DSS

DSS

Share

27/04/2026

നിധിൻ രാജിന്റെ ഗാഥകരെ അറസ്റ്റ് ചെയ്യുക
ഏപ്രിൽ 28 കേരള ഹർത്താൽ സന്ദേശ വാഹന പ്രചരണ ജാഥ പരപ്പയിൽ നിന്നും ഉദ്ഘാടനം ചെയ്യുന്നു

25/04/2026

നിതിൻ രാജൻ്റെ കൊലയാളികളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുക ഏപ്രിൽ 28 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ വിജയിപ്പിക്കുക ഐക്യദാർഢ്യം ദളിത് സർവീസ് സൊസൈറ്റി.

31/01/2026

മംഗലംകളിയിലെ ഇയ്യാമാ ജോവ്വ് എന്ന പാട്ടിൽ പൂർവ്വികർ ആന്തരികമായി ഒളിപ്പിച്ച രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വാമൊഴി ചരിത്രാന്വേഷണ പുസ്തമാണ് "ഇയ്യാമാ ജോവ്വ്".
ഈ പുസ്തകം ആവശ്യമുള്ളവർ mb: 6282934857 mb: 9745256437 എന്ന ഈ നമ്പറിൽ ബന്ധപ്പെടുക.

31/12/2025

ദളിത് ആത്മാഭിമാനത്തിന്റെ ഭീമാ കൊറേഗാവ്

1. യുദ്ധത്തിന്റെ പശ്ചാത്തലം

1818-ൽ നടന്ന മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ ഭാഗമായാണ് ഭീമാ കൊറേഗാവ് യുദ്ധം നടന്നത്. പേഷ്വ ബാജിറാവു രണ്ടാമന്റെ നേതൃത്വത്തിലുള്ള 28,000 പേരടങ്ങുന്ന വലിയ സൈന്യത്തെ, ക്യാപ്റ്റൻ ഫ്രാൻസിസ് സ്റ്റാൻറന്റെ നേതൃത്വത്തിലുള്ള വെറും 800-ഓളം വരുന്ന കമ്പനി സൈന്യം നേരിട്ടു. കമ്പനി സൈന്യത്തിൽ ഭൂരിഭാഗവും ബോംബെ നേറ്റീവ് ഇൻഫൻട്രിയിലെ മഹർ സൈനികരായിരുന്നു. 12 മണിക്കൂർ നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവിൽ പേഷ്വയുടെ സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നു.

2. എന്തുകൊണ്ട് ഇത് പ്രധാനമാകുന്നു?

സാധാരണഗതിയിൽ ഇതൊരു വിദേശ അധിനിവേശ ശക്തിയും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള യുദ്ധമായി കാണാമെങ്കിലും, ദളിത് ചരിത്രത്തിൽ ഇതിന് മറ്റൊരു മാനമുണ്ട്:

* ജാതിവിവേചനത്തിനെതിരെയുള്ള പോരാട്ടം:
പേഷ്വ ഭരണകാലത്ത് മഹർ സമുദായത്തിന് കടുത്ത ജാതിവിവേചനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അവർക്ക് പൊതുവഴികളിൽ നടക്കാനോ മറ്റ് പൗരാവകാശങ്ങൾക്കോ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ, തങ്ങളെ അടിച്ചമർത്തിയ ഭരണകൂടത്തിനെതിരെയുള്ള വിജയമായാണ് മഹർ വിഭാഗം ഇതിനെ ആഘോഷിക്കുന്നത്.

* ആത്മവിശ്വാസത്തിന്റെ പ്രതീകം:

കുറഞ്ഞ എണ്ണം സൈനികർ ചേർന്ന് ഒരു വലിയ സൈന്യത്തെ തോൽപ്പിച്ചു എന്നത് ആ സമുദായത്തിന് വലിയ ആത്മവിശ്വാസം നൽകി.

3. ഡോ. ബി.ആർ. അംബേദ്കറുടെ ഇടപെടൽ

ബ്രിട്ടീഷുകാർ നിർമ്മിച്ച വിജയസ്തംഭം വർഷങ്ങളോളം വിസ്മരിക്കപ്പെട്ടു കിടക്കുകയായിരുന്നു. എന്നാൽ 1927 ജനുവരി 1-ന് ഡോ. ബി.ആർ. അംബേദ്കർ ഈ സ്ഥലം സന്ദർശിക്കുകയും ഇതൊരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഭീമാ കൊറേഗാവ് ദളിത് സ്വത്വബോധത്തിന്റെ (Dalit Identity) കേന്ദ്രമായി മാറി.

04/12/2025

🔵2025 ഡിസംബർ 5 മാഗശിര പൗർണമി
2621മാഗശിര കാരണദിനം 13

Want your organization to be the top-listed Non Profit Organization in Kasaragod?
Click here to claim your Sponsored Listing.

Telephone

Website

Address


Kalliyottu, Kanhiradukkam
Kasaragod
671531