Simet sfi unit

Simet sfi unit

Share

28/05/2021

ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണമത്രെ അന്തരംഗം... എന്നാൽ ഭാരതമെന്ന പേര്കേട്ടാൽ അപമാനപൂരിതമാകുന്നുവോ അന്തരംഗം... ജനാധിപത്യം കാറ്റിൽ പറത്തി ഭാരതത്തിന്റെ മണ്ണിൽ സ്വേച്ഛാധിപത്യത്തിന്റെ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്... ഗാന്ധിയും ഭഗത് സിങ്ങും സ്വപ്നം കണ്ട രാഷ്ട്രമല്ല മറിച്ച് ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നത്... ആ നിഗൂഢ ഉദ്ദേശത്തിന്റെ തിരമാലകളാണ് ഇന്ന് ലക്ഷദ്വീപിൽ അലയടിച്ചുകൊണ്ടിരിക്കുന്നത്... അന്നം കണ്ടെത്താൻ ജോലി ചെയ്യുന്നവരെ ജോലിയിൽനിന്നും പിരിച്ചുവിടുന്നു, ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ ഭക്ഷണരീതിയിൽ കൈ കടത്തുന്നു, പുരോഗതിയുടെയും വിനോദസഞ്ചാരത്തിന്റെയും പേര് പറഞ്ഞ് പ്രകൃത്യാ ഉള്ള വസ്തുവകകൾക്ക് ആഘാതമേൽപ്പിക്കുന്നു, കുറ്റവാളികൾ ഇല്ലാത്ത നാട്ടിൽ അധികാരികൾ നിശ്ചിത ഭരണപരിഷ്കരണങ്ങളിലൂടെ കുറ്റം ചെയ്തപ്പോൾ അതിനെ എതിർത്തവരെ തടങ്കലിലാക്കാൻ ഗുണ്ട ആക്ട് നടപ്പാക്കുന്നു, പ്രൈവറ്റ് കമ്പനികളുടെ ലാഭേച്ഛക്ക് മൂർച്ച കൂട്ടാൻ പാലിന്റെയും പാലുൽപ്പനങ്ങളുടെയും ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നു, മദ്യമില്ലാത്ത നാട്ടിൽ മദ്യം വിളമ്പാൻ ശ്രമിക്കുന്നു, ജനപ്രതിനിധി ആകണമെങ്കിൽ 2 കുട്ടികളിൽ കൂടുതൽ ഒരു വ്യക്തിക്ക് ഉണ്ടാകാൻ പാടില്ല മുതലായുള്ള മണ്ടൻ നടപടികൾ സ്വീകരിക്കുന്നു...... തുടങ്ങി എന്തൊക്കെയാണ് അധികാരത്തിന്റെ ഗർവുമായി അഡ്മിനിസ്ട്രേറ്റർ ആ മണ്ണിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.... ശാന്തിയുടെ മണ്ണിൽ അശാന്തിയുടെ മണി മുഴക്കുകയല്ലേ അയാൾ ഉൾപ്പെടുന്ന ബുദ്ധിയില്ലാത്ത ജനത പാർട്ടി (BJP).... ഇത് നോക്കി നിൽക്കാൻ സിരകളിൽ കമ്മ്യൂണിസവും കയ്യിൽ ചെങ്കൊടിയുമുള്ള കേരളത്തിലെ മാക്സിസ്റ്റുകൾക്ക് കഴിയില്ല....നടുനിലത്തിലിറങ്ങി പ്രവർത്തിക്കാൻ മഹാമാരി സമ്മതിക്കാത്തതിനാൽ ഓൺലൈൻ അഭിപ്രായപ്രകടനമാണ് ഏക പോംവഴി.... ഭരണശയ്യയിൽ കിടന്നുറങ്ങുന്നവരുടെ ഉറക്കം കെടുത്താൻ ചിലപ്പോൾ അതും മതിയാകും... കാരണം നമ്മുടെ ലക്ഷ്യം തികച്ചും ശുദ്ധമാണ്... ഞങ്ങളുടെ മാസ് ഇമെയിൽ ക്യാമ്പേയിനിൽ നിങ്ങളും ഭാഗവാക്കുവൂ...ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മുന്നോട്ട് വരൂ... ഹിറ്റ്ലറിനും മുസോളിനിക്കും കാലം പകുത്തുവച്ച സമ്മാനം ചെറുതായിരുന്നില്ല... ചരിത്രം ആവർത്തിക്കട്ടെ... 🙌

06/02/2021

സഖാക്കളേ...
കഴിഞ്ഞ ഒരു വർഷത്തെ തീഷ്ണമായ സംഘടന പ്രവർത്തനം കഴിഞ്ഞിരിക്കുന്നു. ഒട്ടനവധി സമരങ്ങൾക്കും വിദ്യാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും SFI മുൻപന്തിയിലുണ്ടായിരുന്നു. റനും വി.പി സെക്രട്ടറിയായും അഭിനന്ദ് കെ പ്രസിഡന്റുമായി പുതിയ യൂണിറ്റ് കമ്മറ്റി തി രഞ്ഞടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ന്യായമായ ഏതു പ്രശ്നത്തിനും SFI കൂടെ ഉണ്ടാവും

പഠിക്കുക.... പോരാടുക 🚩🚩🚩

Photos from Simet sfi unit's post 06/02/2021

Sfi സി-മെറ്റ് കോളേജ് യൂണിറ്റ് 2021

30/12/2020

നെഞ്ചിലെ തീ കയ്യിൽ ചുരുട്ടി പിടിച്ചാണ് നാവിനു മൂർച്ച കൂട്ടിയത്...പഠിക്കാനും പോരാടാനും പഠിപ്പിച്ച ഞങ്ങളുടെ പ്രസ്താനത്തിന് 50 വയസ്സ്. ദേവബാലൻ മുതൽ അഭിമന്യു വരെ ഈ മണ്ണിൽ കുത്തിയിറക്കി പോയ ആ പതാകയുണ്ടല്ലോ...അമ്മമാരുടെ കണ്ണീരിനാൽ വെളുത്തത് രക്തസാക്ഷികളുടെ ചോരയാൽ അടയാളം വെച്ചത് , സ്വതന്ത്രവും ജനാധിപത്യവും സോഷ്യലിസവും ആലേഖനം ചെയ്തത്...ആയിരക്കണക്കിന് വിദ്യാർഥികളുടെ ഹൃദയചുവരിലാണ് ഈ കൊടി.. ജീവിതത്തിൽ നിന്നും രാജിവെച്ചാലും sfi യിൽ നിന്നും രാജിവെക്കില്ല എന്ന് അധികാരകോമരങ്ങളുടെ മൂക്കിന്ന് നേരെ വിരൽ ചൂണ്ടി രക്തസാക്ഷിത്ത്വം വരിച്ച മുഹമ്മദ് മുസ്തഫയെ പോലുള്ള സഖാക്കൾ തന്നെയാണ് ഞങ്ങൾക്ക് വഴികാട്ടി...
50 തികയുന്ന നമ്മുടെ സംഘടനയെ ഇന്ന് ഈ സംഘടനയാക്കാൻ ജീവൻ കൊടുത്തു പോരാടിയ മുഴുവൻ സഖാകൾക്കും ചുവയൂണിപ്പാൻ അഭിവാദ്യങ്ങൾ..
STUDY.. STRUGGLE

Photos 30/08/2020

കൊറോണ എന്ന മഹാമാരി അതിൻ്റെ ഉച്ചസ്ഥായിയിൽ വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും മഹാബലി തമ്പുരാനെ വരവേൽക്കാൻ നമ്മളെല്ലാവരും സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും ഒരു ങ്ങിക്കഴിഞ്ഞു. ഒരു നല്ല നാളയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഇതും നമ്മൾ അതിജീവിക്കും എന്ന പ്രത്യാശയോടെ എല്ലാവർക്കും ഞാനും എൻ്റെ കുടുംബവും ശ്രദ്ധയോടെ....
കരുതലോടെ.... നേരുന്നു
"ഓണാശംസകൾ"...

Want your organization to be the top-listed Non Profit Organization in Kanhangad?
Click here to claim your Sponsored Listing.

Telephone

Address


Kanhangad
PERIYA