NATA Coaching
The National Aptitude Test in Architecture
(NATA) measures the aptitude of the
applicant for specific field of study, i.e. The test measures drawing
and observation skills, sense of
proportion, aesthetic sensitivity and
critical thinking ability, that have been
acquired over a long period of time, and
that are related to specific field of study,
i.e.
26/01/2017
*വാസ്തുശില്‍പ്പി*
📚🎓📚🎓📚🎓📚🎓📚🎓📚
*'We shape our buildings; thereafter they shape us'* _(Winston Churchill)_
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ കാണുമ്പോള്‍ എന്തായിരിക്കും മനസ്സില്‍ തോന്നുക? ഇത് ഒരുക്കിയവരെ സമ്മതിക്കണം എന്നാകില്ലേ? ഇവിടെയാണ് ഒരു മികച്ച ആര്‍ക്കിടെക്ടിന്റെ വിജയം. അതിരുകളില്ലാത്ത ആശയങ്ങളും വേറിട്ടുചിന്തിക്കാന്‍ കഴിവുമുള്ള ആര്‍ക്കിടെക്ടിന് ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തിലെത്താം. കെട്ടിടത്തിന് ഭംഗിനല്‍കുക മാത്രമല്ല ഒരു ആര്‍ക്കിടെക്ടിന്റെ ലക്ഷ്യം. വീട്ടില്‍ ഏതുവഴി സൂര്യനും ചന്ദ്രനും കയറിയിറങ്ങണമെന്ന് ഒരു ആര്‍ക്കിടെക്ടിന് തീരുമാനിക്കാം. അതുതന്നെയാണ് ആര്‍ക്കിടെക്ചര്‍ പഠനത്തെ മറ്റ് കോഴ്‌സുകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതും.
*📚📚അഭിരുചിനിര്‍ണയപരീക്ഷ*
ആര്‍ക്കിടെക്ചര്‍ പഠനത്തിന് രാജ്യത്തുള്ള സ്ഥാപനങ്ങളുടെ എണ്ണം 458 ആണ്. എന്നാല്‍, അതിനുള്ള അഭിരുചിനിര്‍ണയ പരീക്ഷ ഒന്നുമാത്രം. അതാണ് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA). കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (CoA) ആണ് നാറ്റാ പരീക്ഷ നടത്തുന്നത്. നാറ്റാ അഭിരുചി പരീക്ഷ മാത്രമാണെന്ന് ഓര്‍ക്കുക. ഇതില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ബി.ആര്‍ക്ക്. പഠനത്തിനുള്ള പ്രവേശനനടപടികള്‍ വേറേ നടത്തണം.
*📚📚ഇത്തവണ മാറ്റങ്ങള്‍ ഏറെ*
2006 മുതല്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നാറ്റാ പരീക്ഷ നടത്തുന്നു. നിശ്ചിത കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും എഴുതിയെടുക്കാവുന്ന പരീക്ഷയായിരുന്നു കഴിഞ്ഞവര്‍ഷംവരെ. ഒരിക്കല്‍ ലഭിക്കുന്ന സ്‌കോര്‍ ഇത്തരത്തില്‍ മെച്ചപ്പെടുത്താനും അവസരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ പരമാവധി അഞ്ച് അവസരങ്ങള്‍ വരെ ലഭിച്ചിരുന്ന 'ബെസ്റ്റ് ഓഫ് ഫൈവ്' സമ്പ്രദായമായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്. ഇത്തവണ ഇതൊക്കെ മാറി. രാജ്യമൊട്ടുക്കും ഒരേയൊരുതവണ മാത്രമാണ് പരീക്ഷ.
പരീക്ഷാ വിശേഷങ്ങള്‍
കഴിഞ്ഞ വര്‍ഷംവരെ രണ്ടുഭാഗങ്ങളായി രണ്ടുവിഷയങ്ങളായിരുന്നു പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പേപ്പര്‍ ബേസ്ഡ് ഡ്രോയിങ് ടെസ്റ്റും കമ്പ്യൂട്ടര്‍ ബേസ്ഡ് ഈസ്‌തെറ്റിക് സെന്‍സിറ്റിവിറ്റി ടെസ്റ്റും. ഇത്തവണ ഇതിനു മാറ്റംവരുത്തി. രണ്ടുഭാഗങ്ങളായി മൂന്നുവിഷയങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണക്കും ജനറല്‍ ആപ്റ്റിറ്റിയൂഡും ഉള്‍പ്പെടുന്ന പാര്‍ട്ട് എയും ഡ്രോയിങ് ഉള്‍പ്പെടുന്ന പാര്‍ട്ട് ബിയും. പാര്‍ട്ട് എയില്‍ ഒ.എം.ആര്‍. രീതിയിലുള്ള പരീക്ഷയാണ്.
സമയം 90 മിനിറ്റ്. മൊത്തം 120 മാര്‍ക്കിന്റെ പരീക്ഷയില്‍ കണക്കിന് 40 മാര്‍ക്കിന്റെയും ജനറല്‍ ആപ്റ്റിറ്റിയൂഡിന് 80 മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടാകും. 80 മാര്‍ക്കു വീതമുള്ള രണ്ടു ചോദ്യങ്ങളാണ് ഡ്രോയിങ് ടെസ്റ്റിലുണ്ടാകുക. സമയം 90 മിനിറ്റ്.
വരയ്ക്കാനുള്ള കഴിവ്, അനുപാതങ്ങളെപ്പറ്റിയുള്ള അവബോധം, നിറങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള ധാരണ, വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് തുടങ്ങിയവ പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാകും ഡ്രോയിങ് പരീക്ഷയില്‍. ഉത്തരങ്ങള്‍ തെറ്റാണെങ്കില്‍ നെഗറ്റീവ് മാര്‍ക്കില്ല. പക്ഷേ, ഒരേ മാര്‍ക്ക് കിട്ടിയ രണ്ടുപേരുണ്ടെങ്കില്‍ അവരില്‍ തെറ്റുത്തരം കുറവുള്ളവര്‍ക്കാകും മുന്‍ഗണന.
*💪💪 യോഗ്യത*
🎯 1. കണക്ക് ഒരു വിഷയമായി പ്ലസ് ടു (പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും NATA എഴുതാം)
🎯 2. പത്താം ക്ലാസിനുശേഷം കണക്ക് പഠന വിഷയമായി അംഗീകൃത ഡിപ്ലോമ
🎯 3. പത്താം ക്ലാസിനുശേഷം കണക്ക് ഒരു വിഷയമായി ഇന്റര്‍നാഷണല്‍ ബാക്കലുറേറ്റ് ഡിപ്ലോമ.
പ്ലസ് ടു/ഡിപ്ലോമ പരീക്ഷയ്ക്ക് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
✋ കേരളത്തിലെ ബി.ആര്‍ക്ക്. കോഴസിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റിന് നാറ്റാ സ്‌കോര്‍ നിര്‍ബന്ധമാണ്. കണക്ക് അടങ്ങിയ പ്ലസ്ടു/ഡിപ്ലോമ കോഴ്‌സ് മാര്‍ക്കും നാറ്റാ സ്‌കോറും 1:1 എന്ന അനുപാതത്തില്‍ കണക്കാക്കിയാകും കേരളത്തില്‍ ബി.ആര്‍ക്ക്.
പ്രവേശനം. ബി.ആര്‍ക്ക്. കോഴ്‌സിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രത്യേകം പരീക്ഷ നടത്തുന്നതല്ല. അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിക്കുമ്പോള്‍ 💻💻💻 www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
👫👫 പ്രായം 2017 ജൂലായ് 31ന് 17 തികഞ്ഞിരിക്കണം.
📝📝 ഏപ്രില്‍ 16നാണ് പരീക്ഷ. സമയം 11 മുതല്‍ രണ്ടുവരെ.
🏤🏤🏤 കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
*✍✍ ഓര്‍മിക്കാന്‍*
രജിസ്‌ട്രേഷന്‍ അവസാന തീയതി: ഫെബ്രുവരി 11
ഫീസടയ്ക്കാന്‍ അവസാന തീയതി: ഫെബ്രുവരി 13 തിരുത്തുകള്‍ക്ക് അവസരം: ഫെബ്രുവരി 2024 കണ്‍ഫര്‍മേഷന്‍ പേജ് ലഭ്യത: ഫെബ്രുവരി 28 അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നത്: മാര്‍ച്ച് 26 ഫലപ്രഖ്യാപനം: ജൂണ്‍ 10
മറ്റുവിവരങ്ങള്‍: 💻💻 http://www.nata.nic.in
https://www.facebook.com/Study-Abroad-343070715809097/
Study Abroad opening doors to enhance your horizon in education by studying anywhere abroad.
NATA Coaching
The National Aptitude Test in Architecture (NATA)
NATA COACHING
+91 9567162251
22/10/2014
NATA Cubatic has been in the field of education for a long time now. Through our years of experience and expertise we have nurtured students to excel in their respective fields. We pride ourselves in being one of the leaders in Nata coaching run by highly proficient professionals in Interior Design and A…
Click here to claim your Sponsored Listing.
Category
Telephone
Website
Address
GANDHI Road JN , CALICUT 32
Calicut
670032