VC Talkz

VC Talkz

Share

11/06/2026

തലവര മാറ്റാം...

എപ്പോഴും നമ്മൾ ഒരു അന്വേഷണത്തിലാണ്...

"എന്റെ ജീവിതത്തിൽ ഒരു മാറ്റം വേണം" എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ വളരെ വിരളമായിരിക്കും. അതിനായുള്ള അന്വേഷണത്തിലും, നമ്മൾ പലപ്പോഴും ഈ യാത്ര തുടരുന്നവരാണ്.

ചില സമയങ്ങളിൽ നമ്മൾ ഓക്കേ ആയിരിക്കും...
ചില സമയങ്ങളിൽ അങ്ങനെ അല്ലാതെയുമാവും...

പക്ഷേ, ചില നിമിഷങ്ങളല്ല...
നമ്മൾ അധികസമയവും എങ്ങനെയാണ് ജീവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടത്.

ജീവിതം, ബിസിനസ്, പ്രൊഫഷൻ, കുടുംബം, ബന്ധങ്ങൾ, സോഷ്യൽ ഇന്ററാക്ഷനുകൾ...
എല്ലായിടത്തും ചില ചോദ്യങ്ങൾ നമ്മെ പിന്തുടരാറുണ്ട്.

"എന്റെ ബിസിനസിനോ പ്രൊഫഷനോ പ്രതീക്ഷിച്ച വളർച്ച ലഭിക്കാത്തത് എന്തുകൊണ്ട്?"

"ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ?"

"എന്ത് ചെയ്താലും ശരിയാകുന്നില്ലല്ലോ?"

"എന്തുകൊണ്ടാണ് ആളുകൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്?"

"ഞാൻ എത്തിയിടത്ത് നിന്ന് എന്തുകൊണ്ട് കൂടുതൽ ഉയരാൻ കഴിയുന്നില്ല?"

"ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് എന്തുകൊണ്ട് പെരുമാറാൻ കഴിയുന്നില്ല?"

ഇങ്ങനെ എത്രയോ ചോദ്യങ്ങൾ...
എത്രയോ വർഷങ്ങളായി...

പക്ഷേ ഇനി ജീവിതത്തിന് വേണ്ടത് മറ്റൊരു ഉത്തരമല്ല...

ഒരു മാറ്റമാണ്.

സ്വയം മനസ്സിലാക്കാനും...
മറ്റുള്ളവരെ കൂടുതൽ ഫലപ്രദമായി മനസ്സിലാക്കാനും...
ജീവിതത്തിലും ബിസിനസ്സിലും ബന്ധങ്ങളിലും കൂടുതൽ വ്യക്തതയും വളർച്ചയും നേടാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ 2 ദിവസത്തെ പ്രായോഗിക പരിശീലന പരിപാടി. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുക്കുന്നത് തീർച്ചയായും നന്നായിക്കും.

ലോകത്ത് എവിടെയിരുന്നും മൂന്ന് മാസത്തെ തുടർച്ചയുള്ള വെക്തികത മെന്ററിങ്ങും പരിശീലനവും തിരഞ്ഞെടുക്കാം. ( ചില നിബന്ധനകളോടെ )

കഴിഞ്ഞ 20 വർഷത്തിലേറെയായി, എന്റെ ചുറ്റുമുള്ള നിരവധി ആളുകളുടെ വളർച്ചയിലും ഒരു ജീത മാറ്റത്തിലും ഒപ്പമുണ്ടാകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ഈ യാത്ര ഇനിയും തുടരും ...

നിങ്ങൾക്കും ജീവിതത്തിൽ ഒരു പുതിയ തുടക്കം കുറിക്കാം... ഒരു യഥാർത്ഥ മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ,

നിങ്ങളുടെ ജീവിതത്തോടൊപ്പം യാത്രചെയ്യാൻ എനിക്ക് ഇഷ്ട്ടമാണ്.
നിങ്ങൾ ഇഷ്ട്ടപെടുന്നുവെങ്കിൽ......

10/06/2026

സലീം കുമാറിന്റെ കോമഡികൾ എനിക്ക് എപ്പോഴും ഇഷ്ടമാണ്. എന്നാൽ അദ്ദേഹത്തിന്റെ അഭിമുഖങ്ങളും ചിന്തകളും കേട്ടശേഷം അദ്ദേഹത്തോടുള്ള ആദരവ് കൂടുതലായി.

മനുഷ്യരെ ചിരിപ്പിക്കുന്ന ഒരു മികച്ച കലാകാരൻ മാത്രമല്ല അദ്ദേഹം. ജീവിതത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്ന ചിന്തകൾ ഏറെ പ്രചോദനാത്മകമാണ്.

സ്വന്തം കാര്യ സാധ്യതക്കും ലാഭത്തിനും വേണ്ടി പലരും മൂല്യങ്ങൾ വിട്ടുകൊടുക്കുന്ന ഈ കാലത്ത്, സ്വന്തം തത്വങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്ന അദ്ദേഹത്തെ കേട്ടത് സന്തോഷകരമാണ്.

ദേശാടനക്കിളികൾ എത്ര അകലേക്ക് പറന്നാലും അവർ സ്വന്തം നാടും മണ്ണും മറന്നു പോവാറില്ല. ആളുകൾ എത്ര വളർന്നാലും നല്ല വ്യക്തികൾ അവരുടെ അമ്മയെയും അച്ഛനെയും എന്നും സ്വന്തമാക്കിവെക്കുന്നു. എല്ലാവര്ക്കും സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ച് ഇതുപോലെ ഒത്തിരി കഥകൾ പറയാനുണ്ടാവും നമ്മൾ അവരെ മനഃപൂർവ്വം മറക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ.

പ്രിയപ്പെട്ട സലീം കുമാർ എന്നും സ്മരിക്കപ്പെടും.

30/05/2026

ഒരു മാറ്റത്തിന്റെ കഥ

അരുണിനെ എല്ലാവർക്കും ഒരുവിജയിച്ച ബിസിനസുകാരനായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് എപ്പോഴും തിരക്കിലായിരുന്നു. ഫോൺ ഒരിക്കലും നിശ്ശബ്ദമായിരുന്നില്ല. അരുണിന്റെ നേട്ടങ്ങളെ ആളുകൾ അഭിനന്ദിച്ചിരുന്നു. പുറമേ നിന്ന് നോക്കുമ്പോൾ, വിജയകരമായ ഒരു ബിസിനസും സ്നേഹനിധിയായ ഒരു കുടുംബവും സാമ്പത്തിക സുരക്ഷിതത്വവും ഉൾപ്പെടെ ജീവിതത്തിൽ വേണ്ടതെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു.

എന്നാൽ ആ പുഞ്ചിരികൾക്കും വിജയങ്ങൾക്കും പിന്നിൽ അരുണ് ഒരു ഭാരമേറിയ ജീവിതം നയിക്കുകയായിരുന്നു.

ഓരോ പ്രഭാതവും സമ്മർദ്ദത്തോടെയായിരുന്നു ആരംഭിച്ചിരുന്നത്. ഓരോ രാത്രിയും ആശങ്കകളോടെയായിരുന്നു അവസാനിച്ചിരുന്നത്. ജോലിക്കായി മണിക്കൂറുകളോളം സമയം ചെലവഴിച്ച അദ്ദേഹം ഭാര്യയ്ക്കും മക്കൾക്കും സമയം കണ്ടെത്താൻ മറന്നു. വീട്ടിലെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും പലപ്പോഴും വലിയ തർക്കങ്ങളായി മാറി. അദ്ദേഹത്തിന്റെ ക്ഷമ കുറഞ്ഞു, കോപം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്കെത്തി. ബിസിനസ്സും താളം തെറ്റാൻ തുടങ്ങി. പല തീരുമാനങ്ങളും പരാജയങ്ങളിലേക്കാണ് നയിച്ചത്.

ഒരു വൈകുന്നേരം, വളരെ ബുദ്ധിമുട്ടേറിയ ഒരു ദിവസത്തിന് ശേഷം അരുണ് വീട്ടിലെത്തി. മകൾ സ്കൂളിൽ നേടിയ വലിയൊരു നേട്ടം ആഘോഷിക്കാൻ അച്ഛനെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ അരുൺ അവളെ ശ്രദ്ധിച്ചില്ല. തന്റെ കുടുംബത്തിലെ ഒരു ചടങ്ങിനെക്കുറിച്ച് ഭാര്യ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെ പ്രതികരിച്ചു.

വീട് നിശ്ശബ്ദമായി.

ബിസിനസ്സും വീടും ഒരേ അവസ്ഥയിലായി. അരുൺ പൂർണമായും തളർന്നു.

ഒരു രാത്രി, മുറിയിൽ തനിച്ചിരുന്ന വേളയിൽ അദ്ദേഹം വേദനാജനകമായ ഒരു സത്യം തിരിച്ചറിഞ്ഞു. എല്ലാം നേടാനായി ഇത്രയും കഷ്ടപ്പെട്ട താൻ, യഥാർത്ഥത്തിൽ ജീവിതത്തിലെ ചെറുതും വലുതുമായ സന്തോഷങ്ങളെ തന്നിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്.

ആഴ്ചകൾക്കുശേഷം അരുണിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു:

“അരുണേ, അമിതമായ സമ്മർദ്ദവും ഉറക്കക്കുറവും അനാരോഗ്യകരമായ ജീവിതശൈലിയും നിങ്ങളുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.”

ഡോക്ടറുടെ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“നിങ്ങൾ വിജയകരമായ ഒരു ബിസിനസ് കെട്ടിപ്പടുത്തു. പക്ഷേ അത് തകർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ നിങ്ങളുടെ ജീവിതവും. ഇതാണോ നിങ്ങൾ ആഗ്രഹിച്ച വിജയം?”

ആ ചോദ്യം അരുണിനെ ആഴത്തിൽ ചിന്തിപ്പിച്ചു.

ജീവിതം മാറ്റാൻ അരുൺ തീരുമാനിച്ചു. കൗൺസിലിംഗിന്റെയും വ്യക്തിത്വ വികസന പരിശീലനങ്ങളുടെയും സഹായം തേടി. ആ യാത്രയിൽ അദ്ദേഹം തന്റെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും കൂടുതൽ നന്നായി മനസ്സിലാക്കാനും നിയന്ത്രിക്കാനും പഠിച്ചു. ട്രാൻസാക്ഷണൽ അനാലിസിസ് (Transactional Analysis) വഴി പഴയ ചിന്താരീതികളും ആശയവിനിമയ രീതികളും തന്റെ ബിസിനസിനെയും ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

മാറ്റം എളുപ്പമായിരുന്നില്ല.

അദ്ദേഹം രാവിലെ നേരത്തെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് മുറിച്ചുകയറാതെ ശ്രദ്ധയോടെ കേൾക്കാൻ പഠിച്ചു. കോപം വരുമ്പോൾ ഉടൻ പ്രതികരിക്കുന്നതിനുപകരം ഒരു നിമിഷം നിർത്തി ചിന്തിക്കാൻ ശീലിച്ചു. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എല്ലാം മാറ്റിവെച്ചുകൊണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ തുടങ്ങി.

മാറ്റങ്ങൾ ചെറുതായിരുന്നു.

എന്നാൽ അവ സ്ഥിരതയുള്ളതായിരുന്നു.

മാസങ്ങൾ കടന്നുപോയി.

ക്രമേണ വീട്ടിലെ അന്തരീക്ഷം മാറി. മക്കൾ വീണ്ടും അവരുടെ കഥകളും സ്വപ്നങ്ങളും അരുണുമായി പങ്കുവെക്കാൻ തുടങ്ങി. ഭാര്യ അദ്ദേഹത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു. അദ്ദേഹം കൂടുതൽ കേൾക്കുകയും കുറച്ച് മാത്രം തർക്കിക്കുകയും ചെയ്തു. പ്രശ്നങ്ങളിൽ കുടുങ്ങിനിൽക്കുന്നതിനുപകരം പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബിസിനസ്സിലും മാറ്റങ്ങൾ പ്രകടമായി. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കൂടുതൽ വ്യക്തതയുള്ളതും ഫലപ്രദവുമായിത്തീർന്നു. ജീവനക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കാനും ടീമിനെ കൂടുതൽ കാര്യക്ഷമമായി നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു വൈകുന്നേരം, മകൾ അദ്ദേഹത്തിന് ഒരു ചിത്രം സമ്മാനിച്ചു. അത് കണ്ടപ്പോൾ അരുണിന്റെ കണ്ണുകൾ നനഞ്ഞു. ആ ചിത്രത്തിൽ സ്നേഹവും സന്തോഷവും പങ്കിടുന്ന ഒരു കുടുംബം, കൈകോർത്തു നിൽക്കുന്ന അച്ഛൻ, അമ്മ, മക്കൾ, മുകളിൽ പ്രകാശമാനമായ നക്ഷത്രങ്ങൾ.

ചിത്രത്തിന്റെ താഴെ അവൾ എഴുതിയിരുന്നു:

“അച്ഛാ, ഞങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും തിരികെ വന്നതിന് നന്ദി.”

അരുണിന്റെ കണ്ണുകൾ നിറഞ്ഞു.

ആ നിമിഷം അദ്ദേഹം ഒരു വലിയ സത്യം മനസ്സിലാക്കി.

ജീവിതപരിവർത്തനം എന്നത് മറ്റൊരാളായി മാറുന്നതല്ല; യഥാർത്ഥത്തിൽ ഞാൻ ഞാനായി മാറുന്നതാണ്.

ഒരു വർഷത്തിന് ശേഷം, അരുണ് മുമ്പെത്തെക്കാൾ ആരോഗ്യവാനും സന്തുഷ്ടനും സംതൃപ്തനുമായി. അദ്ദേഹത്തിന്റെ ബിസിനസ് വളർച്ച തുടർന്നു. എന്നാൽ ഇപ്പോൾ ബിസിനസ് അരുണിനെ നിയന്ത്രിച്ചില്ല.

ബിസിനസ്സിനെയും നേട്ടങ്ങളെയും, ബന്ധങ്ങളെയും അഭിലാഷങ്ങളെയും, സമാധാനത്തെയും വിജയത്തെയും ജീവിതലക്ഷ്യത്തെയും ഒരുപോലെ കൈകാര്യം ചെയ്യാൻ അരുൺ പഠിച്ചിരിക്കുന്നു.

#ജീവിതം #വിജയം #പ്രചോദനം #മാറ്റം #സ്വയംവികസനം #കുടുംബം #മനശാസ്ത്രം #മനസ്സിലാക്കാം #നല്ലജീവിതം #കേരളം

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


4th Floor, CD Tower, Opp: Baby Hospital
Calicut
673004