക
ഇന്ത്യയിൽ സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. കൊടുത്ത സ്ത്രീധനം മതിയാവാത്തതിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകളുടെ വാർത്തകൾ മാധ്യമങ്ങളിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാവുന്നതാണ്. രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1-1-2001 മുതൽ 31-12-2012 വരെയുള്ള കാലഘട്ടത്തിൽ 91202 സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മരണങ്ങളുടെ എണ്ണം കൂടുന്നതായും കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. 2001 -ൽ 6851 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് 2006-ൽ 7618 ആയും 2012-ൽ 8233 ആയും വർദ്ധിച്ചതായി കാണുന്നുണ്ട്. 2012-ലെ കണക്കുകൾ പ്രകാരം ആൻഡ്രാപ്രദേശ് സംസ്ഥാനം 2511 സ്ത്രീധന കേസുകളുമായി ഒന്നാം സ്ഥാനത്തും 1487 കേസുകളുമായി ഒഡീഷ സംസ്ഥാനം തൊട്ടുപിന്നിലുമുണ്ട്. എന്നാൽ ഇതേ കാലയളവിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കീം, ത്രിപുര എന്നിവിടങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
1961-ലെ സ്ത്രീധന നിരോധന നിയമം, സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം 1984-ൽ വീണ്ടും ഭേദഗതി ചെയ്യുകയുണ്ടായി. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. [5] എന്നാൽ മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള - വരൻ, വധുവിന് നൽകുന്ന വിവാഹമൂല്യം - മഹർ ഇതിൽ നിന്ന് ഒഴിവാണ്. വിവാഹച്ചിലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് ആയത് സൂക്ഷിക്കേണ്ടതാണ്.
സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കാരാറുകൾ അസാധുവായിരിക്കുന്നതാണ്.
ശിക്ഷ തിരുത്തുക
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.
വധൂവരന്മാരുടെ മാതാപിതാക്കളോടോ, ബന്ധുക്കളോടോ, രക്ഷിതാക്കളോടോ, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവു ശിക്ഷയും 10,000/- രൂപ പിഴ ഒടുക്കുവാനും ഉള്ള ശിക്ഷയ്ക്ക് അർഹനുമായിരിക്കും.
സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുക്കുന്നയാൾക്ക്, 6 മാസം മുതൽ 5 വർഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ 15,000/- രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.
സ്ത്രീധനതുക വധുവിന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ, ചുരുങ്ങിയത് 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പിഴ ശിക്ഷ ചുരുങ്ങിയത് 5,000/- രൂപയും പരമാവധി 10,000/- രൂപ വരെയുമായിരിക്കും.
സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണ്.
സ്ത്രീധനം വധുവിന് അവകാശപ്പെട്ടതാണ് തിരുത്തുക
വധുവല്ലാതെ മറ്റാരെങ്കിലും സ്ത്രീധനം കൈവശം വയ്ക്കുകയാണെങ്കിൽ ആ സ്ത്രീധനം വധുവിനു കൈമാറേണ്ടതാണ്.
വിവാഹത്തിനു മുമ്പാണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് വിവാഹ ശേഷം 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
വിവാഹ സമയത്തോ അതിനു ശേഷമോ ആണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് കൈപറ്റി 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
വിവാഹ സമയത്ത് വധു മൈനറാണെങ്കിൽ, വധു മേജറായതിനു ശേഷം 3 മാസത്തിനകം സ്ത്രീധനം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
സ്ത്രീധനം മടക്കി വാങ്ങുന്നതിനു മുമ്പ് വധു മരണപ്പെടുകയാണെങ്കിൽ അവരുടെ അവകാശികൾക്ക് സ്ത്രീധനം കൈവശം വെച്ച ആളിൽ നിന്നും മടക്കി വാങ്ങാവുന്നതാണ്.
സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തിരുത്തുക
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴു കൊല്ലത്തിനകം തീപൊള്ളലേറ്റോ, മറ്റു മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിനു തൊട്ടു മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിനു ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരം ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീധനത്തിനു വേണ്ടി സ്ത്രീയെ പീഡിപ്പിച്ചാൽ അയാൾക്ക് 3 വർഷം വരെ തടവും കൂടാതെ പിഴ ശിക്ഷയും വിധിക്കുന്നതാണ്.
Team The Trust Legal
www.thetrustlegal.in
29/06/2020
വസ്തു കൈമാറ്റം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ........
സാധാരണാർത്ഥത്തിൽ സ്വത്ത് കൈമാറ്റം എന്നത് ഒരുളുടെ കൈവശമുള്ള സ്വത്ത് മറ്റൊരാളുടെ കൈവശത്തിലേക്ക് മാറ്റുന്നതിനെയാണ് അർത്ഥമാക്കുന്നത്. ജനാധിപത്യരാജ്യങ്ങളിൽ ഭരണഘടന ഭൂ വസ്‌തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം പൗരന്മാർക്ക് ഉറപ്പുനൽകുന്നു.
ഇന്ത്യയിലെ സ്വത്ത് കൈമാറ്റ നിയമം( Transfer of Property Act) - 1882 എന്നത് സ്വത്ത് കൈമാറ്റമെന്നാൽ എന്താണെന്നും അതിന്റെ നിബന്ധനകൾ എന്താണെനെന്നും വ്യക്തമാക്കുന്ന നിയമമാണ്.
[1] ഈ നിയമപ്രകാരം "ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെയാണ്" സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്തിന്റെ കൈമാറ്റങ്ങളിൽ, വില്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് നൽകൽ, പണയപ്പെടുത്തൽ, ദാനം നൽകൽ, പരസ്പര കൈമാറ്റം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. സ്വത്ത് കൈമാറ്റം എന്നത് തത്സമയത്തോ ഭാവിയിലോ നടക്കുന്നതാവാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതേസമയം സ്വത്ത് കൈമാറ്റത്തിന് സമമായ ഭാഗ ഉടമ്പടി, പണംനൽകിയുള്ള താമസം, അവകാശം സൃഷ്ടിക്കൽ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നുമില്ല.
[2] കൂടാതെ ജീവിച്ചിരിക്കുന്ന വ്യക്തി എന്നതിൽ വ്യക്തിയോ, രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ കമ്പനിയോ, സംഘടനയോ, വ്യക്തികളുടെ കൂട്ടമോ ആകാവുന്നതാണ്. സ്ഥാവര വസ്തു ജംഗവസ്തു തുടങ്ങിയ ഏതുതരം സ്വത്തും ഈ കൈമാറ്റത്തിന്റെ പരിധിയിൽ വരാവുന്നതാണ്. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ആളുകൾക്കാണ് ഈ നിയമപ്രകാരമ പ്രകാരം സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് അവകാശമുള്ളത്. എന്നാൽ ഭാരതീയ റിസർവ്വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഇന്ത്യയ്ക്കുവെളിൽ താമസിക്കുന്ന ഇന്ത്യാക്കാർക്കും, ഇന്ത്യൻ വംശജരായിട്ടുള്ളവർക്കും ഇന്ത്യയിൽ സ്വത്ത് കൈമാറ്റം ചെയ്യാവുന്നതാണ്.
ഇന്ത്യയിൽ വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. യഥാർഥ ആധാരം കണ്ടിട്ട് മാത്രം ഇടപാട് നടത്തുക. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും ഗ്രാമീണ / പൊതുമേഖലാ ബാങ്കിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുക വഴി നിലവിലുള്ള കടബാദ്ധ്യത അറിയാൻ സാധിക്കില്ല. കാരണം പണയവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്ട്രാർ ഓഫീസിൽ അറിയിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ല.
2. കുറഞ്ഞത് 31 വർഷത്തെ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ അപേഷ നൽകി ശേഖരിച്ച് നിയമ പരിജ്ഞാനമുള്ളവരെക്കൊണ്ട് പരിശോധിപ്പിക്കണം. ഒപ്പം അതിൽ പറഞ്ഞിരിക്കുന്ന ആധാരങ്ങളുടെ അസ്സലും പരിശോധിക്കണം. സാധാരണ ജനങ്ങൾ തമ്മിലുള്ള കേസുകൾ 12 വർഷം കഴിഞ്ഞാൽ നിലനിൽക്കില്ല. എന്നാൽ ഗവണ്മെന്റ് ഇടപെട്ട കേസുകൾ 30 വർഷം വരെ നില നിൽക്കും. ബാദ്ധ്യതാ സർട്ടിഫിക്കറ്റ് നോക്കി ആധാരങ്ങൾ തുടർച്ചയായി - എലുകയും (പലകൈമറിയുന്ന ആധാരങ്ങൾ നിരയായി) മറ്റും കൃത്യമായി വരുന്നുണ്ടോ എന്നും പരിശോധിക്കണം. ആധാരത്തിന്റെ സലയുടെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് പേപ്പർ, ഫീസ് എന്നിവ ശരിയാണോ എന്ന് മാത്രമാണ് രജിസ്ട്രാർ നോക്കുന്നത്. മുന്നാധാരത്തിന്റെ തുടർച്ചയാണോ, എലുക ശരിയാണോ, വിസ്തീർണ്ണം ശരിയാണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല.
ചിലപ്പോൾ വസ്തുവിന്റെ ഒരു ഭാഗം മാത്രം വങ്ങേണ്ടുന്ന സമയത്ത് അസ്സൽ ആധാരത്തിന്റെ ഫോട്ടോ കോപ്പി എടുത്തു നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുക. (ഒപ്പം ബാദ്ധ്യതാ സർട്ടിഫിക്കറ്റ് പരിശോധന മുകളിൽ പറഞ്ഞ്പ്രകാരം ആവർത്തിക്കണം.) അപ്പോൾ നിങ്ങൾ വാങ്ങിയ സമയത്ത് ആധാരം പണയത്തിലല്ല എന്ന് ഉറപ്പിക്കാം. (ചിലർ നിലവിലുള്ള ബാദ്ധ്യത മറയ്ക്കാനായി തുടരെ കരണങ്ങൾ നടത്തുകയും മുൻ ആധാരങ്ങളില് കുഴപ്പമൊന്നും ഇല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യും. കിട്ടുന്ന അവകാശത്തിനു നിയമ സാധുത ഇല്ലെങ്കിൽ കൊടുക്കുന്ന അവകാശത്തിനും സാധുത ഇല്ല എന്ന് മനസ്സിലാക്കണം)
4. ചില ആധാരങ്ങൾ സ്ഥലത്തില്ലാത്തവർക്കു വേണ്ടി തീറാക്കാറുണ്ട്. അതിൽ പറയുന്ന മുക്ത്യാർ (പവർ ഓഫ് അറ്റോർണി) ഉൾപ്പെടുത്തിയെങ്കിലെ ആധാരം പൂർണ്ണമാകുകയുള്ളൂ. അല്ലാത്തപക്ഷം യഥാർഥ അവകാശി പിന്നീട് അവകാശം ഉന്നയിച്ചാൽ ഈ ആധാരം അസാധുവാകും.
ഭാരതത്തിന് വെളിയിലുള്ള വ്യക്തിക്കു വേണ്ടിയാണ് മുക്ത്യാർ ഒപ്പിടുന്നതെങ്കിൽ ആ രാജ്യത്തിന്റെ എംബസി മുക്ത്യാർ സാക്ഷ്യപ്പെടുത്തിയ ആൾ വേണം ആധാരത്തിന്റെ ഒപ്പം എഴുതി കൊടുക്കുവാൻ.
5. ചില ആധാരങ്ങൾ അവിഭക്ത ഹിന്ദുകുടുംബങ്ങൾ എഴുതിക്കൊടുക്കാറുണ്ട്. അതിന്റെ കാരണവർ ആണ് അധികാരപ്പെട്ട വ്യക്തി. അവരുടെ ബൈ-ലോ ആധാരത്തിന്റെ ഒപ്പം ആവശ്യമാണ്.
6. കൂട്ടുകച്ചവടക്കാരോടാണ് സ്ഥലം വാങ്ങുന്നതെങ്കിൽ അതിന്റെ രേഖയും ഒപ്പം ആവശ്യമാണ്. ചിലപ്പോൾ നിരവധി കക്ഷികൾ ചേർന്നായിരിക്കും കൂട്ടുകച്ചവടം ഉണ്ടാക്കിയിരിക്കുന്നത്. അതിൽ ആരെയാണ് വില്ക്കാൻ അധികാരപ്പെടുത്തിയതെന്നു ആ രേഖ പരിശോധിച്ചാൽ മാത്രമേ മനസ്സിലാകൂ.
7. ഒരു കമ്പനിയാണ് സ്ഥലം വില്ക്കുന്നതെങ്കിൽ അതിന്റെ ബൈ-ലോ വേണം. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടിയ മീറ്റിങ്ങിന്റെ മിനിട്സും ഒപ്പം വയ്ക്കണം. അതിൽ വസ്തു വില്ക്കാൻ അധികാരപ്പെടുത്തിയ ആളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകും അതും ഒപ്പം വയ്ക്കണം.
8. ക്ലബ്, അസോസിയേഷൻ എന്നിവൽ വില്ക്കുമ്പോഴും അവരുടെ ഭരണഘടനയും ആരെയാണ് വില്ക്കാൻ അധികാരപ്പെടുതിയതെന്നുള്ള കത്തും ഒപ്പം വയ്ക്കണം.
9. മരിച്ചുപോയ ആൾക്കു വേണ്ടി എഴുതുമ്പോൾ മരണ സർട്ടിഫിക്കറ്റ് ആധാരം എഴുതി കൊടുക്കുന്ന ആളുകൾ അനന്തരാവകാശികൾ ആണെന്നു വില്ലേജ് അധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ മക്കൾ പ്രായപൂർത്തിയാകാത്തവരാണെങ്കിൽ നിയമത്തിൽ അനവധി കടമ്പകൾ ഉണ്ട്.
10. ഗവണ്മെന്റ് പട്ടയങ്ങൾ നല്കുമ്പോഴും, കോപ്പറേറ്റീവ് സൊസൈറ്റി വീതിച്ചു നല്കുമ്പോഴും വസ്തു കുറെ വർഷങ്ങൾ കഴിഞ്ഞേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിരിക്കുന്നു. അതിനുള്ളിൽ നടക്കുന്ന കാരണങ്ങൾ സാധുവല്ല.
11. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും പുതിയ ഉടമസ്ഥൻ തന്നെ വില്ലജ് ഓഫീസിൽ എത്തിക്കണം. അവിടെ അവകാശിയുടെ പേരില് കിടക്കുന്ന ഭൂമി അവനവന്റെ പേരിൽ ആക്കി മറ്റും. പുതിയ ഒരു കണക്കുപുസ്‌തകത്താൾ നമ്മുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് നമ്മുടെ തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി ആകുന്നത്. പിന്നീട് നമ്മുടെ പേരിൽ കരം അടക്കാന് സാധിക്കും. അതുവരെ പാട്ടദാർ എന്ന കോളത്തിൽ നമ്മുടെ പേരു വരികയില്ല. ഇത്രയും ചെയ്തു കഴിഞ്ഞാലെ ബാങ്കുകൾ പണയം ആയി ഇത് സ്വീകരിക്കുകയുള്ളൂ.
വില്ലജ് ഓഫീസിൽ നിന്നുള്ള സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ ആധാരത്തിന്റെ കൂടെ വേണം. ഇത് വളരെ പ്രധാനമാണ്.
ആധാരത്തിൽ തിരുത്തലുകൾ പാടില്ല. അഥവാ ഉണ്ടെങ്കിൽ അവസാന താളിൽ പ്രത്യേകം അവ പരാമർശിച്ചിരിക്കും. രജിസ്റ്റർ ചെയ്തശേഷം പിനീടാണ് തെറ്റു കാണുന്നതെങ്കിൽ വേറെ തെറ്റുതിരുത്തൽ ആധാരം ചെയ്യണം. ആ ആധാരം യഥാർഥ ആധാരത്തിനൊപ്പം സൂക്ഷിക്കണം. രജിസ്റ്റർ ചെയ്ത ആധാരത്തിൽ തിരുത്തിയാൽ അത് അസാധുവാകും.
ചിലപ്പോൾ വയൽ/ചതുപ്പ് എന്നിവ അനധികൃതമായി നികത്തി കരഭൂമി ആക്കി ചിലർ വിൽക്കാറുണ്ട്. മുൻ ആധാരത്തിൽ നിലം/ചതുപ്പ് എന്നാണെങ്കിൽ എഴുതി കിട്ടുന്ന ആധാരത്തിലും അങ്ങനെയേ ലഭിക്കൂ. മാറ്റി എഴുതിയാൽ പിന്നീട് നിയമനടപടികൾ സ്വീകരിക്കേണ്ടിവരും.
Adv Sandeep VG
www.thetrustlegal.in
19/06/2020
ചെക്ക് കേസ് നടത്തുന്ന നടപടിക്രമങ്ങൾ......
നമ്മളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം ഉള്ള ചെക്ക് പണം എല്ലാവരും നടത്താറുണ്ട് എന്നാൽ നമ്മളിൽ എത്ര പേര്‍ക്ക് ചെക്ക് അതിന്റെ കാല പരിധി നിയമ നടപടികൾ എന്നിവയെ കുറിച്ച് അറിയാം ?
2011 നു ശേഷം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽ സർക്കാർ മാറ്റം വരുത്തിയത് അനുസരിച്ച് വിവിധ കാല പരിധികള്‍ നേര്‍ പകുതിയായി പരിമിത പെടുത്തിയിട്ടുണ്ട് അവ താഴെ വിവരിക്കുന്നു.
ചെക്ക് കാലാവധി :- ചെക്കു തീയതി മുതല്‍ മുന്ന് മാസം
നോടിസു കാലാവധി :- ചെക്ക് മടങ്ങിയ സ്ലിപ്പിലെ തിയ്യതി മുതല്‍ മുപ്പതു ദിവസം
നോടിസു മറുപടി കാലാവധി :- ചെക്ക് മടങ്ങിയ നോടിസു ലഭിച്ചു പതിനഞ്ചു ദിവസം
നിയമ നടപടി ക്രിമിനല്‍ :- ചെക്കു മടങ്ങിയ നോടിസു അയച്ച പതിനഞ്ചു ദിവസം ഉള്‍പെടെ മുപ്പതു ദിവസം പൂര്‍ത്തിയകുന്നതിനിടയില്‍.
നോടിസു കാലാവധി പുതുക്കല്‍ : ചെക്കു കാലാവധി ആയ മുന്ന് മാസത്തിനുള്ളില്‍ ചെക്ക് വീണ്ടു വേണ്ടും ബാങ്കില്‍ സമര്‍പ്പിച്ചു നോട്ടിസ് അവധി ആയ മുപ്പതു ദിവസം നീട്ടാവുന്നതാണ് , അതായതു ചെക്ക് കാലാവധി തീരുന്ന മൂന്നാം മാസത്തെ അവസാന ബാങ്ക് പ്രവര്‍ത്തി ദിനത്തിലും ചെക്ക് സമര്‍പ്പിച് മുപ്പതു ദിവസം നീട്ടി വാങ്ങാവുന്നതാണ്.
നിങ്ങളുടെ പേരെഴുതിയ കാശ് ചെക്ക് നിങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തു ചെക്ക്ക് മടങ്ങിയാലും ആ ചെക്ക് കയ്യില്‍ ഇരിക്കുന്ന ആള്‍ക്ക് ചെക്ക് കൊടുത്ത ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്.
ഇതെല്ലം കഴിഞ്ഞു പോയാലും ചെക്കു മടങ്ങിയ തിയതി മുതല്‍ മുന്ന് വര്ഷം പൂര്‍ത്തിയകുന്നതിനിടയില്‍ പണം ആവശ്യപ്പെട്ടു സിവില്‍ അന്യായം ഫയല്‍ ചെയ്യാവുന്നതാണ്.
www.thetrustlegal.in
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Kochi
682018