JDT Islam Polytechnic Library
28/04/2023
14/02/2023
ഇല്ട്രോണിക്സ് ഡിപ്ലോമ കഴിഞ്ഞാൽ ലഭിക്കുന്ന തൊഴിൽ ടിവി,റേഡിയോ എന്നിവയുടെ റിപ്പയറിംഗ് മാത്രമാണ് എന്ന ധാരണയെ തിരുത്തിക്കുറിക്കുന്ന സെഷൻ ആയിരുന്നു 14/2/2023 ന് ജെ ഡി ടി പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജെഡിടി പോളിടെക്നിക് ലെ പൂർവ വിദ്യാർത്ഥിയും ഓർത്തോ സർജിക്കൽ അസിസ്റ്റന്റുമായ ശ്രാവൺ Alumni Talk സെഷനിൽ നടത്തിയത്.
2017 ഇൽ JDT പോളിടെക്നിക് കോളജിൽ നിന്നും ഇലക്ട്രോണിക്സ് ഡിപ്ലോമ പൂർത്തിയാക്കി SS technologies,VKC എന്നീ കമ്പനികളിൽ പ്രൊഡക്ഷൻ കൺട്രോളർ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയും, അതിനോടൊപ്പം തന്നെ പാർട്ട് ടൈം ആയി ബയോ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യുകയും അമേരിക്കൻ കമ്പനി ആയ സ്മിത്ത് ആൻഡ് നെഫ്യുയിൽ ഓർത്തോ സർജിക്കൽ അസിസ്റ്റൻ്റ് ആയി ജോലി ലഭിച്ചു. ബാംഗ്ലൂരിൽ ആയിരുന്നു ട്രെയിനിംഗ്. ഇപ്പോൾ ഒന്നര വർഷമായി കോഴിക്കോട് MIMS, മെഡിക്കൽ കോളജ്, കോ ഓപ്പറേറ്റീവ് ആശുപത്രി എന്നിവിടങ്ങളിൽ ഓർത്തോ സർജിക്കൽ അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.
ബയോമെഡിക്കൽ രംഗത്ത് ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ മെയിൻറനൻസ് സർജറി നടക്കുമ്പോൾ ഉള്ള ടെക്നിക്കൽ സപ്പോർട്ട് എന്നീ മേഖലകളിൽ ഇലക്ട്രോണിക്സ് ഡിപ്ലോമ ക്കാർക്കുള്ള തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിന് ഈ സെഷൻ വഴി സാധിച്ചു
ഇദ്ദേഹത്തിൻറെ സഹോദരൻ ശരൺ 2018 ൽ ജെഡിടി പോളിടെക്നിക്കിൽ നിന്നും ഇലക്ട്രോണിക്സ് ഡിപ്ലോമ കഴിഞ്ഞ് കൈരളി ചാനലിൽ ബ്രോഡ്കാസ്റ്റിംഗ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.
Click here to claim your Sponsored Listing.
Category
Website
Address
Vellimadukunnu
Calicut
673012