Thirumarady
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രധാന കാർഷിക ഗ്രാമങ്ങളിലൊന്നാണ് തിരുമാറാടി. തിരുമാറാടി ഗ്രാമ പഞ്ചായത്തിന്റെ തലസ്ഥാനവും ഈ സ്ഥലമാണ്.കേരള സർക്കാറിന്റെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ പഞ്ചയത്താണ് തിരുമാറാടി.ഭൂരിഭാഗം ജനങ്ങളും റബ്ബർ, വാനില, തേങ്ങ, നെല്ല് എന്നിവ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നു.
വിവരണം
വില്ലേജ് : തിരുമാറാടി
താലൂക്ക് : മുവാറ്റുപുഴ
അസംബ്ലി മണ്ഡലം : പ
13/06/2021
പ്രിയ തിരുമാറാടി ഗവൺമെൻ്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കളേ.....
ഇന്നലെ തിരുമാറാടി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ, പി.റ്റി.എ പ്രസിഡൻ്റ്, അധ്യാപകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ നേതാക്കൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ യോഗം ഗൂഗിൾ മീറ്റിലൂടെ ചേരുകയുണ്ടായി. തദവസരത്തിൽ, ഇന്ന് സ്കൂളിൽ പഠിക്കുന്ന 5 കുട്ടികളുടെ വീട്ടിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് മീഡിയകളോ പഠനാവശ്യത്തിന് ഇല്ലയെന്നും പത്തോളം കുട്ടികളുടെ വീട്ടിൽ ആകെയുള്ള ഒരു ഫോൺ പിതാവ് / മാതാവ് ജോലി സംബന്ധമായി ഫോൺ കൊണ്ടു പോകുന്നതിനാൽ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും അധ്യാപകരും പി.റ്റി.എ പ്രസിഡൻ്റും അറിയിച്ചു.
അതുപോലെ പല രക്ഷിതാക്കൾക്കും ഇത്തരം ആവശ്യങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പറയാൻ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാണിച്ചു. നമ്മുടെ കുട്ടികൾക്ക് പഠന ആവശ്യത്തിന് മൊബൈൽ ഫോൺ, ടാബ്, ഡാറ്റ ചാർജിംഗ് എന്നിവക്ക് ആവശ്യമായ ഫണ്ട് നൽകി സഹായിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ എന്ന നിലയിൽ നമ്മളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളിൽ സാമ്പത്തികമായി സഹായിക്കുവാൻ കഴിയുന്നവർ ഈ ആവശ്യത്തിലേക്ക് സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കെ.ആർ പ്രകാശൻ
9946896335
(ചെയർമാൻ, പൂർവ്വ വിദ്യാർത്ഥി സംഘടന)
ബിനോയ് കള്ളാട്ടുകുഴി 9605681750
(വൈസ് ചെയർമാൻ)
രാജേഷ് മുരളീധരൻ
+919747144047
(കൺവീനർ)
തിരുമാറാടി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന CFLTC ക്ക് ഒരു ചെറിയ സാമ്പത്തിക കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ ഇന്ന് തിരുമാറാടി സ്വാശ്രയ സഹകരണ സംഘം ബിരിയാണി ചലഞ്ച് നടത്തിയിരുന്നു ---
500 ബിരിയാണി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബിരിയാണി ചലഞ്ച് ഇന്ന് 1500 നു അടുത്ത് ബിരിയാണികൾ വിതരണം ചെയ്‌തു ---
പ്രതീക്ഷിച്ചതിലും നന്നായി കാര്യങ്ങൾ നടന്നെങ്കിലും അവസാന ബാച്ച് ബിരിയാണി ഉണ്ടാക്കിയത്തിൽ ചെറിയ പാകപ്പിഴകൾ പറ്റിയതിനാൽ ഏകദേശം 100ഓളം ബിരിയാണികൾ അത്ര നല്ല നിലവാരത്തിൽ എത്തിയില്ല - ആ ബിരിയാണികൾ ലഭിച്ചവരോട് നിർവ്യാജം ക്ഷമ ചോദിക്കുന്നു ...🙏
ഞങ്ങളുടെ ഈ സംരംഭം പ്രതീക്ഷിച്ചതിലേറെ വിജയമാക്കി തന്ന , ഞങ്ങളോട് സഹകരിച്ച നല്ലവരായ എല്ലാ നാട്ടുകാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ... ❤️
21/07/2020
തിരുമാറാടി പഞ്ചായത്തിൽ കോവിഡ് ചികിത്സാ പ്രവർത്തനങ്ങൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (എഫ്.എൽ.ടി.സി) നാടിന് സമർപ്പിച്ചു. എം.എൽ.എ-യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ടാഗോർ ഹാളിലാണ് കോവിഡ് ചികിത്സയ്ക്കായുള്ള താല്ക്കാലിക ആശുപത്രി ഉയരുന്നത്. മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി നിൽക്കുന്ന കോവിഡ്-19 എന്ന മഹാമാരിക്കെതിരെ പൊരുതുവാൻ ഇതുപോലുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ വലിയ പങ്കാണ് വഹിക്കാൻ പോകുന്നത്. ആധുനിക രീതിയിലുള്ള ടൈലുകളും, നവീന രീതിയിലുള്ള ലൈറ്റുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് സംവിധാഞങ്ങളും, വെള്ളക്കെട്ട് പരിഹരിക്കുന്നതിനുവേണ്ടി ഡ്രയിനേജ് സൗകര്യവും ഉൾപ്പെടുത്തി എം.എൽ.എ-യുടെ അസറ്റ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ടാഗോർ ഹാളിൽ ആരംഭിച്ച എഫ്.എൽ.ടി.സി-യിൽ ആദ്യഘട്ട ചികിത്സയാണ് ലഭിക്കുന്നത്.
09/12/2018
മാനവസദസ്
===========
പുരോഗമന കലാസാഹിത്യ സംഘം തിരുമാറാടിയുടെ ആഭിമുഖ്യത്തിൽ 15- 12- 2018 ശനിയാഴ്ച വൈകിട്ട് 4.30നു തിരുമാറാടി എടപ്ര ജംഗ്ഷനിൽ നടത്തുന്ന മാനവസദസ് ശ്രീ നൃപൻദാസ് (പുരോഗമന കലാഹിത്യ സംഘം കൊല്ലം) ഉത്ഘാടനം ചെയ്യുന്നു ...
ജാതി മത ലിംഗ ഭേദങ്ങൾക്ക് അതീതമായി സമത്വവും പൗരവകാശങ്ങളും നമ്മുടെ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്നു ..
ജാതി മത വിശ്വാസങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന അയിത്തം തീണ്ടൽ തൊടീൽ മുതലായ അനാചാരങ്ങൾ മൂലം ഒരു വിഭാഗം ജനതയ്ക്കു നിഷേധിക്കപ്പെട്ട ക്ഷേത്രപ്രവേശനം, സഞ്ചാരസ്വാതന്ത്രം, മാറുമറയ്ക്കൽ, വിദ്യാഭ്യാസം തുടങ്ങിയ മൗനുഷ്യാവകാശങ്ങൾക്കു വേണ്ടി ആചാരങ്ങൾ ലംഘിച്ചു അധികാരികളെ ധിക്കരിച്ചു പോരാടേണ്ടി വന്നു ഒരുകാലത്ത് ...
ശ്രീനാരായണഗുരു, അയ്യൻകാളി, മന്നത്തു പത്മനാഭൻ, കെ കേളപ്പൻ, വി ടി ഭട്ടത്തിരിപ്പാട് തുടങ്ങിയ സമൂഹ്യപരിഷ്കർത്താക്കൾ ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകിയവരാണ്...
ഈ സമരങ്ങളിലൂടെ കേരളത്തെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട സാമൂഹ്യാവസ്ഥയിൽ എത്തിക്കാൻ സാധിച്ചു ...
എങ്കിലും പുരുഷാധിപത്യകുടുംബങ്ങളും സമൂഹവും സ്‌ത്രീകളുടെ തുല്യാവകാശങ്ങൾക്കും അധികാരത്തിനും വേണ്ട അംഗീകാരം കൊടുക്കാതെ ഇപ്പോളും നിലനിൽക്കുന്നു ....
നേടിയവ നിലനിർത്താനും ഇനിയും നേടാത്തവ സ്ഥാപിച്ചെടുക്കാനും നവോദ്ദാന പ്രവർത്തനങ്ങൾക്ക് തുടർപ്രവർത്തനങ്ങൾ കൂടിയേ തീരൂ ....
ഈ തിരിച്ചറിവിന്റെ ഭാഗമായി തിരുമാറാടി പുരോഗമന കാലസാഹിത്യസംഘം 2018 ഡിസമ്പർ 15 നു വൈകുന്നേരം 4.30നു തിരുമാറാടി ഇടപ്ര ജംഗ്‌ഷനിൽ മാനവ സദസ് നടത്തുന്നു ...
മാനവസദസിന്റെ ഉത്ഘാടകനായി നൃപൻദാസ് എത്തുന്നു ..
പരിപാടികൾ വൻ വിജയമാക്കി തീർക്കുന്നതിനു നിങ്ങൾ ഓരോരുത്തരുടെയും സാനിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു...
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
Kochi
686662