Lucid Movements
We train yoga teachers to teach with precision, creativity & therapeutic impact. 🎯
Small batches | Rare Thai props & poses | 15+ career-growing courses | Study tours to Thailand
സാധാരണ യോഗ സ്കൂളുകളിലോ പുസ്തകങ്ങളിലോ കാണാത്ത, അത്യപൂർവ്വമായ തായ് യോഗ പരിശീലനങ്ങൾ തേടിയുള്ള എന്റെ യാത്രയുടെ ഒരു ചെറിയ ഭാഗമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന തായ് ശൈലിയിലുള്ള യോഗാസനം ശ്രദ്ധാപൂർവ്വം കണ്ട് പരിശീലിച്ചു നോക്കിയ ശേഷം നിങ്ങളുടെ അനുഭവം താഴെ കമന്റായി രേഖപ്പെടുത്തുമല്ലോ.
താടാസനത്തിൽ നിന്നുകൊണ്ട് കാൽപാദങ്ങൾ ഒഴികെ ശരീരം മുഴുവൻ ഒരു വശത്തേക്ക് ട്വിസ്റ്റ് ചെയ്യുന്ന postural intelligence വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആസനമാണിത്.
നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ അറിവ് ഷെയർ ചെയ്യൂ!
15/02/2026
യോഗാസനങ്ങൾ പരിശീലിക്കുമ്പോൾ നമ്മൾ കൂടുതലും ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ രൂപസൗന്ദര്യത്തിലും ടെക്നിക്കൽ കൃത്യതയിലുമാണ്.
📐Alignment ശരിയാണോ,
🤸♀️എത്രത്തോളം പിന്നിലേക്ക് വളയാം,
🧍♀️Yoga pose എങ്ങനെ കാണപ്പെടുന്നു
— ഇവയിലൊക്കെയാണ് കൂടുതൽ ശ്രദ്ധ.
പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പലതും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു.
💪 എവിടെയെല്ലാം അനാവശ്യമായി ബലം പിടിക്കുന്നു?
💭 ഓരോ ആസനവും എന്ത് മാനസികാവസ്ഥയാണ് ഉണ്ടാക്കുന്നത്?
🧠 എന്ത് തരം ചിന്തകളാണ് ഓരോ അവസാനവും കൊണ്ടുവരുന്നത്?
🫁 ഓരോ ആസനവും ശ്വസനത്തിൽ എന്ത് മാറ്റങ്ങൾ സംഭവിപ്പിക്കുന്നു?
അതുകൊണ്ട് തന്നെ പരിശീലനത്തിന്റെ ഫലങ്ങൾ ശരീരപരമായതിൽ മാത്രം ഒതുങ്ങിപ്പോകുന്നു. കാര്യമായ ആന്തരികവും മാനസികവുമായ മാറ്റങ്ങൾ ലഭിക്കാതെ പോകുന്നു.
വിദഗ്ധർക്കും പോലും ഈ പിഴവ് സംഭവിക്കാം.
ആയതിനാൽ ഇനി മുതൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ ചോദ്യങ്ങൾ സ്വയം ചോദിക്കൂ:
✨ ഈ ആസനത്തിൽ ഞാൻ എന്താണ് അനുഭവിക്കുന്നത്?
🦶 ശരീരത്തിന്റെ ഏതേത് ഭാഗങ്ങളിലാണ് വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നത്ഞാ?
💗ആ അനുഭവങ്ങൾ എനിക്ക് സുഖമാണോ ബുദ്ധിമുട്ടാണോ നൽകുന്നത്?
🫁ഓരോ ഘട്ടത്തിലും ശ്വാസം എങ്ങനെ മാറുന്നു?
🌊 ഏത് തരം പ്രതികൂല വികാരങ്ങളെയാണ് ശമിപ്പിക്കാൻ സാധിച്ചത്?
— ഇതുപോലെയുള്ള സൂക്ഷ്മമായ കാര്യങ്ങളിൽക്കൂടി ശ്രദ്ധിക്കുമ്പോഴാണ് യോഗ അഭ്യസനം കൊണ്ട് മികച്ച ഫലങ്ങൾ ലഭിക്കുന്നത്.
11/11/2025
Tao in Practice - @ Guangdong, China
Honored to learn ancient Taoist health practices at their source guided by a living lineage of Wudang wisdom.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kochi
682038