MSM Digital Hub
20/06/2022
എം.എസ്.എം സംസ്ഥാന കൗൺസിലിന് ഉജ്ജ്വല പരിസമാപ്തി
➖➖➖➖➖➖➖➖➖
സഹപ്രവർത്തകർക്ക് മനസു നിറഞ്ഞ നന്ദി
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എം.എസ്.എം സംസ്ഥാന സമിതി എടവണ്ണ ജാമിഅ: നദ് വിയ കാമ്പസിൽ സംഘടിപ്പിച്ച എം.എസ്.എം സംസ്ഥാന കൗൺസിലിന് ഉജ്ജ്വല സമാപനം
കോവിഡും പ്രതിസന്ധികളും തുടങ്ങി പല കാരണങ്ങളാലും ദീർഘ കാലങ്ങൾക്ക് ശേഷമാണ് കൗൺസിൽ ചേരുന്നത്.
മുജാഹിദ് സമ്മേളനം ഇസ്‌ലാഹീ ചരിത്രത്തിലെ നാഴികകല്ലുകളാണ്.
സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ.എം നിർദ്ദേശ പ്രകാരം പ്രവർത്തകരെ സജ്ജമാക്കാനും ആറു മാസ കാലത്തെ കർമ പദ്ധതികൾ ആസൂത്രണം ചെയ്യാനും സമ്മേളനത്തോടെ എം.എസ്.എമ്മിന്റെ പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെടുന്ന രീതിയിൽ സംഘടനയുടെ പൊതു തെരഞ്ഞെടുപ്പ് നടത്താനും കൗൺസിൽ തീരുമാനിച്ചു, അംഗീകാരമായി.
ജൂലൈ 1 മുതൽ "പഠനം - ചിന്ത - സമർപ്പണം "എന്ന ടൈറ്റിലിൽ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കും.
യൂണിറ്റ് / കാമ്പസ് തലങ്ങളിൽ നിന്നായി ധാർമിക വിദ്യാർഥി പ്രസ്ഥാനത്തിൽ അംഗമാവാൻ സാധിക്കും.
LGBTQ/ ലിബറൽ ചിന്തകളുടെ പേരിൽ കാമ്പസ് ചുവരുകളിൽ തെളിയുന്ന ലൈംഗിക അരാജകത്വ മൂല്യ രാഹിത്യത്തിനെതിരെ ധാർമിക സദാചാര പാഠങ്ങൾ പഠിക്കാനും കലാലയത്തിന്റെ സംസ്കാരിക അവബോധം പുന:സൃഷ്ടിക്കാനും എം.എസ്.എം പുതു തലമുറയ്ക്ക് കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല,
തികഞ്ഞ അച്ചടക്കവും മികച്ച അറ്റന്റെൻസും കൗൺസിലിന് മാറ്റുകൂട്ടി
2 തവണ തിയതിയും സ്ഥലവും മാറ്റിവെച്ചിട്ടും, ആദർശ പ്രസ്ഥാനത്തിന്റെ വേണ്ടി കനത്ത മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മേളിച്ച പ്രിയ സഹ പ്രവർത്തകർക്ക് സന്തോഷവും നന്ദിയും അറിയിക്കുന്നു.
ആദരണീയനായ പണ്ഡിതൻ എം.മുഹമ്മദ് മദനിയുടെ ഉപദേശ നിർദേശങ്ങൾ,സംഘടന പ്രവർത്തങ്ങളുടെ ന്യൂജനറേഷൻ വേർഷ്യൻ പ്രിയങ്കരനായ ഡോ. ജംഷീർ ഫാറൂഖിയുടെ ക്ലാസ്, SIJAL 2K22
CRE State Level Literary Arts Festival, ജില്ല ഹൈസക്ക്, യൂണിറ്റിലെ കുരുന്നുകൾക്കായുള്ള കളിച്ചങ്ങാടം, മണ്ഡലം സമ്മേളനം, കായിക മൽസരങ്ങൾ, ജില്ലാ പ്രവർത്തന റിപ്പോർട്ടുകൾ, കാമ്പസ് തല ചർച്ചകൾ കൊണ്ടും ഇന്നത്തെ ആലോചന സഭ സാർഥകമാണ്
അൽ ഹമദുല്ലില്ലാഹ്.
വർക്കുകളിൽ കൂടെ നിന്ന ജാമിഅ:യിലെ അയ്മനും ടീമ്മും, എടവണ്ണ എം.എസ്.എം മണ്ഡലം ഭാരവാഹികളും, ജാമിഅ: മേനേജമെന്റും, സഹ പ്രവർത്തകർക്കും സങ്കേതിക സഹായങ്ങളായ റിനൈ ടി.വി പ്രവർത്തകർക്കും എല്ലാവർക്കും കൃതഞ്ജത നേരുന്നു.
കുറാഫാത്തും കള്ള കറാമത്തും കറങ്ങി നടക്കുന്ന കാലത്ത് ആദർശ ബോധമുള്ള എം.എസ്.എമ്മിന്റെ പുതു തലമുറ തൗഹീദിന്റെ ദീപശിഖായുമായി മുന്നേറുമെന്ന പ്രതീക്ഷയാണിത്.
പ്രിയ സഹപ്രവർത്തകൻ അഫ് ലഹിന്റെ വഴിയിൽ യാത്ര ചെയ്യുകയാണ് ഞങ്ങൾ, സ്വർഗത്തിന്റെ പാതയിൽ
കർമനിരതരാവുക
നാഥൻ സ്വർഗത്തിൽ ഒരുമ്മിപ്പിക്കുമാറാവട്ടെ - ആമീൻ
➖➖➖➖➖➖➖➖➖➖
സുഹ്ഫി ഇംറാൻ.ടി
ജന.സെക്രട്ടറി, എം.എസ്.എം കേരള
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Mujahid Center, CD Tower
Calicut
673004