Media Rangh
12/05/2026
അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രശസ്ത കവിയും,ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരൻറെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണത്തെ അക്ഷരക്കൂട്ട്.." തീരത്തടുത്ത്... തിരികെ മടങ്ങിയ... പനച്ചൂരാൻ".
മെയ് പതിനാറാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് സൽമാനിയായിലെ ഇന്ത്യൻ ഡിലൈറ്റിൽ നടക്കുന്ന പരിപാടി വാഴ 2 എന്ന സിനിമയിലൂടെ പ്രശസ്തനായ സിനിമാതാരം ശ്രീ. വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും.
ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടി പ്രവാസ ലോകത്തെ സാമൂഹ്യ-സാംസ്കാരിക തലങ്ങളിലെ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് എ.കെ.സി.സി അക്ഷരക്കൂട്ട് എന്ന പേരിൽ സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്.
എ.കെ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
10/05/2026
പ്രവാസി വെൽഫെയർ മെയ് ഫെസ്‌റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബാഡ്മിൻറൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലെവൽ 1 വിഭാഗത്തിൽ നിർമൽ ആർ ജിനേഷ്, സുഷിത് ഗുരുംഗും ജേതാക്കൾ ആയപ്പോൾ ഇഞ്ചോടിഞ്ച് പൊരുതികളിച്ച റിജോ ചാക്കോയും സുജിത് സുരാനും റണ്ണേഴ്സ് അപ്പ് ആയി. ആവേശവും ഉദ്യോഗവും ആദ്യാവസാനം വരെ നിലനിന്ന ലെവൽ 2 വിഭാഗത്തിൽ ഫസ്‌ലുറഹ്മാൻ വി പി, റഹാനസ് അബ്ദുറഹ്മാൻ എന്നിവർ പ്രവാസി കപ്പ് ഉയർത്തിയപ്പോൾ അവസാന ഷട്ടിൽ വരെ പൊരുതി കളിച്ച ബിബീഷ് ബാലകൃഷ്ണനും ആന്റണി ഫ്രാൻസിസും റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
സിഞ്ച് പ്രവാസി സെൻ്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്മാറ്റ് ബാഡ്മിൻറൺ കോർട്ടിൽ നടന്ന മത്സരങ്ങൾ മുൻ ഇന്ത്യൻ ക്ലബ്ബ് ചെയർമാൻ കെ. എം. ചെറിയാൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അദ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കായികപ്രേമികൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച സംഘാടനവും മത്സരവീര്യവും കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈനിലെ പ്രമുഖ ബാഡ്മിൻറൺ ടീമുകൾ മാറ്റുരച്ച ബാഡ്മിൻ്റൺ ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നൽകി.
കായിക രംഗത്ത് പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ടൂർണമെൻ്റ് കൺവീനർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു. ബാഡ്മിൻറൺ ഏഷ്യ ഇൻറർനാഷണൽ റഫറിയും സർട്ടിഫൈഡ് അമ്പയറുമായ ഷാനിൽ അബ്ദുറഹീം, ബഹറൈൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, സുജാത വൈദ്യ, ധന ശ്യാം, ഫൈസൽ, ശ്യാം എന്നിവർ കളി നിയന്ത്രിച്ചു
09/05/2026
"ഒരു ജീവനായി ഒരു തുള്ളി രക്തം" എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടന്നു.
ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 85 ഓളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി
മൈത്രി പ്രസിഡന്റ് ശ്രീ സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരളസഭ അംഗവുമായ ശ്രീ കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു
മൈത്രിരക്ഷാധികാരി ശ്രീ ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ശ്രീ എബ്രഹാം ജോൺ, മാധ്യമ പ്രവർത്തകൻ ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ ഫസലു ഹഖ്, മജീദ് തണൽ, മൻഷീർ, സ്റ്റീവുസൺ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതലഎന്നിവർ അഭിനന്ദനങ്ങൾ സന്ദേശങ്ങൾ കൈമാറി.
മൈത്രി ബഹ്റൈൻ ജീവകാരുണ്യ രംഗത്ത് നടത്തുന്ന നിരന്തര ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയും ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു.
ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലീം, സഹ കൺവീനർമാരായ റജബുദ്ദീൻ, നവാസ് കുണ്ടറ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നിസാം, നൗഷാദ് തയ്യിൽ മൈത്രി അംഗം ജമാൽ കോയിവിള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനുഷ്യജീവന്റെ തുടിപ്പ് നിലനിർത്താനായി അണിചേർന്ന കരുണ വറ്റാത്ത മനുഷ്യ സ്നേഹികൾക്ക് മൈത്രിയുടെ ട്രഷറർ അബ്ദുൽ ബാരിയുടെ നന്ദിയോടെ ക്യാമ്പ് സമാപിച്ചു
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
JC Chambers, Panampilly Nagar
Kochi
682036