M K Raghavan
17/06/2026
നാഷണൽ ഹൈവേ 66 ൽ മലാപ്പറമ്പ് മുതൽ തൊണ്ടയാട് വരെയുള്ള സർവീസ് റോഡ് വൺവേ ആക്കാനുള്ള നീക്കം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന യാത്രയെയും, സ്കൂൾ വാഹനങ്ങൾ, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. വാഹനങ്ങൾ ഇടുങ്ങിയ ഉൾറോഡുകളിലേക്ക് തിരിച്ചുവിടുന്നത് വലിയ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും കാരണമാകുമെന്ന നാട്ടുകാരുടെ പരാതി ന്യായമാണ്.
ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുമായി ഇന്ന് അടിയന്തര കൂടിക്കാഴ്ച നടത്തിയത്.
പ്രദേശവാസികളുടെ യാത്രാ സൗകര്യം മുൻനിർത്തി സർവീസ് റോഡിലൂടെ താൽക്കാലികമായി ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിലനിർത്തണമെന്ന് പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരമെന്ന നിലയിൽ പാച്ചാക്കിൽ അണ്ടർപാസും പനത്തുതാഴത്ത് ഫ്ലൈഓവറും നിർമ്മിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം ത്വരിതപ്പെടുത്തണമെന്ന് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിന് ശേഷം നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ, കെ.എം.സി പ്രൊജക്ട് മാനേജർ ദേവരാജ റെഡ്ഡി എന്നിവർക്കൊപ്പം മലാപ്പറമ്പ് മുതൽ പാച്ചാക്കിൽ വരെയുള്ള പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള അനുകൂല നടപടികൾ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. ഈ ട്രാഫിക് പരിഷ്കാരം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് പൂർണ്ണമായ പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 19-ന് വിപുലമായ ഒരു യോഗം ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Ashoka, Madhuravanam Road, Civil Station
Calicut
673020