AllerGo Clinic
കോവിഡ് ചികിത്സയിൽ ഇൻഹേലർ എന്തിന്?
What is the role of inhaler in covid-19 management?
---------------------------------------------------------------------
ഇൻഹേലർ എന്നത് ഒരു മരുന്നിന്റെ പേരല്ല. ഒരു ചികിത്സാ ഉപകരണത്തിന്റെ പേരാണ്. ഇൻഹേലറിൽ പല തരത്തിലുള്ള മരുന്നുകൾ ലഭ്യമാണ്. കുറഞ്ഞ ഡോസിൽ മരുന്ന് ശ്വാസനാളിയിൽ എത്തിക്കേണ്ടത് ആവശ്യമുള്ള അസുഖങ്ങൾക്ക് ഇൻഹേലർ ഉപയോഗിക്കുന്നു. ഇത് ആസ്തമയ്ക്ക് മാത്രമുള്ള മരുന്നല്ല. ഒരിക്കൽ ഉപയോഗിച്ചു എന്നു കരുതി ഒരിക്കലും ഇത് ശീലമായിപ്പോകില്ല. എത്ര നാൾ ഇൻഹേലർ ഉപയോഗിക്കേണ്ടി വരും എന്നത് ഡോക്ടറോട് തന്നെ ചോദിക്കുക. ഓരോരുത്തരുടെയും അസുഖത്തിന് അനുസരിച്ച് ഇൻഹേലറിന്റെ ഡോസിലും ദൈർഘ്യത്തിലും മാറ്റം വരാം.
Allergy - How to get it diagnosed?
അലർജിയുടെ കാരണം കണ്ടെത്താം, പരിഹാരം തേടാം.
21/02/2021
എന്തുകൊണ്ടാണ് ആസ്തമ ഉണ്ടാകുന്നത്?
ആസ്ത്മയുടെ കാരണങ്ങൾ പലതാണ്. ചില കുടുംബങ്ങളിൽ പരമ്പരാഗതമായി ആസ്തമ ഉള്ളതായി കണ്ടുവരാറുണ്ട്. ജനിതകപരമായ പ്രത്യേകതകൾ ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു. മാതാപിതാക്കളില്‍ ഒരാള്ക്ക് ആസ്തമ ഉണ്ടെങ്കില്‍ കുട്ടിക്കും അത് പാരമ്പര്യമായി ലഭിക്കാന്‍ ഇടയുണ്ട്. മാതാപിതാക്കള്ക്ക് രണ്ടുപേര്ക്കും ആസ്തമ ഉണ്ടെങ്കില്‍ കുഞ്ഞിനും ആസ്തമ ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. എന്നാൽ എല്ലായ്‌പോഴും അങ്ങനെ തന്നെ ആവണം എന്നും ഇല്ല.
ആസ്ത്മയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ 'ട്രിഗറുകള്‍' എന്ന് വിളിക്കാം. ശ്വസനപാതയെ അലോസരപ്പെടുത്തുകയും ആസ്തമാ രോഗലക്ഷണങ്ങള്ക്ക് കാരണമാവുകയും ചെയ്യുന്ന എന്തും ഇളിൽ ഉൾപ്പെടും. പൊടിപടലങ്ങള്‍, പുക, ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നുമുള്ള പൂമ്പൊടി, ശാരീരിക ആയാസവും അധ്വാനവും, മൃഗങ്ങളുടെ രോമം, പക്ഷികളുടെ തൂവല്‍, തീവ്രമായ വികാരങ്ങള്‍, ഭക്ഷണത്തില്‍ കലര്ത്തു ന്ന ചില വസ്തുക്കള്‍, ഭക്ഷണം കേടുവരാതെ സൂക്ഷിക്കാന്‍ ചേര്ക്കുന്ന രാസവസ്തുക്കള്‍ എന്നിവയൊക്കെ സാധാരണ ആസ്തമാ ട്രിഗറുകളാണ്. അതുകൊണ്ടു തന്നെ ഈ ട്രിഗറുകൾ ഒഴിവാക്കാൻ കഴിയുമ്പോൾ മിക്കവരിലും ആസ്ത്മ നിയന്ത്രിതമാകാറുണ്ട്.
www.allergoclinic.com/blog
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kannur
670703