Spice Route

Spice Route

Share

18/11/2021

Good Morning

01/11/2021

Photos from Spice Route's post 31/10/2021

ദീപാവലി കാലത്ത് സന്ദർശിക്കാവുന്ന ഓഫ് ബീറ്റ് സഞ്ചാര കേന്ദ്രങ്ങൾ

ഇന്ത്യയെമ്പാടുമുള്ള വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ്വേകുന്ന ആഘോഷമാണ് ദീപാവലി. നീണ്ട അവധി ലഭിക്കുന്നതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികൾ കുടുംബത്തിനും കൂട്ടുകാരോടുമൊപ്പം പുത്തൻ കാഴ്ചകളുടെ സ്വാന്തനം തേടിയെത്തുന്നത് പതിവാണ്. അത്തരത്തിൽ, ദീപാവലി കാലത്ത് നൂറുകണക്കിന് പേർ തേടിയെത്തുന്ന ചില അതുല്യമായ ഓഫ് ബീറ്റ് സഞ്ചാര കേന്ദ്രങ്ങളേതൊക്കെയാണെന്ന് നോക്കാം.

മാണ്ഡ്വി: ഗുജറാത്തിൽ അധികമാരും അറിയാത്ത നിധിയാണ് മാണ്ഡ്വിയെന്ന കടലോര ഗ്രാമം. അതിവിശാലമായ കടൽത്തീരമാണ് ഇവിടുത്തെ പ്രത്യേകത. ശാന്തവും സുന്ദരവുമായ തീരങ്ങൾ ഏതൊരാളിൻ്റേയും വ്യഥകളെ അലിയിച്ചില്ലാതാക്കാൻ പ്രാപ്തിയുള്ളവയാണ്. തീരത്തെ ജല വിനോദങ്ങൾക്കൊപ്പം മാണ്ഡ്വി കൊട്ടാരത്തിലെ ചരിത്രം ചികയാനും സമയം കണ്ടെത്താൻ ശ്രമിക്കുക.

ചോപ്ത: ആത്മീയാന്വേഷകർക്കും സാഹസിക സഞ്ചാരികൾക്കും ഒരു പോലെ പ്രിയങ്കരമായ ഉത്തരാഖണ്ഡിൻ്റെ ചെറു പൊൻതൂവലാണ് ചോപ്തയെന്ന ഗ്രാമം. ഹിമാലയൻ പർവ്വത നിരകൾക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ഉൾനാടൻ ഗ്രാമം നീണ്ട അവധിക്കാലങ്ങൾക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. ജൈവസമ്പന്നമായ വനമേഖലയായതിനാൽ കിളികളുടെ പാട്ടും ഇളം തെന്നലും ആസ്വദിച്ച് പ്രകൃതിയോടിണങ്ങാനും ജീവിതത്തിൻ്റെ സൌഭാഗ്യങ്ങളെ കുറിച്ചുള്ള ചിന്തകളിലേക്ക് തിരികെ നടക്കാനും ചോപ്ത നിമിത്തമാവുമെന്നുറപ്പ്.

മാണ്ഡു: മധ്യപ്രദേശിൽ, ആറാം നൂറ്റാണ്ടു മുതൽ വിവിധ രാജവംശങ്ങളുടെ ആസ്ഥാനമായി തിളങ്ങിയ മണ്ഡു ചരിത്രമുറങ്ങുന്ന മായിക ലോകമാണ്. മാണ്ഡു കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങൾക്കപ്പുറം ജഹാസ് മഹൽ, ഹിന്ദോള മഹൽ, റാണി രൂപമതി കൊട്ടാരം, ബാസ് ബഹദൂർ കൊട്ടാരം എന്നിങ്ങനെ നിരവധി രാജകീയ വസതികൾ നിങ്ങൾക്കിവിടെ സന്ദർശിക്കാം.

നർലായ്: അതി പുരാതനമായ ആരവല്ലി മലനിരകളിലെ മരതകമാണ് നർലായി. രാജസ്ഥാൻ്റെ മുഖമുദ്രയായ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പറയാനുള്ള കഥകൾ ഇവിടെ കേൾക്കാം. അതി സങ്കീർണ്ണമായ കൊത്തു പണികളും നിർമ്മാണ രീതികളും പിന്തുടർന്ന കൊട്ടാരങ്ങൾ നർലായെ മറ്റു ഓഫ് ബീറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഗോപാൽപൂർ: കലിംഗ രാജവംശത്തിൻ്റെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഗോപാൽപൂരിലേത്. ലോക പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൻ്റെ സാമീപ്യം കാരണം പ്രഭ നഷ്ടപ്പെട്ട ഓഫ് ബീറ്റ് വിനോദ സഞ്ചാര കേന്ദ്രമാണിത്. എങ്കിലും സുന്ദരമായ സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും ഗോപാൽപൂരെന്ന തീരദേശ പട്ടണം പ്രശംസയേറ്റു വാങ്ങുന്നു. കടൽക്ഷോഭ സാധ്യതയുള്ളതിനാൽ വെള്ളത്തിലേക്കിറങ്ങിയുള്ള സാഹസങ്ങൾ ഒഴിവാക്കണമെന്നു മാത്രം.

കലിംപോങ്: ഡാർജിലിങ് തേടിയെത്തുന്ന സഞ്ചാരികൾ പലപ്പോഴും നഷ്ടപ്പെടുത്തുന്ന സൌഭാഗ്യമാണ് പശ്ചിമബംഗാളിലെ കലിംപോങെന്ന മലയോര പട്ടണം. നിരവധി സുന്ദരമായ ഗ്രാമങ്ങൾ ഒരു കുടക്കീഴിൽ ഒത്തുച്ചേരുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം മികച്ച ദീപാവലി യാത്രാ കേന്ദ്രമാണെന്നതിൽ തർക്കമില്ല. വിശാലമായ പുൽമൈതാനങ്ങളും നീലചാലിച്ച പർവ്വതങ്ങളുടെ ഗരിമയും ഒരു പോലെ ആസ്വദിക്കുന്നവർക്ക് മതിവരാതെ ആസ്വദിക്കാനുള്ള കാഴ്ചയുമായി കലിംപോങ് കാത്തിരിക്കുന്നു.

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673017