GOODDAY

GOODDAY

Share

സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി | Evening Kerala 06/06/2026

സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും. ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും അവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ റെയ്ഡുകളിൽ വീണയുടെ ഫോൺ, നിക്ഷേപ രസീതുകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു. ഈ രേഖകൾ തുടർ നടപടികൾക്കായി സ്ഥിരമായി കൈവശം വെക്കുന്നതിന് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്....

സിഎംആർഎൽ-എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി | Evening Kerala കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച.....

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരിക്ക് | Evening Kerala News 06/06/2026

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് തീർഥാടനയാത്ര പോകുന്ന 27 പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. മൂന്നുപേരാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ചു; 2 മരണം, 28 പേർക്ക് പരിക്ക് | Evening Kerala News മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്...

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Category

Address


Eranhipaalam
Calicut
673006