Divorced peoples group

Divorced peoples group

Share

03/06/2026

ഞാനും എന്റെ കഥ പറയാം. കൂടെ പുരുഷന്മാർ അനുഭവിക്കുന്ന കുറച്ചു കാര്യങ്ങളെ പറ്റി കൂടി. 👍

എന്റെ പേര് ഷെറിൻ ഞാൻ ഇടുക്കിക്കാരി ആണ്. പക്ഷെ ഇപ്പൊ കുറെ വർഷമായി US ൽ ആണ്, ഇപ്പോ നാട്ടിൽ leave ന് ഉണ്ട്.ഒരു nurse ആണ്.. ഞാൻ ഒരു വിധവ ആണ്.

എനിക്ക് കഥയായി പറയാൻ ഒന്നും അറിയില്ല എങ്കിലും ചുരുക്കി പറഞ്ഞാൽ എന്റെ ഭർത്താവ് നാട്ടിൽ വച്ചു അസുഖം വന്നാണ് മരണപ്പെട്ടത്. നമുക്ക് രണ്ടു മക്കൾ ഉണ്ട്. മക്കൾ നാട്ടിൽ പഠിക്കുകയാണ്. അത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു മക്കൾ നാട്ടിൽ പഠിക്കണം എന്നുള്ളത്.

ഇനി കാര്യത്തിലേക്കു വരാം. ശരിക്കും പറഞ്ഞാൽ പുരുഷന്മാരെ ഒരിക്കലും ആരും മോശക്കാരായി കാണരുത്. കാരണം ഒരു സ്ത്രീക്ക് ഒരു നല്ല സുഹൃത്ത്‌ ആകാൻ കഴിയുക ഒരു പുരുഷന് മാത്രം ആണെന്നാണ് എന്റെ അനുഭവം. ഞാൻ US ൽ struggle ചെയ്യുന്ന സമയത്തു എന്നെ സഹായിച്ചതും എനിക്ക് വിഷമം ഉണ്ടാകുമ്പോൾ പോട്ടെടി വിട്ടുകള എന്ന് പറയാനും ഒരു സ്ത്രീയും വന്നില്ല. എല്ലാ ഇടത്തും പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു

ഒന്നോർക്കുക നമ്മുടെ ksrtc ൽ ഒരു വയസ്സായ സ്ത്രീ വന്നാൽ ആദ്യം എഴുന്നേൽക്കുക ഒരു പുരുഷൻ തന്നെ ആകും. എത്ര സ്ത്രീകൾ എഴുന്നേറ്റു മാറിക്കൊടുക്കാൻ തയാറാകും.

എല്ലാത്തിലും നല്ലവരും ചീത്ത ആൾക്കാരും ഉണ്ടാകും, അത് ശരിയാണ്. അതിനെ ഞാൻ മറച്ചു വെക്കുന്നില്ല. അതുപോലെ പുരുഷന് ഒരു നല്ല സുഹൃത്ത്‌ ആകാൻ ഒരു സ്ത്രീക്ക് കഴിയും.. അങ്ങനെ ആണ് നമ്മളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്.. നല്ല സുഹൃത്തുക്കൾ എന്ന് പറയുമ്പോൾ ചതിക്കാൻ പാടില്ല..

ഒരു അത്യാവശ്യം hospital case വന്നാൽ രാത്രി എത്ര സ്ത്രീകൾ നമ്മളെ help ചെയ്യാൻ വരും. അതെ സമയം ഒരു പുരുഷൻ ആണെങ്കിൽ ഒന്നും ചിന്ദിക്കാതെ ഓടി എത്തും.. നല്ല സുഹൃത്തുക്കൾ എന്നും ഒരു ബലം തന്നെയാണ്. അത് പുരുഷൻ ആണെങ്കിലും സ്ത്രീ ആണെങ്കിലും.

സ്ത്രീകൾ തമ്മിൽ ആണെങ്കിൽ എന്നേലും ഒരു അസൂയ കുശുമ്പ് ഒക്കെ പരസ്പരം വരാൻ chance ഉണ്ട്. നമുക്കിടയിൽ അങ്ങനെ ഒന്നും ഇല്ലെങ്കിലും ഇവൾ അൽപ്പം മാറിയാൽ അവളുടെ കുറ്റം പറഞ്ഞു ഇരിക്കും. പക്ഷെ പുരുഷൻ ആണ് നിങ്ങളുടെ best friend എങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല.

ചിലർക്ക് ഞാൻ പറഞ്ഞത് ശരിയായി തോന്നാം, അറിയില്ല. എന്നാലും എന്റെ മനസ്സിൽ ഉള്ളത് എഴുതി എന്നെ ഉള്ളു..

ശുഭദിനം ആശംസിക്കുന്നു ❤️

Want your practice to be the top-listed Law Practice in Edapally?
Click here to claim your Sponsored Listing.

Address


DPG
Edapally